അവശ്യ സേവനം ഉറപ്പാക്കുന്ന നിയമത്തില്‍ മെട്രോയെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം,സംഭവം”നമ്മമെട്രോ”സമരത്തിന്റെ പശ്ചാത്തലത്തില്‍.

ന്യൂഡല്‍ഹി:രാജ്യത്തെ മെട്രോ സർവീസുകളെ അവശ്യ സേവനം ഉറപ്പാക്കൽ(എസ്മ) നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രം നീക്കം തുടങ്ങി. പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്നതിനാൽ മെട്രോ സർവീസുകളെ എസ്മയുടെ കീഴിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ബിഎംആർസിഎൽ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

കർണാടക സർക്കാർ നമ്മ മെട്രോയെ എസ്മയ്ക്കു പരിധിയിൽപ്പെടുത്തിയെങ്കിലും യൂണിയൻ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

ഇതേ തുടർന്നാണ് ബിഎംആർസിഎൽ കേന്ദ്രത്തെ സമീപിച്ചത്. ഇന്ത്യൻ റെയിൽവേ എസ്മയുടെ പരിധിയിലാണെങ്കിലും നിയമം രൂപകൽപന ചെയ്ത സമയത്തു രാജ്യത്ത് മെട്രോ ട്രെയിനുകൾ നിലവിലുണ്ടായിരുന്നില്ല.മാറിയ സാഹചര്യത്തിൽ മെട്രോ സർവീസുകളെ കൂടി ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യണമെന്നാണ് ബിഎംആർസിഎല്ലിന്റെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts