നിപാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം, ജപ്പാനില്‍ നിന്നും മരുന്നെത്തിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപാ വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപയെകുറിച്ച്  ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയില്ല. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമേ നിപാ സ്ഥിരീകരിക്കാനാകൂ. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം. ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ നിപാ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് രണ്ട് പേര്‍ മാത്രമാണ്. നിപാ സ്ഥിരീകരിച്ച 18 പേരുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

അതുകൂടാതെ, നിപയെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫാവിപിറാവിര്‍ എന്ന മരുന്നാണ് എത്തിക്കുക. ഓസ്ട്രേലിയയില്‍നിന്നുള്ള റിബാ വൈറിനേക്കാള്‍ ഫലപ്രദമാണ് ഈ മരുന്നെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിലെ വെള്ളക്കുപ്പി വില്ലനായേക്കാം; ജാഗ്രതാനിർദ്ദേശവുമായി കേരള പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts