ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിലെ ചാർമാഡി ചുരത്തിൽ മണ്ണിടിഞ്ഞതു കാരണം ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങൾ പാതയിൽ കുടുങ്ങി.

ബൽത്തങ്ങാടി : ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിലെ ചാർമാഡി ചുരത്തിൽ മണ്ണിടിഞ്ഞതു കാരണം ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങൾ പാതയിൽ കുടുങ്ങി. വാഹനയാത്രികരായ ആയിരങ്ങളാണു മണിക്കൂറുകളോളം പാതയിൽ കുടുങ്ങിയത്. വീതികൂട്ടലിനായി മംഗളൂരു – ബെംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരം മേഖല അടച്ചതുമുതൽ ചാർമാഡി ചുരം പാതയാണു കൂടുതൽ വാഹനയാത്രികരും തിരഞ്ഞെടുത്തിരുന്നത്. തിങ്കളാഴ്ച രാത്രിയാണു പാതയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞത്. വൻ മരങ്ങളും മണ്ണും കല്ലും ഉൾപ്പെടെ ഇടിഞ്ഞു പാതയിലേക്കു വീഴുകയായിരുന്നു. ചിലയിടത്തു മരങ്ങൾ കടപുഴകി റോഡിലേക്കു വീണു. വാഹനങ്ങൾക്കു മുകളിലും മരച്ചില്ലകൾ…

Read More

താജ്മഹല്‍ ഗേറ്റ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തു ..!

ആഗ്ര : തജ്മഹല്‍ ഗേറ്റ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തു ..!നാനൂറോളം വര്ഷം പഴക്കമുള്ള ക്ഷേത്രത്തിലേയ്ക്കുള്ള വഴി തടസ്സപ്പെടുത്തുന്നുവെന്ന് കാട്ടിയാണ് പ്രവര്‍ത്തകര്‍ സംഘമായി എത്തി ഗേറ്റ് തകര്‍ത്തത് …   സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ പരാതിയില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു ….ഇതില്‍ വി എച് പി നേതാവ് രവി ദുബെ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് നടപടി ..!   ഗേറ്റ് താജ് മഹലിന് സമീപമുള്ള നാന്നൂറ് വര്ഷം പഴക്കമുള്ള സിദ്ധാര്‍ത്ഥേശ്വര മഹാദേവ ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഈ നടപടിയെന്നു പ്രവര്‍ത്തകര്‍ പറയുന്നു…

Read More

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം 21ന്

ബെംഗളൂരു : ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം 21ന്. രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്കു പ്രസാദ ഊട്ട്, വൈകിട്ട് 5.30നു സമൂഹപ്രാർഥന എന്നിവ ഉണ്ടായിരിക്കും. ചെറുവുള്ളിൽ വിപിൻ പൂജകൾക്കു കാർമികത്വം വഹിക്കുമെന്നു സമിതി ജനറൽ സെക്രട്ടറി കെ.സുധാകരൻ അറിയിച്ചു.

Read More

മാനസിക സംഘര്‍ഷത്തില്‍ നിന്ന് മോചനമില്ല;ആത്മീയ നേതാവ് ബയ്യൂജി മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആത്മീയ നേതാവ് ബയ്യൂജി മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഉടന്‍ ഇന്‍ഡോറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.  നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും വ്യവസായികളും അനുയായികളായുള്ള ബയ്യൂജി മഹാരാജ് മുന്‍ മോഡലാണ്. ബയ്യൂജിയുടെ ഉപദേശങ്ങള്‍ തേടി വരുന്നവരില്‍ കൂടുതലും മഹാരാഷ്ട്രയില്‍നിന്നുള്ളവരാണ്. ഉദയ് സിങ് ദേശ്മുഖ് എന്നാണ് ബയ്യൂജി മഹാരാജിന്‍റെ യഥാര്‍ത്ഥ പേര്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ബയ്യൂജിയുടെ അനുയായികളായിരുന്നു. ഇദ്ദേഹത്തിന് ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാന മന്ത്രി പദവി നല്‍കിയിരുന്നെങ്കിലും ബയ്യൂജി അംഗീകാരം നിഷേധിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്…

Read More

ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ കീഴ്പെടുത്തി യുവതി പോലീസില്‍ ഏല്‍പ്പിച്ചു.

ബെംഗളൂരു : രാത്രി ഒറ്റയ്ക്ക് നടക്കുന്നതിനിടെ തന്റെ വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചയാളെ പിടികൂടി ഒഡീഷ സ്വദേശിനി പൊലീസിൽ ഏൽപിച്ചു. കുന്ദലഹള്ളിയിലെ പേയിങ് ഗെസ്റ്റ് താമസസ്ഥലത്തിനു സമീപം രാത്രി 9.15നാണ് സംഭവം. സോഫ്ട്‌വെയർ എൻജിനീയറായ 25 വയസുകാരിക്കുനേരെ ബാർജീവനക്കാരനായ വിജയകുമാറാണ് അതിക്രമത്തിനു മുതിർന്നത്. ദേഹത്തേക്ക് ചാടിവീണ് ഇവരുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിച്ച വിജയകുമാറിനെ യുവതി തടഞ്ഞുവച്ചു. തുടർന്ന് വഴിയാത്രക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

Read More

നമ്മുടെ നഗരവും പുരോഗമിക്കുന്നുണ്ട്!മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ മാത്രം പിടിയിലായത് 911 പേര്‍.

ബെംഗളൂരു : മദ്യപിച്ചു വാഹനം ഓടിച്ചതിനു കഴിഞ്ഞ ദിവസം പിടിയിലായത് 911 പേർ. ഈസ്റ്റ് ഡിവിഷനിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർ‌ട്ട് ചെയ്തത്, 425. വെസ്റ്റ്(363), നോർത്(123) ഡിവിഷനുകളാണ് പിന്നിൽ. തിരഞ്ഞെടുപ്പിനെ തുടർന്നു മന്ദഗതിയിലായിരുന്ന പരിശോധന ഈ മാസമാണ് സജീവമായത്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പരിശോധന നടത്തുന്നുണ്ടെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.

Read More

സല്‍മാന്‍ ഖാനെ വധിച്ച് വിദേശത്തേക്ക് കടക്കാന്‍ പ്ലാന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് ഹരിയാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) പിടികൂടിയ ഭീകരന്‍റെ വെളിപെടുത്തല്‍. സമ്പത്ത് നെഹ്‌റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സല്‍മാന്‍റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി മുംബൈയിലും നെഹ്‌റ എത്തിയിരുന്നു. സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്‌നോയി ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ അനുയായിയാണു പിടിയിലായ നെഹ്‌റ. മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന്‍റെ പുറത്താണ് സല്‍മാനെ കൊല്ലുമെന്ന് ബിഷ്‌നോയി ഭീഷണിപ്പെടുത്തിയിരുന്നത്. സല്‍മാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതിയെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ഈമാസം ആറിനാണ് നെഹ്‌റയെ ഹൈദരാബാദില്‍…

Read More

സ്വര്‍ണ്ണം വാങ്ങണോ ദുബായിലേയ്ക്ക് പൊയ്ക്കോളൂ

ദുബായ്: ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പിന്‍റെ വേനല്‍ പ്രൊമോഷന്‍ ‘മൈ ജുവലറി സീസണ്‍’ ദുബായില്‍ തുടക്കമായി. ജൂണ്‍ 8ന് തുടങ്ങിയ മേള ജൂലൈ 8 വരെ നീളും.  പ്രമുഖ ജൂവലറികളിൽ ബ്രാൻഡുകൾക്ക് വൻ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ദുബായിലെ 65-ഓളം ജൂവലറികള്‍ ഭാഗമാകുന്ന മേളയിലെത്തി നിശ്ചിത തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 70 ശതമാനം വരെ വിലകിഴിവും മറ്റ് സമ്മാനങ്ങളും ലഭിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ പങ്ക് ചേരുന്ന മേളയില്‍ പണിക്കൂലി ഈടാക്കുന്നതല്ല. സ്വർണം…

Read More

ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു..അഞ്ചു മാസത്തെ കുടിശിക ആവശ്യപ്പെട്ട്  കരാറുകാർ നടത്തിയ സമരത്തെ തുടർന്നു നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു.

ബെംഗളൂരു : അഞ്ചു മാസത്തെ കുടിശിക ആവശ്യപ്പെട്ട്  കരാറുകാർ നടത്തിയ സമരത്തെ തുടർന്നു നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. നഗരത്തിലെ നിരത്തുകളിൽ കുമിഞ്ഞുകൂടിയ മാലിന്യം പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. മാലിന്യം നീക്കിയതിന്റെ തുക അ‍ഞ്ചു മാസമായി നൽകിയിട്ടില്ലെന്നാരോപിച്ച് നൂറുകണക്കിനു കരാറുകാരാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകളിൽ രാവിലെയെത്തി മാലിന്യം എടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും കരാറുകാർ ഉപേക്ഷിച്ചു. ഇവർക്കു നൽകാനുള്ള പണം ഉടൻ നൽകുമെന്നു ബെംഗളൂരു വികസന വകുപ്പിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. കരാറുകാർക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ നേരിട്ടു സമീപിക്കാം. ബെംഗളൂരുവിലെ…

Read More

സ്വപ്നം പൂവണിഞ്ഞു; 19 വര്‍ഷത്തിന്ശേഷം അച്ഛന്‍റെ ബറ്റാലിയനില്‍ ലെഫ്റ്റനെന്റായി

ന്യൂഡല്‍ഹി‍:  1999ല്‍ കാര്‍ഗിൽ ഏറ്റുമുട്ടലില്‍ നമ്മുടെ ധീരജവാന്മാര്‍ ഒരുപാട് പേര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നു. ഇതില്‍ ഒരാളായിരുന്നു രാജ്പുതാന റൈഫിള്‍സിലെ സെക്കന്റ് ബറ്റാലിയനില്‍ ലാന്‍സ് നായിക് ആയിരുന്ന ബച്ചന്‍ സിങ്. ഓരോ നിമിത്തമെന്നോണം അദ്ദേഹത്തിന്‍റെ പുത്രനായ ഹിതേഷ് കുമാര്‍ ഇപ്പോള്‍ അതേ ബറ്റാലിയനില്‍ ലെഫ്റ്റനെന്റായി സ്ഥാനമേറ്റു. 1999 ല്‍ ബച്ചന്‍ സിങ് കൊല്ലപ്പെടുമ്പോള്‍ ഹിതേഷ് കുമാറിന് ആറ് വയസ് മാത്രമായിരുന്നു പ്രായം. ബാല്യത്തിലെതന്നെ തനിക്കും പട്ടാളത്തില്‍ ചേരണം എന്ന ഒറ്റ ആഗ്രഹമേ ഹിതേഷിനും ഉണ്ടായിരുന്നുള്ളു. ആ സ്വപ്നമാണിപ്പോള്‍ പൂവണിഞ്ഞത്. ഡെറാഡൂൺ അക്കാദമിയില്‍ നിന്നും പാസിങ്…

Read More
Click Here to Follow Us