സ്വര്‍ണ്ണം വാങ്ങണോ ദുബായിലേയ്ക്ക് പൊയ്ക്കോളൂ

ദുബായ്: ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പിന്‍റെ വേനല്‍ പ്രൊമോഷന്‍ ‘മൈ ജുവലറി സീസണ്‍’ ദുബായില്‍ തുടക്കമായി. ജൂണ്‍ 8ന് തുടങ്ങിയ മേള ജൂലൈ 8 വരെ നീളും.  പ്രമുഖ ജൂവലറികളിൽ ബ്രാൻഡുകൾക്ക് വൻ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ദുബായിലെ 65-ഓളം ജൂവലറികള്‍ ഭാഗമാകുന്ന മേളയിലെത്തി നിശ്ചിത തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 70 ശതമാനം വരെ വിലകിഴിവും മറ്റ് സമ്മാനങ്ങളും ലഭിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ പങ്ക് ചേരുന്ന മേളയില്‍ പണിക്കൂലി ഈടാക്കുന്നതല്ല. സ്വർണം ഒരു നിക്ഷേപമെന്ന നിലയ്ക്ക് വാങ്ങുന്നവർക്കും അനുയോജ്യമായ ഓഫറുകളാണ് മേള നൽകുന്നത്.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

ഇതാദ്യമായാണ് സ്വര്‍ണ വിപണിക്ക് മാത്രമായി വിവിധ സ്ഥാപനങ്ങൾ ഒരുമിക്കുന്ന ഇത്തരമൊരു മേള നടക്കുന്നതെന്നും സ്വർണവിപണിക്ക് പുതിയ ഉണർവേകാൻ ഒരു മാസം നീളുന്ന മേള സഹായമാകുമെന്നാണ് കരുതുന്നതെന്നും ഗ്രൂപ്പ് ചെയർമാൻ തവഹീദ് അബ്ദുള്ള പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts