കൊച്ചി: തന്റെ നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന് തുറന്നറിയിച്ച് നടന്‍ ദിലീപ്. താര സംഘടനയായ അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ ബോഡി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ തിരിച്ച് എടുക്കുന്നതില്‍ വലിയ തിടുക്കമാണ് കാട്ടിയത്. എന്നാല്‍ ഇതിനെതിരെ നടിമാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്ലാണ് വിവാദങ്ങളുടെ മുനയൊടിച്ച് ദിലീപിന്‍റെ നീക്കം. അമ്മയിലേക്ക് താനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദിലീപ് ഭാരവാഹികള്‍ക്ക് കത്തയച്ചിരിക്കുകയാണ്. തന്നെ കേസിന്‍റെ കെണിയില്‍ കുടുക്കിയിരിക്കുകയാണ് എന്നും നിരപരാധിത്വം തെളിയിക്കാതെ ഒരു സംഘടനയിലേക്കും താനില്ലെന്നും ദിലീപ് കത്തില്‍ പറയുന്നു. ഇതോടെ ദിലീപിന്‍റെ പേരില്‍ അമ്മയിലും രാഷ്ട്രീയ രംഗത്തും പുറത്തും…
Read MoreMonth: June 2018
ഓസിനോട് സുല്ലിട്ട് തീയേറ്റർ മുതലാളി; കല്യാണമണ്ഡപമാകാതിരിക്കാൻ കവിത എഴുതി പ്രതിഷേധം.
തിരുവനന്തപുരം: ഓസിനു പടം കാണാനെത്തുന്നവരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ തലസ്ഥാനത്തെ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മൾട്ടിപ്ലെക്‌സിന്‍റെ മേധാവിക്ക് കവിതയെഴുതി പ്രതിഷേധിക്കേണ്ടി വന്നു. അദ്ദേഹം എഴുതിയ കവിതയിപ്പോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവർ ടിക്കറ്റെടുക്കാതെ സന്ദർശകരായി സ്ഥിരമെത്തുന്നത്. അതും ഏറ്റവും വില കൂടിയ സീറ്റുകൾക്കായി. തകർന്നു കൊണ്ടിരിക്കുന്ന സിനിമാ നിർമ്മാണ പ്രദർശന മേഖലകളെ കുടുതൽ തകർക്കുന്ന മാർഗ്ഗം സിനിമാ മേഖലയിലുള്ളവർ തന്നെ ചെയ്യുന്നത് തീർത്തും അംഗീകരിക്കാൻ കഴിയാത്തതാണ്. സ്വന്തം അന്നത്തിൽ തന്നെയാണിവർ മണ്ണുവാരിയിടുന്നത്. വീട്ടുവേലക്കാരടക്കം…
Read Moreഅസ്വാരസ്യങ്ങൾ മറനീക്കി പുറത്തു വരുമ്പോൾ, സർക്കാറിന്റെ പൊതു മിനിമം പരിപാടി ഇന്ന് പ്രഖ്യാപിച്ചേക്കും.
ബെംഗളൂരു : സർക്കാരിന്റെ പൊതുമിനിമം പരിപാടി ഇന്ന് പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എം.വീരപ്പമൊയ്‌ലി പറഞ്ഞു. മൊയ്‌ലിയുടെ അധ്യക്ഷതയിൽ അഞ്ചംഗ സമിതിയാണ് പൊതുമിനിമം പരിപാടി തയാറാക്കുന്നത്. പ്രകടനപത്രികയിൽ കോൺഗ്രസും ജനതാദൾ എസും നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നു. സമിതിയുടെ അന്തിമയോഗം ഇന്ന് ചേരും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ കോ ഓർഡിനേഷൻ കമ്മിറ്റി പാനലിന്റെ അംഗീകാരംകൂടി ലഭിച്ച ശേഷമേ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കാനാകു. സഹകരണ ബാങ്കുകളിൽനിന്നു കർഷകർ എടുത്തിട്ടുള്ള വായ്പകളിൽ ഇളവനുവദിക്കുക, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള…
Read Moreലഹരി മരുന്നുകളുടെ ഉപഭോഗമോ വിതരണമോ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാനുള്ള “ഹെൽപ്പ് ലൈൻ ” തുടങ്ങി.
ബെംഗളൂരു: ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപാരവും അറിയിക്കാൻ കർണാടക സർക്കാർ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. 1098 എന്ന നമ്പറിൽ വിളിച്ച് ലഹരിമരുന്ന് വിൽപന സംബന്ധിച്ച വിവരം അറിയിക്കാം. ഉടൻ തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വിവരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു. യുവാക്കളുടെഇടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ആവശ്യമാണ്. ലഹരിമരുന്നിൽ നിന്ന് മോചനം നേടുന്നവർക്ക് തൊഴിൽപരിശീലന പദ്ധതികളും സർക്കാർ ആവിഷ്കരിക്കുമെന്ന് പരമേശ്വര പറഞ്ഞു.
Read Moreഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ വീഴ്ത്തി.
കാലിനിന്‍ഗാര്‍ഡ്: ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ജിയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതു ശക്തിളായ ബെല്‍ജിയമാണ് എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. വിരസമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വിജയഗോള്‍ വന്നു. ഈ ലോകകപ്പില മനോഹരമായ ഗോളുകളിലൊന്നിലൂടെ ജനുസാജാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. യൂറി ടീല്‍മാന്‍ലിന്റെ പാസ്സില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്സിന്റെ വലതു മൂലയില്‍ നിന്ന് ജനുസാജ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറി. ഇംഗ്ലീഷ്…
Read Moreപാനമയ്‌ക്കെതിരേ ടുണീഷ്യയ്ക്ക് 2-1ന്റെ വിജയം.
റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു. ഗ്രൂപ്പ് ജിയില്‍ ടുണീഷ്യ പാനമയ്‌ക്കെതിരേ 2-1ന്റെ വിജയം സ്വന്തമാക്കി. പാനമയ്‌ക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ടുണീഷ്യ ഈ ലോകകപ്പിലെ ആദ്യ വിജയം പിടിച്ചെടുത്തത്. ലോകകപ്പില്‍ 40 വര്‍ഷത്തിന് ശേഷം ടുണീഷ്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്. ആദ്യ പകുതിയില്‍ മെറിയയുടെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു പാനമയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ്, വഹാബി ഖാസ്‌രി എന്നിവരുടെ ബുട്ടില്‍ നിന്നായിരുന്നു ടുണീഷ്യയെ അവരുടെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഗോള്‍ പിറന്നത്. മൂന്നു മത്സരങ്ങളില്‍ മൂന്നും…
Read Moreപോളണ്ടിനോട് 0-1ന് തോറ്റെങ്കിലും ഫെയര്‍പ്ലേ പോയിന്റിന്റെ മികവില്‍ ജപ്പാന്‍ പ്രീക്വാര്‍ട്ടറിലെത്തി.
വോള്‍വോഗ്രാഡ്: നേരത്തേ തന്നെ പുറത്തായ പോളണ്ടിനോട് 0-1ന് തോറ്റെങ്കിലും ഫെയര്‍പ്ലേ പോയിന്റിന്റെ മികവില്‍ സെനഗലിനെ മറികടന്ന് ജപ്പാന്‍ ഗ്രൂപ്പില്‍ നിന്നും റണ്ണറപ്പായി പ്രീക്വാര്‍ട്ടറിലെത്തി. ഇതുവരെയുള്ള മത്സരങ്ങളില്‍ കുറച്ചു മഞ്ഞ കാർഡുകൾ വാങ്ങി ഫെയര്‍ പ്ലേയില്‍ മുന്നിലെത്തിയതാണ് ജപ്പാന് തുണയായത്.ജപ്പാൻ മൂന്നും സെനഗൽ അഞ്ചും മഞ്ഞക്കാർഡുകളാണ് വാങ്ങിയത്. അങ്ങനെ അവർ കൊളംബിയയെ മറികടന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി. 59ാം മിനിറ്റില്‍ യാന്‍ ബെഡ്‌നറെക്കാണ് പോളണ്ടിന്റെ വിജയഗോളിന് അവകാശിയായത്. ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽകളിക്കുന്ന ഏക ഏഷ്യന്‍ ടീമായിരിക്കുകയാണ് ജപ്പാൻ. ഇനി പ്രീ ക്വര്‍ട്ടറില്‍…
Read Moreആഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ കീഴടക്കുകയായിരുന്നു.
സമാറ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്ന അവസാന ആഫ്രിക്കന്‍ ടീമായ സെനഗല്‍ തോല്‍വിയോടെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് എച്ചിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ കീഴടക്കുകയായിരുന്നു. യെറി മിന നേടി ഏക ഗോളില്‍ കൊളംബിയ റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സെനഗലിനെതിരെ വിജയിച്ച് ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 74-ാം മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന്…
Read Moreവയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് ഉത്‌ഘാടനം ചെയ്തു.
കൽപ്പറ്റ : വയനാട്ടിൽ ടൂറിസം മേഖലയിൽ ‘ക്വാളിറ്റി ഇൻ ടൂറിസം എന്ന ആശയത്തിന് പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തോടെ ടൂറിസം മേഖലയിൽ പ്രവൃത്തിക്കുന്നവരുടെ സംഘടനയായ വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് ; 27/06/2018 ബുധൻ കല്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ വെച്ചു രൂപീകരിച്ചു.വിപുലമായ പരിപാടി കബനി കമ്മ്യൂണിറ്റി ടൂറിസം സ്ഥാപകൻ ശ്രീ. സുമേഷ് മംഗലശ്ശേരി ഉത്‌ഘാടനം ചെയ്‌തു. ജില്ല ടൂറിസം മാർക്കറ്റിംഗ് മേധാവി ശ്രീ. പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി. വയനാട്ടിലെ ടൂറിസം വികസനത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ…
Read Moreബാനസവാടിയിൽ സർവീസ് അവസാനിപ്പിക്കുന്ന കേരളത്തിൽനിന്നുള്ള ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ 15 ദിവസത്തിനകം സ്റ്റോപ്പ് അനുവദിക്കുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ.
ബെംഗളൂരു : ബാനസവാടിയിൽ സർവീസ് അവസാനിപ്പിക്കുന്ന കേരളത്തിൽനിന്നുള്ള ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ 15 ദിവസത്തിനകം സ്റ്റോപ്പ് അനുവദിക്കുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളിയിലെ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികൾ പൂർത്തിയായ സാഹചര്യത്തിലാണ് സ്റ്റോപ്പ് അനുവദിക്കുന്നതെന്ന് ബെംഗളൂരു ഡിവിഷനൽ മാനേജർ ആർ.എക്സ്.സക്സേന പറഞ്ഞു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് സക്സേന ഉറപ്പു നൽകിയത്. കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്‌രഥ് എക്സ്പ്രസിന് കർമലാരാമിൽ സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കും. ഹൊസൂർ മുതൽ ബാനസവാടി വരെ ട്രാക്ക് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാലാണ് യശ്വന്ത്പുര -കണ്ണൂർ, കൊച്ചുവേളി-യശ്വന്ത്പുര ട്രെയിനുകൾ പലപ്പോഴും…
Read More