തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയത്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇവിടെനിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എറണാകുളം കോതമംഗലം ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞുണ്ടായ അപകടത്തെത്തുടര്‍ന്ന്‍ രണ്ട് ആദിവാസിക്കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. കാലവര്‍ഷം ശക്തമായി തുടരുന്ന…
Read MoreMonth: June 2018
പന്തുരുളാന്‍ ഒരുനാള്‍ ശേഷിക്കേ സ്പെയിന്‍ പരിശീലകനെ പുറത്താക്കി
മാഡ്രിഡ്: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ സ്പെയിന്‍ മുഖ്യ പരിശീലകനെ പുറത്താക്കി. സ്പാനിഷ് ടീം പരിശീലകന്‍ ജൂലിയന്‍ ലോപെറ്റുഗിയെയാണ് പുറത്താക്കിയത്. മത്സരത്തിലേക്ക് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് പരിശീലകനെ പുറത്താക്കിയെന്ന ഞെട്ടിക്കുന്ന വസ്തുത സ്പെയിന്‍ പുറത്തുവിട്ടത്. ലോകകപ്പിനിടെ റയലുമായി കരാറുണ്ടാക്കിയതിനെത്തുടര്‍ന്നാണ് നടപടി. പുതിയ കോച്ചിനെ തീരുമാനിച്ചിട്ടില്ല. ലോകകപ്പ് നേടാൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് സ്പെയിൻ. അതുകൊണ്ടുതന്നെ ഈ സംഭവം സ്പാനിഷ് ടീമിന്‍റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ചാമ്പ്യന്‍സ് ലീഗിൽ ഹാട്രിക് കിരീടം നേടിയതിന്‍റെ ആവേശമടങ്ങും മുൻപ് അപ്രതീക്ഷിതമായി…
Read Moreകല്‍ക്കെരേ തടാകം നാശത്തിന്റെ വക്കില്‍ ..അധികൃതരുടെ അനാസ്ഥയ്ക്ക് പുറമേ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ..!
ബെംഗലൂരു : തിരക്കേറിയ ഉദ്യാന നഗരിക്ക് കുളിര്‍മയേകാന്‍ പച്ചപ്പിന്റെ ഹരിതാഭ ഭംഗിക്ക് പുറമേ ഇരുന്നൂറിലധികം ജലശയങ്ങളും നില നില്‍ക്കുന്നുവെന്ന് നമുക്കറിയാം ….ഇത്തരം തടാകങ്ങളുടെ പ്രാധാന്യം എന്താണെന്നു സിറ്റിയ്ക്ക് നടുവില്‍ ജീവിക്കുന്നവരോടു ഒന്ന് തിരക്കിയാല്‍ മതി …ഉദ്യാനങ്ങളുടെ അകമ്പടിയോടെ നില കൊള്ളുന്ന ഇത്തരം ലേക്കുകള്‍ തന്നെയാണ് മലിനമായി കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിനു പ്രാണ വായു നല്‍കി കൊണ്ടിരിക്കുന്നത് .. എന്നാല്‍ ഹൊറ മാവ് ആഗ്രയിലെ കല്‍ക്കെരേ ലേക്ക്, ഇന്ന് മരണത്തിലേക്ക് നീങ്ങുകയാണെന്ന സത്യം അല്‍പ്പം വിഷമത്തോടെ മാത്രമേ പങ്കു വെയ്ക്കാന്‍ കഴിയൂ …വ്യായാമത്തിനും ഉല്ലാസത്തിനുമായി നിരവധിയാളുകള്‍…
Read More‘ഫിറ്റ് കര്‍ണ്ണാടകയ്ക്ക് കൂടുതല്‍ പ്രാധാന്യം’, മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് ‘ഫിറ്റ്’ മറുപടി
ബംഗളൂരു: കേന്ദ്ര കായികമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തു നേതാക്കള്‍ മുന്നേറുകയാണ്. രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ചലഞ്ച് ചെയ്തപ്പോള്‍ കോഹ്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചലഞ്ച് ചെയ്തു. കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത നരേന്ദ്ര മോദി ഇന്ന് താന്‍ വ്യായാമം ചെയ്യുന്ന വീഡിയോ ഇന്ന് ട്വിറ്റെറില്‍ പങ്കുവെച്ചിരുന്നു. ശേഷമാണ് പ്രധാനമന്ത്രി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ചലഞ്ച് ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുമാരസ്വാമിയുടെ മറുപടി വന്നു. മറുപടി ശ്രദ്ധേയമായി. അദ്ദേഹം കുറിച്ചു, തന്‍റെ ആരോഗ്യത്തെക്കുറിച്ച്…
Read Moreതെലുങ്കാനയിലെ ടിഫിന്‍ സെന്ററിലെ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി ..യുവാവും ജീവനക്കാരുമായി വാക്കേറ്റം ..!
ഹൈദരാബാദ് : തെലുങ്കാനയിലെ വാറംഗലിലെ ടിഫിന്‍ സെന്ററില്‍ ഭക്ഷണത്തിനുള്ളില്‍ ചത്ത എലിയെ കണ്ടെത്തി ..തുടര്‍ന്ന്‍ യുവാവും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കം നടന്നു …ശേഷം പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന്‍ ഹോട്ടലിനെ നടത്തിപ്പ് തല്‍ക്കാലികമായി നിര്‍ത്തി വെപ്പിച്ചു ..വാറംഗല്‍ ടൌണില്‍ അക്ഷയ ടിഫിന്‍ സെന്റര്‍ എന്ന പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ….ഹോട്ടല്‍ പുറമേ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന തോന്നല്‍ ഉണ്ടായെങ്കിലും ,ശേഷം പരിശോധനയില്‍ വൃത്തി ഹീനമായ രീതിയില്‍ ആണ് പാചകമെന്നും മറ്റും ബോധ്യമായി ….യുവാവ്…
Read Moreഎയര്‍ലൈന്‍സ് സ്റ്റാഫുകളുടെ പ്രവേശന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളുമായി കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ..! രാജ്യത്തെ ആദ്യ ”ഓപ്പണ്‍ ക്രൂ ടെര്‍മിനലിന്” തുടക്കമായി ..!
ബെംഗലൂരു : എയര്‍ലൈന്‍സ് സ്റ്റാഫുകള്‍ക്ക് തിരക്കുകളില്‍ ബുദ്ധിമുട്ടി നീങ്ങാതെ എയര്‍ സൈഡിലെക്ക് പ്രവേശിക്കാനുള്ള സൌകര്യമൊരുക്കി കെമ്പഗൌഡ എയര്‍പ്പോര്‍ട്ട് …നേരത്തെ യാത്രക്കാരുടെ തിരക്കുകള്‍ക്കൊപ്പം ഒരേ കവാടത്തിലൂടെയായിരുന്നു ജീവനക്കാര്‍ക്കും പ്രവേശനം …എന്നാല്‍ പുതുതായുള്ള സംവിധാനം അനുസരിച്ച് സ്ടാഫുകള്‍ക്ക് പ്രത്യേകം എന്ട്രി സജ്ജീകരിക്കപ്പെട്ടു ..ഇതോടെ സുരക്ഷാ പരിശോധന മൂലമുള്ള സമയ ദൈര്‍ഘ്യം പരിഹരിക്കപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു …ഇതിലൂടെ ദിവസവും നാനൂറോളം ജീവക്കാര്‍ക്കാണ് പ്രയോജനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു …രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം പരീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വിഭാഗം വ്യക്തമാക്കി … പ്രതിദിനം 90,000 യാത്രക്കാരും 600 ഓളം എയര്‍ക്രാഫ്റ്റ്…
Read Moreഉദ്യാനനഗരിയിലെ വായില്‍ കൊതിയൂറും റംസാന്‍ രുചി വൈവിധ്യങ്ങള്‍..
ഇന്ന് നോമ്പ് 28. ഒരു മാസം നീണ്ടു നിക്കുന്ന റംസാൻ വൃതാനുഷ്ടാനം അതിന്റെ അവസാന നാളുകളിലേക്ക് കടക്കുകയാണ്. ലോകമെമ്പാടും ഉള്ള വിശ്വാസികൾ പള്ളികളിൽ പ്രാർത്ഥനയും മറ്റുമായി മുഴുകി ഈദ് ദിനത്തെ കാത്തിരിക്കുകയാണ്.. ഇതിൽ നിന്നും ഒട്ടും വ്യെത്യെസ്തമല്ല നമ്മുടെ ബാംഗ്ലൂരിലെ കാഴ്ചകളും. എല്ലാവരും നോമ്പ് നോറ്റും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കൂടെ ഇഫ്താർ വിരുന്നുകളിൽ പങ്കെടുത്തും ചെറിയ പെരുന്നാളിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ റംസാൻ ചന്തകളും വ്യാപകമായിരിക്കുകയാണ്. ചിക്പെട്ട് , കൊമേർഷ്യൽ സ്ട്രീറ്റ് തുടങ്ങി പല മാർക്കറ്റുകളിലേക്കും റംസാൻ ഷോപ്പിംഗിനായി ജനപ്രവാഹം തന്നെ ആണ്….…
Read Moreഅധിക വില ഈടാക്കിയതിന് അധ്യാപികക്ക് നഷ്ട്ടപരിഹാരം നല്‍കാന്‍ കല്യാണ്‍ ജൂവലേഴ്‌സിനോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു.
ബംഗളുരു: കല്യാൺ ജൂവലേഴ്‌സിനെതിരെ പോരാട്ടം നടത്തി വിജയകഥ പറയുകയാണ് കർണ്ണാടകയിലെ മെഡഹള്ളിയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപിക വരലക്ഷ്മ. ജൂവലറിയുടെ വഞ്ചനയ്‌ക്കെതിരെയായിരുന്നു ഈ അദ്ധ്യാപികയുടെ പോരാട്ടം. പറയുന്നത് സത്യമാണെന്ന് കൺസ്യൂമർ ഫോറത്തിനും പിടികിട്ടി. ഇതോടെ ജൂവലറി രംഗത്തെ വമ്പന് അടിതെറ്റി. സർവ്വവിധ സന്നാഹവുമായി എത്തിയിട്ടും കല്യാൺ മുതലാളിക്ക് ഈ സർക്കാർ അദ്ധ്യാപികയ്ക്ക് മുമ്പിൽ അടിതെറ്റുകയായിരുന്നു. നഷ്ടപരിപാഹവും മാനനഷ്ടവും അദ്ധ്യാപികയ്ക്ക് കൊടുക്കാനാണ് കൺസ്യൂമർ ഫോറത്തിന്റെ ഉത്തരവ്.അധിക വില ഈടാക്കിയാണ് അദ്ധ്യാപികയെ ജ്യൂവലറിക്കാർ പറ്റിച്ചതെന്ന വാദം ശരിയാണെന്ന് കൺസ്യൂമർ ഫോറവും കണ്ടെത്തി. 7.130 ഗ്രാം സ്വർണം തിരിച്ചെടുത്ത് പണം…
Read Moreആണ്‍കുട്ടിയെ വേണോ? സംഭാജി ഭിഡെയുടെ തോട്ടത്തിലെ മാങ്ങ കഴിക്കൂ…
മുംബൈ: ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് തന്‍റെ തോട്ടത്തിലെ മാങ്ങയെന്നും ആ മാങ്ങ കഴിച്ച നിരവധി സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചതായും മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്‍റെ ഈ വിവാദ പരാമര്‍ശം. കൂടാതെ രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു. ശിവ് പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്‌എസ് നേതാവുകൂടിയായ സംഭാജി ഭിഡെ. ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് പങ്കുള്ളതായി വാര്‍ത്ത പുറത്തു വന്നിരുന്നു.…
Read Moreരണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും തോല്‍വി രുചിച്ച് ബിജെപി;മുൻ മന്ത്രി രാമലിംഗ റെഡ്ഡി യുടെ മകള്‍ സൌമ്യ റെഡ്ഡി പിടിച്ചെടുത്തത് ബിജെപിയുടെ സിറ്റിംഗ് സീറ്റ്.
ബെംഗലൂരു : അടുത്തിടെ ഏറെ രാഷ്ട്രീയ നാടകങ്ങൾക്കു സാക്ഷ്യം വഹിച്ച കർണാടകയിൽ, തുടർച്ചയായ രണ്ടാമത് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സൗമ്യ റഡ്ഡിയിലൂടെ ബിജെപിയിൽ നിന്നു കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റഡ്ഡിക്ക് 54,045 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദിന് 50,270 വോട്ടുകളെ നേടാനായുള്ളു. സൗമ്യ റഡ്ഡിയും ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ കൂടിയായ ബിജെപി സ്ഥാനാർഥി ബി.എൻ. വിജയകുമാർ, തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മരിച്ചതിനെ…
Read More