ബെംഗലൂരു : തിരക്കേറിയ ഉദ്യാന നഗരിക്ക് കുളിര്‍മയേകാന്‍ പച്ചപ്പിന്റെ ഹരിതാഭ ഭംഗിക്ക് പുറമേ ഇരുന്നൂറിലധികം ജലശയങ്ങളും നില നില്‍ക്കുന്നുവെന്ന് നമുക്കറിയാം ….ഇത്തരം തടാകങ്ങളുടെ പ്രാധാന്യം എന്താണെന്നു സിറ്റിയ്ക്ക് നടുവില്‍ ജീവിക്കുന്നവരോടു ഒന്ന് തിരക്കിയാല്‍ മതി …ഉദ്യാനങ്ങളുടെ അകമ്പടിയോടെ നില കൊള്ളുന്ന ഇത്തരം ലേക്കുകള്‍ തന്നെയാണ് മലിനമായി കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിനു പ്രാണ വായു നല്‍കി കൊണ്ടിരിക്കുന്നത് ..
എന്നാല്‍ ഹൊറ മാവ് ആഗ്രയിലെ കല്‍ക്കെരേ ലേക്ക്, ഇന്ന് മരണത്തിലേക്ക് നീങ്ങുകയാണെന്ന സത്യം അല്‍പ്പം വിഷമത്തോടെ മാത്രമേ പങ്കു വെയ്ക്കാന്‍ കഴിയൂ …വ്യായാമത്തിനും ഉല്ലാസത്തിനുമായി നിരവധിയാളുകള്‍ എത്തിക്കൊണ്ടിരുന്ന കല്‍ക്കെരെ തടാകം ഇന്ന് ഊര്‍ദ്ധശ്വാസം വലിക്കുകയാണ് ….റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈയ്യേറ്റങ്ങളുടെ പേരില്‍ പരാതികള്‍ ഉയരുന്നുണ്ട് ..
അതോടൊപ്പം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഇവിടെ നിത്യ സംഭവമാണ് ..അധികൃതരുടെ അനാസ്ഥയാണെന്നു തന്നെയാണ് ഒരു വിഭാഗം പ്രദേശ വാസികളുടെയും ആരോപണം ..പ്രദേശത്തെ മാലിന്യ നിക്ഷേപം ചൂണ്ടികാട്ടി നിരവധി തവണ ബി ബി എം പി യ്ക്ക് പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടികള്‍ കൈക്കൊള്ളുവാന്‍ വിമുഖത കാട്ടുകയാണ് ….മാലിന്യ നിക്ഷേപം മൂലം തടാകത്തിലെ വെള്ളം മലിനമായതിനെ തുടര്‍ന്ന് മീനുകളും ചത്ത് പോങ്ങുന്നു .. …മയക്കുമരുന്ന് ലോബിയും , മദ്യപാനികളും അനാശാസ്യ പ്രവര്‍ത്തനങ്ങളും മൂലം ഒരു കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന സിറ്റിയിലെ പ്രധാന ലേക്കുകളില്‍ പെട്ട കല്‍ക്കെരെ ലേക്ക് അനാഥമാകുകയാണ്…