ഇന്ന് നോമ്പ് 28. ഒരു മാസം നീണ്ടു നിക്കുന്ന റംസാൻ വൃതാനുഷ്ടാനം അതിന്റെ അവസാന നാളുകളിലേക്ക് കടക്കുകയാണ്. ലോകമെമ്പാടും ഉള്ള വിശ്വാസികൾ പള്ളികളിൽ പ്രാർത്ഥനയും മറ്റുമായി മുഴുകി ഈദ് ദിനത്തെ കാത്തിരിക്കുകയാണ്.. ഇതിൽ നിന്നും ഒട്ടും വ്യെത്യെസ്തമല്ല നമ്മുടെ ബാംഗ്ലൂരിലെ കാഴ്ചകളും. എല്ലാവരും നോമ്പ് നോറ്റും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കൂടെ ഇഫ്താർ വിരുന്നുകളിൽ പങ്കെടുത്തും ചെറിയ പെരുന്നാളിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.
അതോടൊപ്പം തന്നെ റംസാൻ ചന്തകളും വ്യാപകമായിരിക്കുകയാണ്. ചിക്പെട്ട് , കൊമേർഷ്യൽ സ്ട്രീറ്റ് തുടങ്ങി പല മാർക്കറ്റുകളിലേക്കും റംസാൻ ഷോപ്പിംഗിനായി ജനപ്രവാഹം തന്നെ ആണ്…. ഇതിൽ ഭൂരിപക്ഷവും നമ്മുടെ നാട്ടിലേക്കു കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കാനായി പോകാൻ തയ്യാറെടുക്കുന്നവർ…
റംസാൻ വ്രതം കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് ആത്മ സംസ്കരണമാണ്. കരിപുരണ്ട ഹൃദയപാത്രങ്ങളെ കഴുകി വൃത്തിയാക്കി ഒരു നവചേതന അവനിൽ സാദ്ധ്യമാകണം. മനുഷ്യ ശരീരം മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടു. മണ്ണിന്റെ, ഭൂമിയുടെ സ്വഭാവം എന്നാൽ എന്തും സ്വീകരിക്കുക എന്നതാണ്. ഇതിനെ ഗുരുത്വാകർഷണബലം എന്നും പറയുന്നുണ്ട്. അതുപോലെ തന്നെയാണ് മനുഷ്യ ശരീരവും. എന്തും സ്വീകരിക്കാൻ പാകത്തിലാണ് ശരീരത്തിന്റെ ഘടന. ആശകളാൽ സമൃദ്ധം. നന്മയും തിന്മയും അത് സ്വീകരിക്കുന്നു. ആ തിന്മയെ ചെറുത്തു തോൽപിച്ച് ശരീരത്തിൽ നന്മക്ക് പ്രാമുഖ്യം നൽകലാണ് വ്രതം കൊണ്ടുള്ള ഒരു ഉദ്ദേശ്യം.
വിവിധ തരം റംസാൻ വിഭവങ്ങൾ.
എല്ലായിടത്തും ഉള്ളത് പോലെ തന്നെ നമ്മുടെ ബാംഗ്ലൂരിലും റംസാൻ വിഭവങ്ങൾ ധാരാളമായി ലഭിക്കാറുണ്ട്. അതിനായി തന്നെ വൈകുന്നേരം 6 മണി മുതൽ വെളുപ്പിനെ 5 മണി വരെ പലയിടത്തും ഫുഡ് സ്ട്രീറ്റുകൾ വളരെ സജീവമാണ്. ഇതിൽ ഏറ്റവും വിലക്കുറവിൽ നല്ല സ്വാദിഷ്ടമായ ഭക്ഷണം കിട്ടുന്നത് ശിവാജി നഗറിലെ ഹോട്ടലുകളിൽ ആണ്. വിവിധ തരാം ബീഫ് വിഭവങ്ങൾ ആണ് ഇവിടത്തെ പ്രത്യേകത.
ഒരു പ്ലേറ്റിന് 50 രൂപ മുതൽ ലഭ്യമാണ്. ശിവാജി നഗർ കൂടാതെ സ്വാദുള്ള റംസാൻ വിഭവങ്ങൾ ലഭിക്കുന്ന വേറെയും ഫുഡ് സ്ട്രീറ്റുകൾ ഉണ്ട്. ഫ്രയ്യ്സർ ടൗൺ, തിലക് നഗർ, കോറമംഗല ഫുഡ് സ്ട്രീറ്റ്, ജയനഗർ ബിലാൽ മസ്ജിദ്‌ന് സമീപമുള്ള ഫുഡ് സ്ട്രീറ്റ് അങ്ങനെ ഒട്ടനവധി സ്ഥലങ്ങളിൽ
സ്വാദിഷ്ടമായ ബീഫ്, ചിക്കൻ, മട്ടൺ, ക്യാമിൽ എന്നിവക്ക് പുറമെ ചെമ്മീൻ, ഞണ്ട് തുടങ്ങി പലതരം സീ ഫുഡ് വിഭവങ്ങളും ലഭ്യമാണ്.
ഫ്രെയ്‌സർ ടൗണിലെ രുചിയേറും വിഭവങ്ങൾ ഒരിക്കൽ രുചിച്ചവർ വീണ്ടും വീണ്ടും പല തിരക്കുകളും മാറ്റി വെച്ചു അവിടേക്കു പോകാറുണ്ട്. നല്ല ചുട്ടു പൊള്ളുന്ന കരിങ്കല്ലിൽ ഇട്ടു ഫ്രൈ ചെയ്ത ബീഫും ക്യാമിൽ റോസ്സ്റ്റും ഏവർക്കും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ്. അതുപോലെ ഹൈദരാബാദ് സ്പെഷ്യൽ ഐറ്റം ആയ ഹലീം. മട്ടൺ പ്രധാനമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവം ആണ് ഹലീം.
പ്രധാനമായും ശിവാജി നഗറിലെ ഹോട്ടലുകളിൽ ആണ് ഇത് സുലഭമായി ലഭിക്കുക.
ബാംഗ്ലൂരിലെ ഭക്ഷണപ്രിയർ എല്ലാവരും ഒരുപോലെ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ആണ് ഇത്. ഇതിൽ ശിവാജി നഗർ ഒഴികെ ബാക്കി ഉള്ളതിൽ മിക്കതും താല്ക്കാലികമായ ഫുഡ് സ്ട്രീറ്റുകൾ ആണ്. ഈ പറഞ്ഞ സ്ഥലങ്ങളിലെ രുചിയേറും വിഭവങ്ങൾ ഒരിക്കൽ പോലും രുചിച്ചിട്ടില്ലാത്ത ബാംഗ്ലൂർ മലയാളികൾ കുറവായിരിക്കും.
ഇനിയുള്ള ദിവസങ്ങൾ ചെറിയ പെരുന്നാളിനായി ഉള്ള കാത്തിരിപ്പാണ്.
എല്ലാം വായനക്കാർക്കും ബാംഗ്ലൂർ വാർത്തയുടെ ചെറിയ പെരുന്നാൾ ആശംസകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.