ബംഗളൂരു: കേന്ദ്ര കായികമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തു നേതാക്കള്‍ മുന്നേറുകയാണ്.
രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ചലഞ്ച് ചെയ്തപ്പോള്‍ കോഹ്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചലഞ്ച് ചെയ്തു.
കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത നരേന്ദ്ര മോദി ഇന്ന് താന്‍ വ്യായാമം ചെയ്യുന്ന വീഡിയോ ഇന്ന് ട്വിറ്റെറില്‍ പങ്കുവെച്ചിരുന്നു. ശേഷമാണ് പ്രധാനമന്ത്രി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ചലഞ്ച് ചെയ്തത്.
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുമാരസ്വാമിയുടെ മറുപടി വന്നു. മറുപടി ശ്രദ്ധേയമായി. അദ്ദേഹം കുറിച്ചു, തന്‍റെ ആരോഗ്യത്തെക്കുറിച്ച് താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി. ഫിറ്റ്നസ് വളരെ പ്രാധാന്യമുള്ളതാണ്. താന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. എന്നാല്‍ കര്‍ണ്ണാടകയുടെ വികസനത്തിനും അതിലൂടെ ഫിറ്റ് കര്‍ണ്ണാടകയ്ക്കുമാണ് താന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതിനായി താങ്കളുടെ എല്ലാ പിന്തുണയും ആവശ്യപ്പെടുന്നു, ഇതായിരുന്നു കുമാരസ്വാമി മറുപടിയായി ട്വീറ്റ് ചെയ്തത്.
Dear @narendramodi ji
I am honoured& thankU very much for d concern about my health
I believe physical fitness is imptnt for all&support d cause. Yoga-treadmill r part of my daily workout regime.
Yet, I am more concerned about devlpment fitness of my state&seek ur support for it.— CM of Karnataka (@CMofKarnataka) June 13, 2018
ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ചലഞ്ച് ഏറ്റെടുത്ത മോദി രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ദിവസേനയുള്ള വ്യായാമമുറകളും യോഗയും പങ്കുവെച്ചിരുന്നു. പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് തന്‍റെ വ്യായാമമെന്നും ട്വീറ്റിലൂണ്ട്.
വിരാട് കോഹ്ലിയുടെ ‘ഹം ഫിറ്റ് ഹെ തൊ ഇന്ത്യ ഫിറ്റ്’ ചലഞ്ചിനുള്ള മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ താന്‍ ചെയ്യുന്ന വ്യായാമമുറകളും യോഗയും പങ്കുവെച്ചിരുന്നു.
ഭൂമി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള വ്യായാമ മുറകളാണ് താൻ അനുവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി യോഗയിലൂടെയും വ്യയാമത്തിലൂടെയും ഉണര്‍വ്വും ഉന്മേഷവും ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. കൂടാതെ രണ്ട് മിനിട്ട് നീളുന്ന വീഡിയോയില്‍ പ്രധാനമന്ത്രി യോഗ ചെയ്യുന്നതിന്‍റെയും ധ്യാനിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പകര്‍ത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.