ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ബെംഗളൂരു മലയാളി കൂട്ടായ്മയായ ബി എം സെഡ് അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ഒരു വാര്‍ത്ത കൂടി.
ചലച്ചിത്ര മേളയുട ഭാഗമായി നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിധികര്‍ത്താവായി എത്തുന്നത് ഒരു ദേശീയ അവാര്‍ഡ് ജേതാവ് ആണ്,വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ Best Anthropological National Film അവാര്‍ഡ് ലഭിച്ച അനീസ് കെ മാപ്പിളയാണ് വിധി കര്‍ത്താവ്.
വയനാട് ജില്ലയിലെ പണിയര്‍ എന്നാ വിഭാഗത്തെ കുറിച്ച് എടുത്ത ചലച്ചിത്രമായ The Slave Genesis ആണ് അവാര്‍ഡിന് അര്‍ഹമായത്.അഞ്ചു വര്‍ഷത്തോളം എടുത്താണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തീകരിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
മേയ് മൂന്നിന് വിജ്ഞാന്‍ ഭവനില്‍ വച്ച് നടന്ന അവാര്‍ഡ് ദേശീയ അവാര്‍ഡ് വിതരണത്തില്‍ വിട്ടു നിന്നവരില്‍ ശക്തമായി പ്രതികരിച്ചവരില്‍ അനീസ് കെ മാപ്പിളയും ഉണ്ടായിരുന്നു.
ബി എം സെഡ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ റെജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു ,എട്ടു ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന ഷോര്‍ട്ട് ഫിലിമുകള്‍ ജൂലൈ എട്ടിന് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.