ബെംഗളൂരു : ഏറെ കോളിളക്കം സൃഷ്ടിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള നാലുപേരിൽ ഒരാളുടെ ഡയറിയിൽ കർണാടകയിലെ ഏഴു പുരോഗമനവാദികളുടെ പേരുകൾ ഉള്ളതായി സൂചന.
മഹാരാഷ്ട്ര സ്വദേശി അമോൽ കാലെയുടെ പുണെയിലെ വസതിയിൽനിന്നു കണ്ടെടുത്ത ഡയറിയിലാണ് ഗൗരിയുടെ സമാന ചിന്താഗതിയുള്ളവരുടെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ. ഗൗരി വധത്തെ തുടർന്നു പൊലീസ് സംരക്ഷണമേർപ്പെടുത്തിയവരുടെ പേരുകളാണിത്.22 മൊബൈൽ ഫോണും 74 സിം കാർഡും കാലെയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തു. നാർക്കോ പരിശോധനയ്ക്കു വിധേയമാക്കിയേക്കുമെന്നും സൂചനയുണ്ട്.
ഇയാൾക്കു പുറമെ, കർണാടക സ്വദേശികളായ മനോഹർ ഇവ്‍ഡെ, സുജിത് കുമാർ, മഹാരാഷ്ട്ര സ്വദേശി അമിത് ദേഗ്വോക്കർ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു വരുന്നത്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടു നേരത്തേ അറസ്റ്റിലായ കെ.ടി. നവീൻകുമാറിനെയും പ്രവീണിനെയും മുഖ്യപ്രതികളാക്കി എസ്ഐടി കഴിഞ്ഞയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.