മലയാളം മിഷന്റെ അവധിക്കാല ക്യാംപിനു തുടക്കമായി.

ബെംഗളൂരു :മലയാളം മിഷന്റെ അവധിക്കാല ക്യാംപിനു തുടക്കമായി. കേരളത്തില്‍ അന്യംനിന്നു പോയ പഴയകാല നാടൻകളികൾ കുട്ടികളെ പരിചയപ്പെടുത്താനും കളിക്കാനും അവസരമൊരുക്കിയുള്ള നാട്ടറിവ് കളിക്കൂട്ടം ക്യാംപ് എംഎസ് പാളയ കളത്തൂർ ഗാർഡൻസിലാണു നടക്കുന്നത്. ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണ പരിശീലനം, പഴഞ്ചൊല്ലുകൾ, പ്രസംഗപരിശീലനം, അഭിനയക്കളരി, ചിത്രകലാ പരിശീലനം എന്നിവയും ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. ക്യാംപിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ടി.ദീപേഷ് നിർവഹിച്ചു. മലയാളം മിഷന്‍ കോഓർഡിനേറ്റർ ബിലു സി.നാരായണൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ, ടോമി, ഗോപിനാഥ്, ഖാദർ, ജയ്സൻ ലൂക്കോസ്, വർഗീസ് വൈദ്യർ എന്നിവർ നേതൃത്വം നൽകി. സമാപന…

Read More

വിചാരണത്തടവുകാരൻ കോടതി കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യാ ചെയ്തു.

ബെംഗളൂരു ∙:വിചാരണത്തടവുകാരൻ തുമകൂരുവിലെ കോടതി കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ നിലയിൽ. ഗുബ്ബി നാഗലപുര സ്വദേശി ചന്ദ്രു(29) ആണ് മരിച്ചത്. ആറു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിയാണ് ചന്ദ്രുവെന്ന് തുമകൂരു എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ഇന്നലെ കേസിൽ വിചാരണയ്ക്കു ശേഷം കോടതി മുറിയിൽ നിന്നിറങ്ങിയ ചന്ദ്രു മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു.

Read More

കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് ബെസ്കോമിന് കേന്ദ്ര സഹായം.

ബെംഗളൂരു : ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിനു ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് (ബെസ്കോം) കേന്ദ്രസഹായം. 113 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപയാണു കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നു ലഭിക്കുക. ഇതിൽ 83 ചാർജിങ് പോയിന്റുകൾ ബെംഗളൂരു നഗരത്തിലും 20 എണ്ണം ബെംഗളൂരു-മൈസൂരു ദേശീയപാതയിലും പത്തെണ്ണം ബെംഗളൂരു-ചെന്നൈ ദേശീയപാതയിലും സ്ഥാപിക്കും. ദേശീയപാതയിൽ 25 കിലോമീറ്റർ ദൂരം ഇടവിട്ടാണു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുക. ബെംഗളൂരു നഗരത്തിൽ ബെസ്കോം നേരിട്ടു സ്ഥാപിക്കുന്ന 11 ചാർജിങ് പോയിന്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്തു…

Read More

സാലുമരാഡ തിമക്ക മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ്.

ബെംഗളൂരു: പരിസ്ഥിതി പ്രവർത്തക സാലുമരാഡ തിമക്ക മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ്. ഇന്നലെ സാലുമരാഡ തിമക്കയും മകൻ ഉമേഷും നേരിട്ടെത്തിയാണ് സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാറിന് പരാതി നൽകിയത്. രോഗബാധിതയായി അത്യാസന നിലയിൽ കിടന്നിരുന്ന തിമക്ക മരിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം രണ്ട് ദിവസം മുൻപാണ് ആരംഭിച്ചത്. രാമനഗര ജില്ലയിലെ ഹുളിക്കൽ ഗ്രാമത്തിൽ ജീവിക്കുന്ന 107 വയസ്സ് പിന്നിട്ട തിമക്കയെ അരയാൽ മരങ്ങളുടെ അമ്മയായാണ് വിശേഷിപ്പിക്കുന്നത്. പത്ത് കിലോമീറ്റർ ദൂരത്തിൽ റോഡിനിരുവശവും 385 അരയാൽ മരങ്ങളാണ്…

Read More

IPL 2018: ചാംപ്യന്‍മാര്‍ ആരാണെന്ന് ഇന്നത്തെ കളിപറയും

മുംബൈ: ഐപിഎല്‍ ചാംപ്യന്‍മാരെ ഇന്നറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും വില്യംസിന്‍റെ സണ്‍റൈസേഴസ് ഹൈദരാബാദുമാണ്‌ ഇന്ന് നേര്‍ക്കുനേര്‍ ഏട്ടുമുട്ടുന്നത്. പരിചയസമ്പത്താണാണ് ചെന്നൈയുടെ കൈമുതലെങ്കില്‍ ബൗളിംഗ് കരുത്താണ് ഹൈദരാബാദിന്‍റെത്. എങ്കിലും മുന്‍തൂക്കം ചെന്നൈയ്‌ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ക്വാളിഫയറില്‍ അടക്കം സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്‌ന, വാട്‌സണ്‍…

Read More

വകുപ്പ് വിഭജനം കീറാമുട്ടിയായി തുടരുന്നു;ഇതുവരെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല;കോണ്‍ഗ്രസ്‌ നേതാക്കള്‍ ഡല്‍ഹിക്ക് തിരിച്ചു.

ബെംഗളൂരു : വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായി ചില പ്രശ്നങ്ങളുണ്ടെങ്കിലും മന്ത്രിസഭാ രൂപീകരണത്തെ ഇതു തെല്ലും ബാധിക്കില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനു ഹൈക്കമാൻഡിൽ നിന്ന് അനുമതി ലഭിച്ചാലുടൻ മന്ത്രിസഭാ വികസനം നടക്കും. ഇതുവരെ വകുപ്പുകൾ വിഭജിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഭിമാന പ്രശ്നങ്ങളൊന്നുമില്ലെന്നും തർക്കങ്ങളില്ലാതെ തീർപ്പാക്കാനാണു ശ്രമിക്കുകയെന്നും കുമാരസ്വാമി പറഞ്ഞു. എല്ലാവർക്കും മന്ത്രിയാകാൻ ആഗ്രഹമുണ്ടാകും. പക്ഷെ അതു സാധ്യമായെന്നുവരില്ല. കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അംഗീകാരം തേടി മുതിർന്ന നേതാക്കൾ ഇന്നലെ പ്രത്യേക വിമാനത്തിലാണ് ഡൽഹിക്കു തിരിച്ചത്. ഇതിനു മുന്നോടിയായി കോൺഗ്രസ് നിയമസഭാ കക്ഷി…

Read More

നാളെ ആഹ്വാനം ചെയ്ത ബന്ദ്‌ ബെംഗളൂരുവിനെ ബാധിക്കില്ല എന്ന് ഉറപ്പ് നല്‍കി യെദിയൂരപ്പ.

ബെംഗളൂരു : നാളെ ആഹ്വാനം ചെയ്തിട്ടുള്ള കർണാടക ബന്ദ് ബെംഗളൂരുവിനെ ബാധിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ. കാർഷിക വായ്പ എഴുതിത്തള്ളിയില്ലെങ്കിൽ നാളെ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബന്ദ് ബിജെപി സ്പോൺസർ ചെയ്യുന്നതല്ലെന്ന് യെഡിയൂരപ്പ ഇന്നലെ വ്യക്തമാക്കി. അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം സംസ്ഥാനത്തെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്നു വാഗ്ദാനം നൽകിയ മുഖ്യമന്ത്രി കുമാരസ്വാമിയുടെ വീഴ്ച തുറന്നുകാട്ടുന്നതിനായി ഒട്ടേറെ കർഷക സംഘടനകളാണ് ബന്ദ് ആഹ്വാനവുമായി മുന്നോട്ട് വന്നത്. പാർട്ടി ഇവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. വ്യാപാര വ്യവസായ…

Read More

നിപാ വൈറസ്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

കോഴിക്കോട്: കോഴിക്കോട് നിപാ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 12 പേര്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പത്ത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ട് പേര്‍ മലപ്പുറം ജില്ലയിലുമാണ്. നീരീക്ഷണത്തിലായിരുന്ന 16 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം 750 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ 13 നിപാ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്. ബാക്കി 62 എണ്ണം നെഗറ്റീവാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിപാ വൈറസിന്‍റെ സാന്നിധ്യമറിയാന്‍…

Read More

രാജരാജേശ്വരി നഗറില്‍ ഒന്നിച്ചു നീങ്ങാന്‍ ധാരണയായി മണിക്കൂറുകള്‍ക്ക് അകം മലക്കം മറിഞ്ഞ് ജെഡിഎസ്;മുനിരത്നയെ പിന്തുണക്കില്ല.

ബെംഗളൂരു: ആർആർ നഗറിലെ ത്രികോണ മൽസരത്തിന് ഇടയാക്കിയത്, വോട്ടർ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതിയായ കോൺഗ്രസ് സ്ഥാനാർഥി മുനിരത്നയെ പിന്തുണയ്ക്കുന്നതിൽ മുഖ്യമന്ത്രി കുമാരസ്വാമിക്കുണ്ടായ എതിർപ്പെന്ന് സൂചന. കോൺഗ്രസ്–ദൾ സർക്കാർ അധികാരത്തിൽ വന്നതിനാൽ ഇരുപാർട്ടികളും ഇവിടെ പരസ്പര ധാരണയോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു വിവരം. കഴിഞ്ഞ തവണ ജയിച്ച മുനിരത്നയെ ജെഡിഎസ് പിന്തുണയ്ക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ആർആർ നഗറിൽ രാമചന്ദ്രയെ പിന്തുണച്ചാൽ അടുത്ത 11നു ജയനഗറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയെ പിന്തുണയ്ക്കാമെന്ന നിർദേശമാണ് ജെഡിഎസ് മുന്നോട്ടുവച്ചത്. മുനിരത്‌ന ഇത് എതിർത്തതോടെ…

Read More

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്‍കി. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടുമെന്ന്‍ ഉറപ്പ് നല്‍കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി പറയുന്നത്. 13 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നാണ് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ 7 മൃതദേഹങ്ങള്‍ മാത്രമെ പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുള്ളൂ എന്നും ബാക്കി ഉള്ളവ പോസ്റ്റ് മോര്‍ട്ടം…

Read More
Click Here to Follow Us