ബംഗളൂരു:നഗരത്തില്‍ കണ്ടത് ജെസ്നയെ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു യുവാവിനൊപ്പം ജെസ്നയെ ബംഗളൂരുവിൽ കണ്ടെന്ന പാലാ പൂവരണി സ്വദേശി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജെസ്നയെന്ന് സംശയിച്ചത് മറ്റൊരു മലയാളി പെണ്‍കുട്ടിയെ ആണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ബംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജെസ്ന ഒരു യുവാവിനൊപ്പം എത്തിയെന്നായിരുന്നു പാലാ സ്വദേശിയുടെ മൊഴി. പോലീസ് ഇതിന്‍റെ അടിസ്ഥാനത്തിൽ ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇവർ ബംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്ന എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ്…
Read MoreMonth: May 2018
കന്നടമണ്ണ്‍ വിധി എഴുതാന്‍ ഒരുങ്ങി : രണ്ടു ദിവസത്തേയ്ക്ക് നഗരത്തിലെങ്ങും നിരോധനാജ്ഞ ,144 പ്രഖ്യാപിച്ചു ..
ബെംഗലൂരു :നാളെ കര്‍ണ്ണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് ..! അനിഷ്ട സംഭവങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് 6 മുതല്‍ ഞായര്‍ വൈകുന്നേരം 6 മണി വരെ നഗരത്തിലെങ്ങും 144 പ്രഖ്യാപിച്ചു ..! ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപങ്ങളോ തടയുന്നതത്തിന്റെ ഭാഗമായി പത്തിലധികം പേര്‍ സംഘം ചേരുന്നത് നിരോധിച്ചു കൊണ്ട് മജിസ്ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന നിയമമാണ് ഇത് ..ഇന്ത്യന്‍ ശിക്ഷാ നിയമം 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത് ..മജിസ്ട്രേറ്റ് ഉത്തരവ് ലംഘിച്ചു കലാപത്തിനു ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്നു വര്ഷം…
Read Moreപോലീസ് എന്ന വ്യാജേന പട്ടാപകല്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം കവര്‍ന്നു : സംഭവം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ..!
ബെംഗലൂരു : ഇലക്ഷന്‍ ഡ്യൂട്ടിയുടെ പേരില്‍ വ്യാപാരിയെ സമീപിച്ചു 50 ലക്ഷം രൂപ കവര്‍ന്നു ..മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വെച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്മാര്‍ എന്ന വ്യാജേനയാണ് യൂണി ഫോമിലെത്തിയ നാലംഗ സംഘം വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവുമായി മുങ്ങിയത് ..!ചിത്ര ദുര്‍ഗ്ഗ സ്വദേശിയായ ധനുഷ് എന്ന യുവാവ് വ്യാപാര ആവശ്യത്തിനായിട്ടായിരുന്നു പണവുമായി ഇന്നലെ ഉച്ചയോടെ ഏകദേശം ഒരു മണിക്ക് മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ എത്തിയത് ..തുടര്‍ന്ന്‍ സമീപിച്ച സംഘം പെട്ടെന്ന്‍ തന്നെ ബാഗ് പിടിച്ചു വാങ്ങി പരിശോധന നടത്തി ..! ശേഷം …
Read Moreകോണ്ഗ്രസ് നേതാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന്‍ ആക്രമിച്ചതായി പരാതി..!
മാംഗളൂര്‍: കോണ്ഗ്രസ് നേതാവിനെയും ഭാര്യയെയും ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു …വ്യാഴാഴ്ച രാത്രിയോടെയാണ് വീടിനു നേരെ ആക്രമണം അഴിച്ചു വിട്ടത് .മംഗലൂരുവിലെ ബന്ത് വാല്‍ താലൂക്കിലാണ് കോണ്ഗ്രസ് നേതാവായ സഞ്ജീവ പൂജാരിയെയും ഭാര്യയുടെയും നേര്‍ക്കാണ് അര്‍ദ്ധരാത്രി വസതിയിലെക്ക് ഇരച്ചു കയറിയ സംഘം ആക്രമണം അഴിച്ചു വിട്ടത് ..സംഭവത്തിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പരാതിയില്‍ പറയുന്നു …വീടിനുള്ളിലെ സാധന സാമഗ്രികളും ,പാര്‍ക്ക് ചെയ്തിരുന്ന കാറും അക്രമി സംഘം തല്ലി തകര്‍ത്തു .. ബന്ത് വാല്‍ മന്ധലത്തിലെ…
Read Moreവരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെ പ്രതികൂട്ടിലാക്കി ഹൈക്കോടതി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പറവൂര്‍ മജിസ്‌ട്രേറ്റിനെതിരേ പോലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അതോടെ പോലിസ് പ്രതികൂട്ടിലായി. ശ്രീജിത്തിനെ ഹാജരാക്കുന്നതില്‍ വീഴ്ച്ച പറ്റിയത് പൊലീസിനാണ് അല്ലാതെ പറവൂര്‍ മജിസ്‌ട്രേറ്റിനല്ലെന്ന് ഹൈക്കോടതി. വാസുദേവന്‍റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഏഴാം തീയതി ശ്രീജിത്തിനെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും അദ്ദേഹം കാണാന്‍ വിസമ്മതിച്ചെന്നായിരുന്നു പോലീസിന്‍റെ ഭാഷ്യം. തുടര്‍ന്ന് ഇക്കാര്യം കാണിച്ച് പോലീസ്, എസ്.പി. എ.വി. ജോര്‍ജിന് പരാതി നല്‍കുകയായിരുന്നു. അദ്ദേഹം ഇത് ഹൈക്കോടതി…
Read Moreഉന്നാവ് പീഡനം: ബിജെപി എംഎല്‍എയുടെ കുറ്റം സ്ഥിരീകരിച്ച് സിബിഐ, പോലീസ് സംശയത്തിന്‍റെ നിഴലില്‍
ഉന്നാവ്: ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്നു സ്ഥിരീകരിച്ച് സിബിഐ. കുറ്റം സ്ഥിരീകരിച്ച സിബിഐ പറയുന്നതനുസരിച്ച് കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍റെ ശശി സിംഗാണ് പെണ്‍കുട്ടിയെ വശീകരിച്ച് എംഎല്‍എയുടെ വസതിയില്‍ എത്തിച്ചത്. 2017 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശി സിംഗ് പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍റെ വസതിയില്‍ എത്തിച്ചിരുന്നു. കുല്‍ദീപ് സിംഗും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സമയത്ത് ശശി സിംഗ് വെളിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു എന്നും സിബിഐ പറഞ്ഞു. ജൂൺ 11 ന് ഈ…
Read Moreതെരഞ്ഞെടുപ്പിന് സഹായിക്കാന്‍ കേരള ആര്‍ ടി സിയും.
ബെംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് ജോലിക്കു കേരള ആർടിസി ബസുകളും. കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാൻ ഡിജിപിയുടെ നിർദേശം അനുസരിച്ച് ബെംഗളൂരുവിൽ നിന്നുള്ള 16 ബസുകളാണ് കഴിഞ്ഞ ദിവസം വിട്ടുകൊടുത്തത്. എന്നാൽ ഈ ബസുകൾ ഇന്നു തിരിച്ചെത്തുമെന്നതിനാൽ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ സർവീസുകൾ മുടങ്ങില്ല. നാട്ടിലേക്കുള്ള തിരക്കു പരിഗണിച്ച് ഇവിടെ നിന്നു പത്തിലേറെ സ്പെഷൽ സർവീസുകൾ ഇന്നുണ്ടായിരിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട്, ബത്തേരി, പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് കേരള ആർടിസി സ്പെഷൽ ഉണ്ടാവുക. തിരക്കനുസരിച്ച് കോഴിക്കോട് ഭാഗത്തേക്കു കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ…
Read Moreചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പ൦ നില്‍ക്കണമെന്ന് പാര്‍ട്ടി സംയുക്തമായി ഇന്ന് തീരുമാനമെടുക്കുമെന്ന് കെ എം മാണി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ഇടതു മുന്നണിയുമായുള്ള സഹകരണത്തിന് പിജെ ജോസഫും സമ്മതം അറിയിച്ചതായാണ് സൂചനകള്‍. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ഉച്ചക്ക് ശേഷമാണ് യോഗം ചേരുന്നത്. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക പ്രഖ്യാപനം വേണ്ടതില്ലെന്നാണ് മാണിയുടെ നിലപാട്. മനസാക്ഷി വോട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉന്നതാധികാരസമിതിയില്‍…
Read Moreദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നേപ്പാളില്‍
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളില്‍ എത്തി. ഇന്ന് രാവിലെ പത്തരയ്ക്ക് നേപ്പാളിലെ ജനക്പുര്‍ വിമാനത്തവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ വിശിഷ്ട വ്യക്തികള്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജ്യത്തെ വിവിധ പ്രാദേശിക കലാകാരന്മാർ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ എതിരേറ്റത്. പ്രധാനമന്ത്രി പിന്നീട് നേപ്പാളിലെ മിത്തിലാ മേഖലയിലുള്ള റാം ജാനകി മന്ദിർ സന്ദർശിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഈ ക്ഷേത്രപരിസരത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം. കാഠ്മണ്ഡു, ജനക്പുര്‍, മുക്തിനാഥ്…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസംകൂടി
ബംഗളൂരു: കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണത്തിന്‍റെ ദിനമായ ഇന്ന് വീടുകള്‍ കയറിയിറങ്ങി അവസാന വട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാകും സ്ഥാനാര്‍ഥികള്‍. 223 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 2013ല്‍ പിടിച്ച അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും, ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റത്തിന് തുടക്കം കുറിക്കാന്‍ ബിജെപിയും, രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ജെഡിഎസും ഇഞ്ചോടിഞ്ച് പോരാട്ടം സംസ്ഥാനത്ത് കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 223 എണ്ണത്തിലായിരിക്കും നാളെ വോട്ടെടുപ്പ് നടക്കുക. ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റിലെ വോട്ടെടുപ്പ് പിന്നീട്…
Read More