യെദിയൂരപ്പ രാജി വച്ചു..

ബെംഗളൂരു : നിയമ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു. സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് മുന്‍പ് നടത്തിയ പ്രസംഗത്തിലാണ് യെദ്യൂരപ്പ രാജിസന്നദ്ധ അറിയിച്ചത്. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു. മാത്രമല്ല, മോദിക്കും അമിത്ഷായ്ക്കും നന്ദി അറിയിക്കുകയും ചെയ്തു. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതുകൊണ്ടാണ് ഗവര്‍ണര്‍ ഞങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസ്സും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ പറഞ്ഞു. 20 മിനിറ്റ് വികാരത്രീവമായ…

Read More

യെദിയൂരപ്പ ഉടൻ രാജിവക്കും..

ബെംഗളൂരു : ദിവസങ്ങൾ നീണ്ടു നിന്ന നാടകങ്ങൾക്കൊടുവിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല എന്നുറപ്പായ മുഖ്യമന്ത്രി യെദിയൂരപ്പ ഉടൻ രാജിവക്കും. ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന വിടവാങ്ങൽ പ്രസംഗം തയ്യാറാക്കി ക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Read More

കാണാതായ രണ്ട് കോൺഗ്രസ് എംഎൽഎമാർ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ!

രണ്ട് ദിവസമായി കാണാതായ രണ്ട് കോൺഗ്രസ് എംഎൽഎമാരെ റേസ് കോഴ്സ് റോഡിലുള്ള ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ കണ്ടെത്തിയതായി വിവരം. വിജയ നഗര മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി എസ് ആനന്ദ് സിംഗ് മസ്കി മണ്ഡലത്തിലെ പ്രതാപ ഗൗഡ പാട്ടീൽ എന്നിവരെയാണ് കാണാനായത്. എം എൽ എ മാരെ കണ്ടെത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസിനെ സമീപിച്ചിട്ടുണ്ട്.

Read More

അടിപ്പാതക്ക് ഉള്ള ടെണ്ടര്‍ റദ്ദാക്കി ബിഎംആര്‍സിഎല്‍.

ബെംഗളൂരു : നാഗസന്ദ്ര, ദാസറഹള്ളി മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്കു സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ അടിപ്പാത നിർമിക്കാനുള്ള ടെൻഡർ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) റദ്ദാക്കി. ടെൻഡറിൽ പങ്കെടുത്ത കരാറുകാർ വളരെ ഉയർന്ന തുക രേഖപ്പെടുത്തിയതാണ് കാരണം. ഇതോടെ അടിപ്പാത നിർമാണം അനിശ്ചിതത്വത്തിലായി.തിരക്കേറിയ തുമകൂരു ദേശീയപാതയോട് ചേർന്നുള്ള നാഗസന്ദ്ര, ദാസറഹള്ളി മെട്രോ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർ വളരെ സാഹസികമായാണ് റോഡ് മുറിച്ചു കടക്കുന്നത്. നാഗസന്ദ്ര സ്റ്റേഷനിൽ ഇറങ്ങി റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് ഒരു യുവതി മരിക്കുകയും ചെയ്തു. യാത്രക്കാരുടെ സൗകര്യാർഥം ഇവിടെ റോഡിനു കുറുകെ…

Read More

യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര എംഎൽഎ മാരെ സ്വാധീനിക്കാൻ വിളിച്ചത് എന്ന പേരിൽ ശബ്ദ സന്ദേശം പുറത്ത്.

എം എൽ എ യെ സ്വാധീനിക്കാൻ ഖനി രാജാവ് ജനാർദ്ദന റെഡ്ഡി ഫോണിൽ സംസാരിക്കുന്നത് എന്ന പേരിൽ ഇന്നലെ കോൺഗ്രസ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിന് ശേഷം. ഇന്ന് ഒരു ടെലഫോൺ സംഭാഷണം കൂടി പുറത്ത്. യെദിയൂരപ്പയുടെ ഇളയമകൻ വിജയേന്ദ്രയുടെതാണ് എന്ന രീതിയിലുളള ശബ്ദം പുറത്തുവിട്ടിരിക്കുന്നത് സുവർണ ന്യൂസ് ആണ്. ഒരു എം എൽ എ യുടെ പത്നിയുമായാണ് സംസാരിക്കുന്നത്.15 ഉം പിന്നെ ഒരു കാബിനറ്റും എന്ന് ഉറപ്പ് കൊടുക്കുന്നുണ്ട്.

Read More

കോണ്‍ഗ്രസിന്‌ സുപ്രീം കോടതിയില്‍ തിരിച്ചടി ;ബോപ്പയ്യ പ്രോട്ടെം സ്പീക്കര്‍ ആയി തുടരും.

ന്യൂഡല്‍ഹി: ബോപ്പയതന്നെ പ്രോട്ടെം സ്പീക്കര്‍ ആയി തുടരും,അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിന് എതിരെ കോണ്‍ഗ്രസ്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല അഭിപ്രായം കോടതിയില്‍ നിന്ന് ലഭിക്കാതെ ആയപ്പോള്‍ കോണ്‍ഗ്രസ്‌ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. കര്‍ണ്ണാടകത്തില്‍ പ്രോടെം സ്‌പീക്കറായി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബോപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ വാദം പുരോഗമിക്കുന്നു. ഏറ്റവും മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടേം സ്‌പീക്കറായി നിയമിക്കണമെന്ന് കപില്‍ സിബല്‍ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി  ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗത്തെ തന്നെ പരിഗണിക്കണമെന്നില്ലെന്ന് കോടതി…

Read More

നാടകങ്ങള്‍ തുടരുമ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് “ശര്‍മട്രാവെല്‍സ്”.

ബെംഗളൂരു : കർണാടകയിൽ ഒരിക്കൽകൂടി റിസോർട്ട് രാഷ്ട്രീയം ചൂടുപിടിക്കവേ, എംഎൽഎമാരെയും കൊണ്ട് റിസോർട്ടുകളിലേക്കു പായുന്ന ശർമ ട്രാൻസ്പോർട്സും വാർത്തകളിൽ നിറയുന്നു. ചാർട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നു ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് കോൺഗ്രസ്–ദൾ എംഎൽഎമാരെ ശർമയുടെ ബസിലാണ് ഹൈദരാബാദിൽ എത്തിച്ചത്. അന്തരിച്ച കോൺഗ്രസ് നേതാവ് ധൻരാജ് പരസ്മൽ ശർമയുടെ ഉടമസ്ഥതയിലുള്ള ശർമ ട്രാൻസ്പോർട്സിനെ പാർട്ടി ഈ ദൗത്യം ഏൽപിച്ചത് ഒരു പതിറ്റാണ്ടോളമായുള്ള അടുപ്പം മുൻനിർത്തിയാണ്. രാജസ്ഥാൻ സ്വദേശിയായ പരസ്മൽ ശർമ അറുപതുകളിലാണ് കമ്പനി ആരംഭിച്ചത്. പിന്നീട് കോൺഗ്രസിൽ സജീവമായ ശർമ 1998ൽ ബാംഗ്ലൂർ സൗത്ത്…

Read More

വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ഭൂരിപക്ഷ പ്രതീക്ഷയുമായി യെദ്യൂരപ്പ

ബംഗളൂരു : സുപ്രീംകോടതിയില്‍നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതാക്കള്‍. താന്‍ സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിന് ശേഷം അഞ്ച് മണിക്ക് ബി.ജെ.പിയുടെ ആഹ്ലാദ പ്രകടനം ഉണ്ടാകുമെന്നും യെദ്യൂരപ്പ രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പുകളില്‍ ഇപ്പോഴും ആശങ്കയാണ്. തങ്ങള്‍ പ്രതീക്ഷിച്ചതിലുമേറെ എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് ഇപ്പോഴുണ്ടെന്നും യെദ്യൂരപ്പ ഇന്നലെ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലുമേറെ എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന്‍റെയും…

Read More

പ്രോ ടേം സ്പീക്കർക്കെതിരായ ഹർജി രാവിലെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച അപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 10.30 ന് വാദം കേള്‍ക്കും. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബഞ്ച് ആണ് കേസ് പരിഗണിക്കുക. ഇന്നലെ രാത്രിയാണ് ഇരു പാര്‍ട്ടികളും അപേക്ഷ സമര്‍പ്പിച്ചത്. ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രൊ ടേം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചു. രാത്രി രജിസ്റ്റാറെ കണ്ട് ഇരു പാര്‍ട്ടികളും…

Read More

കന്നഡനാട്ആര് ഭരിക്കും? ഭൂരിപക്ഷം ആര് തെളിയിക്കുമെന്ന് ഇന്നറിയാം

ബംഗളൂരു: കർണാടകത്തിൽ ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് തള്ളി. ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതിനടപടി. ഇന്ന് പതിനൊന്ന് മണിമുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. അതിന് ശേഷം…

Read More
Click Here to Follow Us