പ്രോ ടേം സ്പീക്കർക്കെതിരായ ഹർജി രാവിലെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച അപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 10.30 ന് വാദം കേള്‍ക്കും. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബഞ്ച് ആണ് കേസ് പരിഗണിക്കുക. ഇന്നലെ രാത്രിയാണ് ഇരു പാര്‍ട്ടികളും അപേക്ഷ സമര്‍പ്പിച്ചത്.

ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രൊ ടേം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചു. രാത്രി രജിസ്റ്റാറെ കണ്ട് ഇരു പാര്‍ട്ടികളും വെവ്വേറെ അപേക്ഷ സമര്‍പ്പിച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

എത്രയും വേഗത്തില്‍ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടങ്കിലും കഴിഞ്ഞ ദിവസത്തെ പോലെ രാത്രി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. രാവിലെ 11ന് നിയമ സഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയാരംഭിക്കും. അതിന് അരമണിക്കൂര്‍ മുമ്പ് കോടതി അപേക്ഷകള്‍ പരിഗണിക്കും.

പ്രോ ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് കെജി ബൊപ്പയ്യയെ മാറ്റണം, ഏറ്റവും മുതിര്‍ന്ന അംഗത്തെ ആ സ്ഥാനത്ത് നിയമിക്കണം, സഭയിലെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം. സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പമല്ലാതെ ഒന്നും അജണ്ടയില്‍ പാടില്ല തുടങ്ങിവ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ആയി പുറപ്പെടുവിക്കണം എന്നാണ് അപേക്ഷകളിലെ പ്രധാന ആവശ്യങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts