അടിപ്പാതക്ക് ഉള്ള ടെണ്ടര്‍ റദ്ദാക്കി ബിഎംആര്‍സിഎല്‍.

ബെംഗളൂരു : നാഗസന്ദ്ര, ദാസറഹള്ളി മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്കു സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ അടിപ്പാത നിർമിക്കാനുള്ള ടെൻഡർ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) റദ്ദാക്കി. ടെൻഡറിൽ പങ്കെടുത്ത കരാറുകാർ വളരെ ഉയർന്ന തുക രേഖപ്പെടുത്തിയതാണ് കാരണം. ഇതോടെ അടിപ്പാത നിർമാണം അനിശ്ചിതത്വത്തിലായി.തിരക്കേറിയ തുമകൂരു ദേശീയപാതയോട് ചേർന്നുള്ള നാഗസന്ദ്ര, ദാസറഹള്ളി മെട്രോ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർ വളരെ സാഹസികമായാണ് റോഡ് മുറിച്ചു കടക്കുന്നത്.

നാഗസന്ദ്ര സ്റ്റേഷനിൽ ഇറങ്ങി റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് ഒരു യുവതി മരിക്കുകയും ചെയ്തു. യാത്രക്കാരുടെ സൗകര്യാർഥം ഇവിടെ റോഡിനു കുറുകെ മേൽപാലം നിർമിക്കാൻ ബിഎംആർസിഎൽ നീക്കം നടത്തിയിരുന്നു. നിർമാണ ചെലവും സമയവും കുറച്ചു മതിയെന്നതായിരുന്നു മെച്ചം. എന്നാൽ ദേശീയപാത അതോറിറ്റി അനുമതി നിഷേധിച്ചതിനാൽ മേൽപാല പദ്ധതി തുടക്കത്തിലേ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് അടിപ്പാത നിർമിക്കാൻ തീരുമാനിച്ചത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ഇതിനു ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കുകയും ചെയ്തതോടെ കഴിഞ്ഞ സെപ്റ്റംബറിൽ ടെൻഡർ ക്ഷണിച്ചു.8–10 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കരാർ റദ്ദാക്കിയതിനാൽ അടിപ്പാത നിർമാണം ഇനിയും വൈകും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് പുതിയ ടെൻഡർ ക്ഷണിക്കാൻ സാധിക്കാത്തതെന്നും പദ്ധതി മുൻഗണനാ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി സ്വീകരിക്കുമെന്നുമാണ് അധികൃതരുടെ ഉറപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts