സൂക്ഷിക്കുക അപകടക്കെണിയൊരുക്കി കാത്തിരിക്കുകയാണ് നഗരത്തിലെ പാർക്കുകൾ

ബെംഗളൂരു∙ നഗരത്തിലെ പാർക്കുകളിൽ കുട്ടികൾക്ക് കളിക്കാനായി സ്ഥാപിച്ച ഉപകരണങ്ങൾ അപകടക്കെണിയാകുന്നു. ശോചനീയാവസ്ഥയിലുള്ള ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉൾപ്പെടെ അനാസ്ഥ തുടർന്ന് ബിബിഎംപി. 2 വർഷത്തിനിടെ ബിബിഎംപിയുടെ നിയന്ത്രണത്തിലുള്ള പാർക്കുകൾ നവീകരിച്ച് കുട്ടികൾക്കായുള്ള കളി ഉപകരണങ്ങളും മുതിർന്നവർക്കായുള്ള ജിംനേഷ്യം ഉൾപ്പെടെ സ്ഥാപിച്ചത്.

ബിബിഎംപി പാർക്കുകളിൽ സുരക്ഷയും കാര്യമായി ഉണ്ടാകാറില്ല. മോഷണം ഉൾപ്പെടെ വ്യാപകമായിട്ടും സുരക്ഷ ജീവനക്കാരെ പോലും പാർക്കുകളിൽ നിയോഗിക്കാറില്ല. പാർക്കുകളിൽ സിസിടിവി ഉൾപ്പെടെ സ്ഥാപിച്ചിരുന്നെങ്കിലും ഭൂരിഭാഗവും പ്രവർത്തന രഹിതമാണ്. ലഹരി സംഘങ്ങൾ ഉൾപ്പെടെ തമ്പടിക്കുന്ന പാർക്കുകളിൽ മദ്യകുപ്പികൾ മറ്റും കുട്ടികൾ കളിക്കുന്ന ഇടങ്ങളിൽ പൊട്ടിച്ചിടുന്നതും പതിവാണ്.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

നിർമാണം കഴഞ്ഞ മാസങ്ങൾക്കകം തന്നെ ഉപകരണങ്ങൾ പലതും പൊട്ടിത്തകർന്നു. അവശേഷിക്കുന്നവയും ഏത് നിമിഷവും തകർന്ന് വീഴാൻ പാകത്തിലാണ്. കുട്ടികൾക്ക് കളിക്കാനുള്ള പൊതുഇടങ്ങൾ ചുരുങ്ങിയതോടെ കൂടുതൽ പേരും പാർക്കുകളെയാണ് ആശ്രയിക്കുന്നത്. തുരുമ്പ് പിടിച്ചതും പൊട്ടിയതുമായ ഉപകരണങ്ങളിൽ കളിക്കുന്ന കുട്ടികളുടെ ശരീരത്തിൽ മുറിവേൽക്കുന്നതും വസ്ത്രങ്ങൾ കീറുന്നതും പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts