സ്വകാര്യ സ്കൂളുകളുടെ “കഴുത്തറപ്പൻ”സമീപനങ്ങളിൽ നിന്ന് ചെറിയൊരാശ്വാസം; വർഷാവർഷം ഉയർത്താവുന്ന ഫീസ് 15%മായി നിജപ്പെടുത്തി.

ബെംഗളൂരു : ഓരോ വർഷവും വാർഷിക ഫീസ് കുത്തനെ ഉയർത്തുന്ന സ്വകാര്യ സ്കൂളുകൾക്കു കടിഞ്ഞാണിട്ട് വിദ്യാഭ്യാസ വകുപ്പ്. ഏതു സിലബസ് പിന്തുടരുന്ന സ്കൂളായാലും വാർഷിക ഫീസ് പരമാവധി 15 ശതമാനമേ കൂട്ടാൻ പാടുള്ളു എന്നു വ്യക്തമാക്കി പ്രൈമറി–സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കി. മെയ്ന്റനൻസ് ഫീസ് പ്രതിവർഷം 2500 രൂപയിൽ കൂടാനും പാടില്ല. ഇത് പ്രവേശന സമയത്തു തന്നെ ഈടാക്കുന്നതും വിലക്കും. ഫീസ് വർധന സംബന്ധിച്ച വിവരങ്ങൾ എല്ലാ വർഷവും ഡിസംബർ 31നകം പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. ഓരോ സാമ്പത്തിക വർഷവും സ്കൂളിന്റെ വരുമാനവും ചെലവും കണക്കാക്കിയേ…

Read More

നോട്ടു തിരോധനത്തിലൂടെ പണിമുടക്കിയ മെട്രോ ടിക്കറ്റ് വെൻഡിംഗം യന്ത്രങ്ങൾ പരിഷ്കരിക്കുന്നു.

ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പരിഷ്കരിക്കുന്നു. നോട്ട് നിരോധനത്തിനുശേഷം പ്രവർത്തനം നിർത്തിവച്ച യന്ത്രങ്ങൾ പുതിയ നോട്ടുകൾ കൂടി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പരിഷ്കരിക്കുന്നത്. പുതിയ 2000, 10, 20, 50, 200 രൂപ നോട്ടുകൾ വന്നതോടെയാണ് നവീകരണം വേണ്ടിവന്നതെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. എംജി റോഡ്, ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി, മജസ്റ്റിക് സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ടോക്കൺ ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കുന്നതിനും സ്മാർട് കാർഡ് റീചാർജ് ചെയ്യാനും വെൻഡിങ് യന്ത്രത്തിലൂടെ…

Read More

അടിക്ക് തിരിച്ചടി; അവസാനം കേണപേക്ഷിച്ച് പാകിസ്ഥാന്‍.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ചുട്ട മറുപടി ഇന്ത്യ നല്‍കിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വ്യക്തമാക്കി. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്ഥാന്‍ അകാരണമായി ആക്രമണം നടത്തി വന്നത്. അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കാക്കുന്നത് പാകിസ്ഥാന്‍റെ അര്‍ദ്ധസൈനിക വിഭാഗമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുക സര്‍വസാധാരണമാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമ്പോള്‍ പാകിസ്ഥാന്‍ പിന്മാറാറാണ് പതിവ്. യാതൊരു പ്രകോപനവും…

Read More

നിപാ വൈറസ് ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന നഴ്‌സും മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്‍സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സായിരുന്നു കോഴിക്കോട് ചെമ്പനോട് സ്വദേശിനിയായ ലിനിയാണ് മരിച്ചത്. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. അതേസമയം നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം…

Read More

പ​ഞ്ചാ​ബും പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്ത്.

പൂ​ന: നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടാനാവാതെ പുറത്തായി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് പ​ഞ്ചാ​ബ് പു​റ​ത്താ​യ​ത്. ഇ​തോ​ടെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ്ലേ ​ഓ​ഫി​ൽ‌ ക​ട​ന്നു. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ചെ​ന്നൈ​യും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സു​മാ​ണ് രാ​ജ​സ്ഥാ​നെ കൂ​ടാ​തെ പ്ലേ ​ഓ​ഫി​ൽ ഇ​ടം​നേ​ടി​യ​ത്. ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സു​രേ​ഷ് റെ​യ്ന​യു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ൽ പ​ഞ്ചാ​ബി​ന്‍റെ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ അ​ഞ്ച് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. റെ​യ്ന…

Read More

കാവേരി നദീജലം ആവശ്യപ്പെട്ട രജനികാന്തിന് “കിടിലൻ”മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി.

ബെംഗളൂരു : സുപ്രീം കോടതി നിർദേശം അനുസരിച്ചു കാവേരിയിൽനിന്നു തമിഴ്നാടിനു ലഭിക്കേണ്ട ജലം വിട്ടുനൽകാൻ പുതിയ സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട നടൻ രജനികാന്തിനു മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. രജനികാന്തിനു കർണാടകയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്താം. ഇവിടെ വെള്ളം ഉണ്ടെങ്കിലേ തമിഴ്നാടിനു കൊടുക്കാൻ സാധിക്കൂ. കർണാടകയിലെ അണക്കെട്ടുകളിലെ സ്ഥിതി എന്താണെന്നും കർഷകരുടെ അവസ്ഥ എന്താണെന്നും അദ്ദേഹത്തിനു കണ്ടു മനസ്സിലാക്കാം. ഇതെല്ലാം കണ്ടതിനുശേഷവും വെള്ളം ആവശ്യപ്പെടുന്നുവെങ്കിൽ, അതു ചർച്ചചെയ്യാം. ഇവിടത്തെ സാഹചര്യം മനസ്സിലാക്കി രജനികാന്ത് നിലപാടു മാറ്റുമെന്നാണു തന്റെ വിശ്വാസമെന്നും കുമാരസ്വാമി പറഞ്ഞു.

Read More

മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന് നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ കാ​​ലി​​ട​​റി; പ്ലേ ​​ഓ​​ഫ് കാ​​ണാ​​തെ പു​​റ​​ത്ത്.

ന്യൂ​​ഡ​​ൽ​​ഹി: മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന് നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ കാ​​ലി​​ട​​റി. ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നോ​​ട് ലീ​​ഗി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ 11 റ​​ണ്‍​സി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട മും​​ബൈ പ്ലേ ​​ഓ​​ഫ് കാ​​ണാ​​തെ പു​​റ​​ത്ത്. നേ​​ര​​ത്തേ പു​​റ​​ത്താ​​യ ഡ​​ൽ​​ഹി ജ​​യ​​ത്തോ​​ടെ മും​​ബൈ​​ക്കും പു​​റ​​ത്തേ​​ക്കു​​ള്ള വ​​ഴി തു​​റ​​ന്നു. സ്കോ​​ർ: ഡെ​​യ​​ർ ഡെ​​വി​​ൾ​​സ് 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 174. മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 19.3 ഓ​​വ​​റി​​ൽ 163ന് ​​പു​​റ​​ത്ത്. ടോ​​സ് നേ​​ടി​​യ ഡ​​ൽ​​ഹി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും പി​​ന്നി​​ലാ​​യ ഡെ​​യ​​ർ ഡെ​​വി​​ൾ​​സ് പ്ലേ ​​ഓ​​ഫി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യി​​രു​​ന്നു. ജ​​യി​​ച്ചാ​​ൽ പ്ലേ ​​ഓ​​ഫി​​ൽ…

Read More

ബെംഗളൂരു-മൈസൂരു ദേശീയപാത വികസനത്തിന്റെ ഭാഗമായി 1615 മരങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്ന് ദേശീയപാത വികസന അതോറിറ്റി.

മൈസൂരു: ബെംഗളൂരു-മൈസൂരു ദേശീയപാത വികസനത്തിന്റെ ഭാഗമായി 1615 മരങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്ന് ദേശീയപാത വികസന അതോറിറ്റി. റോ‍ഡ് നിർമാണത്തിനുള്ള ടെൻഡർ നടപടിയിലാണ് മുറിച്ച് മാറ്റേണ്ടി വരുന്ന മരങ്ങളുടെ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. പകരം മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും എൻഎച്ച്എഐ വിശദീകരിക്കുന്നു. രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദൂർ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 117 കിലോമീറ്റർ ദൂരം വരുന്ന പാത പത്ത് വരിയായാണ് വികസിപ്പിക്കുന്നത്. നിലവിലെ നാലുവരിപ്പാത എട്ട് വരിയായി വികസിപ്പിക്കുന്നതോടൊപ്പം രണ്ട് സർവീസ് റോഡുകളും നിർമിക്കും. എട്ട് പുതിയ മേൽപാലങ്ങളും തിരക്കേറിയ ജംക്‌ഷനുകളിൽ ബൈപാസ് റോഡുകളും നിർമിക്കും. റോഡ് വികസനം…

Read More

1406 പുതിയ ബസുകളുമായി ബിഎംടിസി;1200 ബസുകള്‍ പിന്‍വലിക്കും

ബെംഗളൂരു : നഗരയാത്രയ്ക്കായി ബിഎംടിസി 1406 പുതിയ ബസുകൾ കൂടി നിരത്തിലിറക്കും. ഓടിത്തളർന്ന 1200 ബസുകൾ പിൻവലിക്കുന്നതിന് പകരമാണ് പുതിയ ബസുകൾ എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 3000 ബസുകൾ വാങ്ങാനുള്ള അനുമതിയാണ് ബിഎംടിസിക്ക് ലഭിച്ചത്. എട്ടുലക്ഷം കിലോമീറ്റർ ഓടിയ ബസുകളാണ് സർവീസ് നിർത്തുന്നത്. 2013-14 വർഷത്തിൽ 491 ബസും 2015-16 വർഷത്തിൽ 118 ബസും 2016-17 വർഷത്തിൽ 343 ബസുകളുമാണ് നിരത്തിൽ നിന്ന് പിൻവലിച്ചത്. പൊളിച്ചു വിൽക്കുന്ന ബസുകളുടെ മൂല്യം കണക്കാക്കുന്നത് മെറ്റൽ സ്ക്രാപ്പ് ട്രേഡിങ് കോർപറേഷൻ എന്ന സ്ഥാപനമാണ്. കൂടുതൽ പുതിയ…

Read More

ഇനി മെട്രോസമരക്കാലം;പല പ്രാവശ്യം മാറ്റിവച്ച അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനവുമായി മെട്രോ ജീവനക്കാർ വീണ്ടും

ബെംഗളൂരു : ജൂൺ നാലുമുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ജീവനക്കാരുടെ യൂണിയൻ. ശമ്പളപരിഷ്കരണം, യൂണിയന് അംഗീകാരം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മാർച്ച് 23 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് അന്നു സമരം ഉപേക്ഷിച്ചത്. തുടർന്നു മാനേജ്മെന്റും യൂണിയൻ പ്രതിനിധികളും ഒരുമാസത്തിനിടെ പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞമാസം 28നു യൂണിയൻ വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും ഹൈക്കോടതി വീണ്ടും ഇടപെട്ടു മേയ് മൂന്നിനകം പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റിനോടും യൂണിയനോടും…

Read More
Click Here to Follow Us