ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പരിഷ്കരിക്കുന്നു. നോട്ട് നിരോധനത്തിനുശേഷം പ്രവർത്തനം നിർത്തിവച്ച യന്ത്രങ്ങൾ പുതിയ നോട്ടുകൾ കൂടി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പരിഷ്കരിക്കുന്നത്. പുതിയ 2000, 10, 20, 50, 200 രൂപ നോട്ടുകൾ വന്നതോടെയാണ് നവീകരണം വേണ്ടിവന്നതെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. എംജി റോഡ്, ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി, മജസ്റ്റിക് സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ടോക്കൺ ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കുന്നതിനും സ്മാർട് കാർഡ് റീചാർജ് ചെയ്യാനും വെൻഡിങ് യന്ത്രത്തിലൂടെ സാധിക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ദർശനും പവിത്രയ്ക്കും നഗരത്തിന് പുറത്തേക്ക് പോകാൻ കോടതി അനുമതി
ബെംഗളൂരു: രേണുകസ്വാമി വധക്കേസില് ജാമ്യത്തില് കഴിയുന്ന നടൻ ദർശനും കേസിലെ മറ്റൊരു... -
ആശാ പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു
ബെംഗളൂരു: ആശാ പ്രവർത്തകർക്ക് എല്ലാ മാസവും 10,000 രൂപ നൽകാൻ തീരുമാനിച്ചു.... -
വീണ്ടും ദുരഭിമാനക്കൊല; 18 കാരനെ തല്ലിക്കൊന്നു
ബെംഗളൂരു: അന്യജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വിഭാഗത്തില്പ്പെട്ട യുവാവിനെ തല്ലിക്കൊന്നു. കമലാനഗറിലെ ഫസ്റ്റ്...