കാവേരി നദീജലം ആവശ്യപ്പെട്ട രജനികാന്തിന് “കിടിലൻ”മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി.

ബെംഗളൂരു : സുപ്രീം കോടതി നിർദേശം അനുസരിച്ചു കാവേരിയിൽനിന്നു തമിഴ്നാടിനു ലഭിക്കേണ്ട ജലം വിട്ടുനൽകാൻ പുതിയ സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട നടൻ രജനികാന്തിനു മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. രജനികാന്തിനു കർണാടകയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്താം.

ഇവിടെ വെള്ളം ഉണ്ടെങ്കിലേ തമിഴ്നാടിനു കൊടുക്കാൻ സാധിക്കൂ. കർണാടകയിലെ അണക്കെട്ടുകളിലെ സ്ഥിതി എന്താണെന്നും കർഷകരുടെ അവസ്ഥ എന്താണെന്നും അദ്ദേഹത്തിനു കണ്ടു മനസ്സിലാക്കാം. ഇതെല്ലാം കണ്ടതിനുശേഷവും വെള്ളം ആവശ്യപ്പെടുന്നുവെങ്കിൽ, അതു ചർച്ചചെയ്യാം. ഇവിടത്തെ സാഹചര്യം മനസ്സിലാക്കി രജനികാന്ത് നിലപാടു മാറ്റുമെന്നാണു തന്റെ വിശ്വാസമെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts