ദില്ലി: ഐപിഎല്ലിലെ ഏറ്റവും വിരസവും അപ്രസക്തവുമായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 34 റണ്‍സിന് ചെന്നൈ സൂപ്പര്‍കിങ്സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റിന് 162 റണ്‍സെടുത്തു. മറുപടിയില്‍ ജയത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ ഒരു പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ചെന്നൈ തോല്‍വി വഴങ്ങുകയായിരുന്നു. ആറു വിക്കറ്റിന് 128 റണ്‍സാണ് ചെന്നൈ നേടിയത്. കാണികളുടെ ക്ഷമ പരീക്ഷിച്ച അവസാന ഓവറുകളില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് സിഎസ്കെ തോല്‍വിയിലേക്കു വീണത്. ചെന്നൈ നേരത്തേ തന്നെ പ്ലേഓഫിലെത്തുകയും ഡല്‍ഹി പുറത്താവുകയും ചെയ്തതിനാല്‍ മല്‍സരഫലത്തിന് പ്രാധാന്യമില്ല.
അവസാന അഞ്ച് ഓവറിൽ 60 റണ്‍സാണ് ഡൽഹി സ്കോർബോർഡിൽ എത്തിയത്. വിജയ് ശങ്കർ (28 പന്തിൽ 36 നോട്ടൗട്ട്), ഹർഷൽ പട്ടേൽ ( 16 പന്തിൽ 36 നോട്ടൗട്ട്) എന്നിവരുടെ 65 റണ്‍സ് കൂട്ടുകെട്ടാണ് ഡൽഹിക്കു മാന്യമായ സ്കോർ നൽകിയത്. ഋഷഭ് പന്തും (26 പന്തിൽ 38) ഭേദപ്പെട്ട സംഭവന നൽകി.
സാവധാനമായിരുന്നു ഡൽഹിയുടെ തുടക്കം 4.1 ഓവറിൽ 24 റണ്‍സിലെത്തിയപ്പോൾ പൃഥ്വി ഷായെ (17 പന്തിൽ 17 റൺസ്) നഷ്ടമായി. ശ്രേയസ് അയ്യർ-പന്ത് കൂട്ടുകെട്ട് 54 റണ്‍സ് വരെ നീണ്ടു. അയ്യരെ (22 പന്തിൽ 19 റൺസ്) ക്ലീൻബൗൾഡാക്കി ലുംഗി എൻഗിഡി അപകടകരമായ കൂട്ടുകെട്ട് പൊളിച്ചു. മൂന്നു ഫോറും രണ്ടു സിക്സും പറത്തി 38 റണ്‍സിലെത്തിയ പന്ത്, ഡ്വെയ്ൻ ബ്രാവോയ്ക്കു ക്യാച്ച് നൽകി മടങ്ങി. എൻഗിഡിക്കായിരുന്നു വിക്കറ്റ്. വൻതകർച്ചയെ ഉറ്റുനോക്കുകയായിരുന്ന ഡൽഹിയെ ശങ്കർ-പട്ടേൽ കൂട്ടുകെട്ട് തുണച്ചു. ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ നാലു സിക്സാണ് പിറന്നത്. ഇതിൽ മൂന്നെണ്ണം പട്ടേലും ഒരണ്ണം ശങ്കറും നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.