അമ്മ ബാഗില്‍ വെച്ച വസ്തു യുവാവിനെ എത്തിച്ചത് ജയിലില്‍

അബുദാബി: പ്രവാസിയായ മകനെ യാത്രയാക്കും മുന്‍പ് അമ്മ ബാഗില്‍ വെച്ച വസ്തു യുവാവിനെ എത്തിച്ചത് ജയിലില്‍. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

പാക്കിസ്ഥാന്‍ പൗരനായ യുവാവാണ് അബുദാബി വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് കൈവശം വെച്ചതിനെ തുടര്‍ന്ന് പിടിയിലായത്.  അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു യുവാവ്. അബുദാബി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും ഒരു ചെറിയ കഞ്ചാവ് പൊതി കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നടത്തിയ വിചാരണയില്‍ യുവാവ് താന്‍ നിരപരാധിയാണെന്ന് വാദിച്ചു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

തന്‍റെ ഗ്രാമത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് സര്‍വ്വ സാധാരണമാണെന്നും അവധിക്ക് പോയപ്പോള്‍ താനും ഇവ ഉപയോഗിച്ചിരുന്നതായും യുവാവ് സമ്മതിച്ചു. എന്നാല്‍ അബുദാബിയിലേക്ക് കഞ്ചാവ് കടത്തുവാന്‍ താന്‍ ശ്രമിച്ചില്ലെന്നും ബാഗ് പായ്ക്ക് ചെയ്യുമ്പോള്‍ മാതാവ് അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്നും യുവാവ് കോടതിയില്‍ മൊഴി നല്‍കി.

ഇയാളുടെ വാദം കേട്ട കോടതി പ്രതിക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. മാത്രമല്ല ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ പാക്കിസ്ഥാനിലേക്ക് തിരിച്ച് അയക്കാനും ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts