വാഹനം ഓടിച്ചു കൊണ്ടിരിക്കുന്ന യുവതിയുടെ സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു;ബെംഗളൂരുവില്‍ നടന്നത് എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ യഥാര്‍ത്ഥ്യം എന്ത് ?

ബെംഗളൂരു:രണ്ടു ദിവസമായി ട്വിറ്റെറിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഒരു വീഡിയോ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നുണ്ട്,ഒരു വനിത തന്റെ വാഹനം ഓടിച്ചുകൊണ്ട് ആണ് അവര്‍ പാതി കരഞ്ഞുകൊണ്ട്‌ സഹായം അഭ്യര്‍ഥിക്കുന്നതാണ് വീഡിയോ.തന്നെ മറ്റൊരു വാഹനത്തില്‍ യുവാക്കള്‍ പിന്‍ തുടര്‍ന്നു എന്നും സഹായം അഭ്യര്‍ഥിച്ചു പോലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലിസ് അവരെ സഹായിച്ചില്ല,എന്ന് മാത്രമല്ല  പോലിസ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല എന്നെല്ലാം അവര്‍ പറയുന്നു.

ഈ വീഡിയോ ബെംഗളൂരുവിലേത് ആണ് എന്ന രീതിയില്‍ ആണ്  രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.കൂടെയുള്ള സന്ദേശത്തില്‍ പറയുന്നു “നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നും മറ്റും”

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ഇനി ഈ വീഡിയോ യുടെ യഥാര്‍ത്ഥ്യം എന്താണ് എന്ന്  നോക്കാം,ഈ വീഡിയോയില്‍ ആ യുവതി തന്നെ പറയുന്നുണ്ട് ഞാന്‍ 999 എന്നാ നമ്പരില്‍ പോലിസിനെ വിളിച്ചു എന്ന് ,ബെംഗളൂരുവില്‍ പോലിസിനെ വിളിക്കാന്‍ ഉപയോഗിക്കുന്ന എമര്‍ജന്‍സി നമ്പര്‍ 999 അല്ല എന്നതില്‍ നിന്ന് തന്നെ അത് ബെംഗളൂരു അല്ല എന്ന് നമുക്ക് മനസ്സിലാക്കാം.

മാത്രമല്ല അവര്‍ പറയുന്ന കാര്‍ നമ്പര്‍ BMW WNC 618 കര്‍ണാടകയിലേത് അല്ല.

കഴിഞ്ഞ മാര്‍ച്ചില്‍ മലേഷ്യയിലെ കുലലംപൂരില്‍ സംഭവം ആണ് ഇത്,പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് കൊഗീ സിന്നിഹ എന്നാ യുവതി തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടില്‍ ചേര്‍ത്തതാണ് ഇത്.അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ താഴെ സന്ദര്‍ശിക്കാം.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

 

ഇതുമായി ബന്ധപ്പെട്ട് മലേഷ്യന്‍ ദിനപത്രത്തില്‍ വന്ന വാര്‍ത്ത‍ ചുവടെ.

ഇത്തരം വാര്‍ത്തകള്‍ കയ്യില്‍ വരുമ്പോള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ്  ശ്രദ്ധിക്കുന്നത് കൂടുതല്‍ നിയമ പ്രശ്നങ്ങളില്‍ എത്തിപ്പെടാതെ ഇരിക്കാന്‍ സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts