ബെംഗളൂരു: ഇനി സാറ്റലൈറ്റ് ബസ്റ്റാന്റിന്റെ തിരക്കിലേക്കോ കെങ്കേരിയിലേക്കോ ബസ് കയറാൻ പോകേണ്ടതില്ല, മലബാർ ഭാഗത്തേക്കുള്ള കെ എസ് ആർ ടി സി ബസുകൾക്ക് മുന്ന് അധിക ബോർഡിംഗ് പോയിന്റുകൾ കൂടി അനുവദിച്ച് കേരള ആർടിസി. രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കൺ കോളേജ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പുകൾ . ബെംഗളൂരുവിൽ നിന്ന് മൈസൂർ റോഡ് വഴി പോകുന്ന എല്ലാ സ്കാനിയ, സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രെസ് ബസുകളും ഇവിടെ നിർത്തും. ഈ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ നിരന്തരമായ അഭ്യർത്ഥനയെ…
Read MoreMonth: April 2018
വീട്ടില്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലിഫ്റ്റുമായി റിട്ടയേര്‍ഡ് പ്രൊഫസര്‍
കോയമ്പത്തൂര്‍: വീട്ടില്‍ സ്വന്തമായി ഒരു ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് കോയമ്പത്തൂര്‍ സ്വദേശിയും റിട്ടയേര്‍ഡ് പ്രൊഫസറുമായ ഡോ.വിജയന്‍. രണ്ട് നിലകളിലേക്ക് വരെ ലിഫ്റ്റ് ഉയര്‍ത്താന്‍ സാധിക്കും മാത്രമല്ല 200 കിലോഗ്രാം വരെ തൂക്കം വഹിക്കാനും ഈ ലിഫ്റ്റിന് സാധിക്കും. ഈ ലിഫ്റ്റിന്‍റെ പ്രധാന പ്രത്യേകത എന്നുപറയുന്നത് വൈദ്യുതി ഇല്ലാതെയും ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുമെന്നതാണ്. കംപ്രസറില്‍ വായു സമ്മര്‍ദം ഉണ്ടാകുന്നതിനനുസരിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുക. വീഡിയോ കാണാം: വൈദ്യുതി ഇല്ലാതെയും ലിഫ്റ്റ് പ്രവര്‍ത്തിക്കും. എത്രത്തോളം നേരം കംപ്രസറില്‍ വായു സമ്മര്‍ദം നിലനില്‍ക്കുന്നോ അത്രയും നേരം വൈദ്യുതി ഇല്ലാതെ ലിഫ്റ്റ്…
Read More1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ നിന്ന് ചോര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ നിന്ന് ചോര്‍ന്നു. ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആളുകളുടെ ജാതി, മതം, വാസസ്ഥലം എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു സംസ്ഥാനത്തിനു കീഴിലുള്ള കമ്പനിയുടെ സിസ്റ്റത്തിലുണ്ടായ പിഴവാണ് ആധാര്‍ ചോര്‍ച്ചയ്ക്കു കാരണമായത്. ആ ഒരൊറ്റ പിഴവു മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ആധാര്‍…
Read Moreചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മേയ് 28ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 31ന് ആണ്. വിജ്ഞാപനം മേയ് മൂന്നിന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 10 ആണ്. പത്രികകളുടെ സൂഷ്മ പരിശോധന മെയ് 11ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 14 ആണ്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രിയുടെ റാലി തരംഗം
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂട് രാജ്യ തലസ്ഥാനത്തും എത്തിക്കൊണ്ടിരിക്കുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ അനുയായികള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി എത്തുന്നു. 5 ദിവസങ്ങളിലായി 15 റാലികളില്‍ അദ്ദേഹം പങ്കെടുക്കും. മെയ് 1 മുതല്‍ മെയ് 8 വരെയായിരിക്കും പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനം. മെയ് 1ന് 3 റാലികളിലാണ് അദ്ദേഹം പങ്കെടുക്കുക. ചാമരാജ്‌നഗര്‍, ഉഡുപ്പി, ബെലഗവി എന്നിവിടങ്ങളിലാണ് ഇവ. പിന്നീട് മെയ് 3ന് അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്യും. ഗുല്‍ബര്‍ഗ, ബല്ലാരി, ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും റാലി നടക്കുക. പിന്നീട് മെയ് 5…
Read More“ഏതു വിധേനയും ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം” പ്രതീക്ഷിക്കാൻ കൂടുതൽ ഒന്നുമില്ലാത്ത ഇടതുപക്ഷ പാർട്ടികളുടെ കർണാടക തെരഞ്ഞെടുപ്പ് സ്വപ്നങ്ങൾ ഇങ്ങനെ.
ബെംഗളൂരു :വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ലാത്ത വിവിധ ഇടത് പക്ഷ പാര്‍ട്ടികള്‍ കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്നു. ഗുല്‍ബര്‍ഗ റൂറലിലും ഗംഗവതിയിലും കെ ആര്‍ പുരത്തും സി പി ഐ എം എല്ലും ,എസ് യു എസ് ഐയ്യും സി പി എമ്മിന് എതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കഴിഞ്ഞു.തങ്ങള്‍ക്കു സി പി ഐ യോട് മാത്രമേ സഖ്യം ഉള്ളൂ എന്ന് സി പി ഐ എം പ്രഖ്യാപിച്ച് കഴിഞ്ഞു.സംസ്ഥാനത്ത് 18 സ്ഥലങ്ങളില്‍ ആണ് സി പി എം സ്ഥാനാര്‍ഥി കളെ നിര്‍ത്തുന്നത്. 1994 ലും …
Read Moreഎംപി വീരേന്ദ്രകുമാര്‍ രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: രാജ്യസഭ അംഗമായി എംപി വീരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ ചേംബറില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിഞ്ജ നടന്നത്. സഭ ചേരുന്ന സമയമല്ലാത്തതു കൊണ്ടാണ് രാജ്യസഭാ ചെയര്‍മാന്‍റെ ചേംബറില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, പാര്‍ലമെന്ററി കാര്യസഹമന്ത്രി വിജയ് ഗോയല്‍, സത്യവ്രത് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read Moreജയലളിതയുടെ മകളാണ് എന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്ന ബെംഗളുരു സ്വദേശിനി അമൃതയ്ക്ക് സംഭവിച്ചതെന്ത് ?
ബെംഗളുരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മകള്‍ ആണ് എന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്ന ബെംഗളുരു സ്വദേശിനി അമൃതക്ക് തിരിച്ചടി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ രക്ത സാംപിളുകൾ തങ്ങളുടെ കൈവശമില്ലെന്നു അപ്പോളോ ആശുപത്രി അധികൃതർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്നും ഇത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത ഹൈക്കോടതിയെ സമീപിച്ചത്. പരിശോധന നടത്തുന്നതിനായാണു ജയലളിതയുടെ രക്ത സാംപിളുകൾ ലഭ്യമാണോയെന്നു ഹൈക്കോടതി ആരാഞ്ഞത്. മരിക്കുന്നതിനു മുൻപ് ജയലളിത 76 ദിവസം ചികിൽസയിൽ കഴിഞ്ഞത് അപ്പോളോയിലാണ്. അമൃതയുടെ ഹർജി ഇനി…
Read Moreവളര്‍ത്തു നായ്ക്കള്‍ തിരിച്ചെത്തി; ഇമ്രാന്‍ഖാന്‍റെ മൂന്നാം വിവാഹവും തകര്‍ന്നതായി അഭ്യൂഹം
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രി കെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍റെ മൂന്നാം വിവാഹവും തകര്‍ന്നതായി ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു കാര്യങ്ങളാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനം. ഇമ്രാന്‍റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടില്‍ കാണാത്തതാണ് ഒന്ന്. ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് വിവിധ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊന്ന് ഇമ്രാന്‍റെ വളര്‍ത്തുനായ്ക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇമ്രാന്‍ഖാന്‍റെ മൂന്നാം വിവാഹത്തോടെ വളര്‍ത്തുനായ്ക്കളെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ബുഷ്‌റയ്ക്ക് മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളില്‍…
Read Moreചുട്ടുപൊള്ളുന്ന നഗരത്തില്‍ അപ്രഖ്യാപിത പവര്‍കട്ട്;വലഞ്ഞ് നഗരവാസികൾ.
ബെംഗളൂരു: വേനൽചൂടിനു പിന്നാലെ അപ്രഖ്യാപിത പവർകട്ടിൽ വലഞ്ഞ് നഗരവാസികൾ. കഴിഞ്ഞ ദിവസം മല്ലേശ്വരം, തന്നിസന്ദ്ര, വിജയനഗർ, ജയനഗർ, ഹംപിനഗർ, മത്തിക്കരെ, കോറമംഗല, സി.വി.രാമൻനഗർ, പൈ ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട് എന്നിവിടങ്ങളിൽ മണിക്കൂറോളമാണു വൈദ്യുതി മുടങ്ങിയത്. വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ വൈദ്യുതി വിതരണം താറുമാറായിരുന്നു. വൈദ്യുതി മുടക്കം സംബന്ധിച്ച് ബെസ്കോം കോൾ സെന്ററിൽ പരാതി പറയാൻ വിളിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. ജീവനക്കാരുടെ ക്ഷാമമാണു യഥാസമയം തകരാറുകൾ പരിഹരിക്കാൻ വൈകുന്നതിനു കാരണമായി ബെസ്കോം പറയുന്നത്. വൈദ്യുതി മുടക്കം…
Read More