കർണാടകയിൽ 11 പോസ്റ്റ് ഓഫിസുകളിൽ കൂടി പാസ്പോർട് സേവാകേന്ദ്രങ്ങൾ വരുന്നു.

ബെംഗളൂരു : കർണാടകയിൽ 11 പോസ്റ്റ് ഓഫിസുകളിൽ കൂടി പാസ്പോർട് സേവാകേന്ദ്രങ്ങൾ വരുന്നു. ബെളഗാവി, ശിവമൊഗ്ഗ, ബെള്ളാരി, ദാവനഗരെ, ഉഡുപ്പി, ഗദക്, റായ്ച്ചൂർ, ബീദർ, തുമകൂരു, ഹാസൻ, വിജയാപുര എന്നിവിടങ്ങളിലാണിത്. നിലവിൽ മൈസൂരുവിലാണു പോസ്റ്റ് ഓഫിസില്‍ പാസ്പോര്‍ട് സേവാകേന്ദ്രമുള്ളത്. ബെംഗളൂരുവിൽ ലാൽബാഗ് റോഡ്, മാറത്തഹള്ളി എന്നിവിടങ്ങളിലും ഹുബ്ബള്ളി, മംഗളൂരു, കലബുറഗി എന്നിവിടങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രങ്ങളുണ്ട്. പ്രതിദിനം 75 പേർക്കുള്ള ടോക്കണുകൾ സേവാകേന്ദ്രത്തിൽ വിതരണം ചെയ്യുമെന്ന് ബെംഗളൂരു റീജനൽ പാസ്പോർട്ട് ഓഫിസർ ഭരത്കുമാർ പറഞ്ഞു. ഗ്രാമീണ മേഖലകളിലുള്ളവർക്കു പോസ്റ്റ് ഓഫിസുകൾ കേന്ദ്രീകരിച്ചു സേവാകേന്ദ്രങ്ങൾ വരുന്നത് ഏറെ…

Read More

ഓടുന്ന ബസിനു തീ പിടിച്ചു ; ഡ്രൈവറുടെ സംയോജിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ബെംഗലൂരു ; ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്നും ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലേക്ക് തിരിച്ച കര്‍ണ്ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന്റെ ഐരാവത് ക്ലബ് ക്ലാസിനാണ് ദേവനഹള്ളിയിലെ എയര്‍പോര്‍ട്ട് റോഡില്‍ വെച്ചു പൊടുന്നനെ അഗ്നി പടര്‍ന്നത് ….തുടര്‍ന്ന്‍ ഡ്രൈവര്‍ വിജയകുമാറിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു 32 ഓളം യാത്രക്കാരെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെടുത്താന്‍ കഴിഞ്ഞത് …എഞ്ചിന്‍ തകരാറ് മൂലമാണ് തീ പടര്‍ന്നതെന്നു പരിശോധനയില്‍ വ്യക്തമായി ….   സമയം ഏകദേശം രാത്രി 10.30 ഓടെയായിരുന്നു സംഭവം നടക്കുന്നത് ….യാത്രയില്‍ എഞ്ചിനില്‍ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധിച്ച…

Read More

തിപ്പസന്ദ്ര ഫ്രണ്ട്സ് സെമിനാർ 29ന്

ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമൂഹവും സദാചാര ബോധവും എന്ന വിഷയത്തിൽ സെമിനാർ 29ന് വൈകിട്ട് നാലിനു ഹോളിക്രോസ് സ്കൂളിൽ നടക്കും. തങ്കമ്മ സുകുമാരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി പി.പി.പ്രദീപ് അറിയിച്ചു.

Read More

മൈസൂരുവിലെ നാലു പ്രമുഖ പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ വസതികളിലും ഓഫിസുകളിലുമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 6.76 കോടി രൂപ.

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരുവിലെ നാലു പ്രമുഖ പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ വസതികളിലും ഓഫിസുകളിലുമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 6.76 കോടി രൂപ. 2000 രൂപ, 500 രൂപ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ബെനാമി പേരുകളിലാണ് ഇവ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഒട്ടേറെ കോൺട്രാക്ടർമാർ വൻതോതിൽ നോട്ടുകൾ പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. വൻതോതിൽ ഇത്തരത്തിൽ നോട്ടുകൾ പൂഴ്ത്തിവച്ചതാണ്‌ സമീപകാലത്ത് എടിഎമ്മുകൾ കാലിയാകാനുള്ള കാരണങ്ങളിലൊന്നെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന് ഇതുവരെ കണക്കിൽപ്പെടാത്ത 10.62 കോടി രൂപയും 1.33 കോടി രൂപയുടെ…

Read More

ഫെയ്സ്ബുക്കിലൂടെ തട്ടിപ്പ്;യുവതിക്ക് നഷ്ട്ടമായത് ഏഴര ലക്ഷം രൂപ.

ബെംഗളൂരു : ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ യുവതിയെ കബളിപ്പിച്ച് ഏഴര ലക്ഷം രൂപ തട്ടിയതായി പരാതി. കുമാരസ്വാമി ലേഔട്ടിലെ താമസക്കാരിയായ യുവതിയാണ് വിദേശിയെന്നു പരിചയപ്പെടുത്തിയ വില്ല്യംസ് മോർഗനുമായി സൗഹൃദത്തിലായത്. ഇരുവരും വാട്സാപ് നമ്പരുകളും കൈമാറി. യുവതിയുടെ വിശ്വാസം സ്ഥാപിച്ചെടുത്ത ഇയാൾ മുപ്പതിനായിരം പൗണ്ട് (ഏകദേശം 28 ലക്ഷം രൂപ) വിലയുള്ള സമ്മാനം അയച്ചതായി വിശ്വസിപ്പിച്ചു. തുടർന്ന് ഡൽഹി കസ്റ്റംസ് ഓഫിസിൽ നിന്നെന്ന വ്യാജേന ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെട്ടു. വിലകൂടിയ സമ്മാനം എത്തിയിട്ടുണ്ടെന്നും ഏഴര ലക്ഷം രൂപ നികുതിയടച്ചാലേ സമ്മാനം വിട്ടുകിട്ടുകയുള്ളൂ എന്നും അറിയിച്ചു. തുടർന്ന്…

Read More

പുസ്തക ചർച്ച 29ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ പുസ്തക ചർച്ച 29നു വൈകിട്ട് മൂന്നിനു സമ്പകിരാമൻ നഗറിലെ സൂരിഭവനിൽ നടക്കും. കെ.ആർ. കിഷോർ രചിച്ച ഗൗരി ലങ്കേഷ് ജീവിതം പോരാട്ടം രക്തസാക്ഷിത്വം എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ സി.ആർ.ദാസ് മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9945304862.

Read More

ഐപിഎല്‍: ഹൈദരാബാദില്‍ വീ​ണ്ടും സൂ​ര്യ​തേ​ജ​സ്

ഹൈദരാബാദ്: ഐപിഎല്ലില്‍ ബൗളര്‍മാര്‍ അരങ്ങുവാണ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീഴ്ത്തി. ബാറ്റ്‌സ്മാന്‍മാര്‍ വെറും കാഴ്ചക്കാരായി മാറിയ പോരാട്ടത്തില്‍ 13 റണ്‍സിനാണ് പഞ്ചാബിനെ ഹൈദരാബാദ് കീഴടക്കിയത്. ഇതോടെ നേരത്തേ പഞ്ചാബിനോട് അവരുടെ മൈതാനത്തേറ്റ തോല്‍വിക്കു ഹൈദരാബാദ് കണക്കുതീര്‍ക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദിനെ ആറു വിക്കറ്റിന് 132 റണ്‍സിലൊതുക്കിയിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബിന് ഈ സ്‌കോര്‍ വെല്ലുവിളിയാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയ ഹൈദരാബാദ് പഞ്ചാബിനെ…

Read More

വിമാനാപകടത്തിൽ നിന്ന് രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്;അട്ടിമറിയെന്ന് സംശയം;പ്രധാനമന്ത്രി ഫോണിൽ വിളിച്ച് സമാശ്വസിപ്പിച്ചു.

ബെംഗളൂരു :കോൺഗ്രസ് അധ്യക്ഷനും കർണാടകയിലെ സ്റ്റാർ കാബെയിനറുമായ രാഹുൽ ഗാന്ധിയുടെ വിമാനം ഇന്നലെ അപകടത്തിൽ പെട്ടു, ന്യൂഡൽഹിയിൽ നിന്ന് ഉത്തരകർണാടകയിലെ ഹുബ്ബള്ളിയിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യ വിമാനം പെട്ടെന്ന് ഒരു വശത്തേക്ക് ചെരിയുകയായിരുന്നു പിന്നീട് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു. മൂന്നു പ്രാവശ്യം ശ്രമിച്ചതിന് ശേഷമാണ് ഹുബ്ബളളി വിമാനത്താവളത്തിൻ വിമാനമിറക്കാനായത്. അതു തന്നെ വളരെ അപകടകരമായ നിലയിൽ ആയിരുന്നു. സംഭവമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഹുൽ ഗാന്ധിയെ ഫോണിൽ വിളിച്ച് സമാശ്വസിപ്പിച്ചു. യാത്രയിൽ ഉടനീളം തന്നെ വിമാനത്തിൽ നിന്ന് അസാധാരണമായ ശബ്ദം ഉയർന്നതായി പരാതിയുണ്ട്.അട്ടിമറിയാണെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച്…

Read More

ഇന്ത്യൻ കമ്പനികളുടെ എച്ച്1ബി വിസകളിൽ 43% ഇടിവ്

വാഷിംഗ്‌ടണ്‍: യുഎസിൽ വിദഗ്ധ ജോലികൾ ചെയ്യുന്നതിനായി ഇന്ത്യൻ ഐടി കമ്പനികൾക്കു ലഭിക്കുന്ന എച്ച്1ബി വിസകളിൽ 43% ഇടിവ്. ഇന്ത്യയിലെ ഏഴു പ്രമുഖ ഐടി കമ്പനികളുടെ വിസകളിലാണ് ഇടിവുണ്ടായത്. ക്ലൗഡ് കംപ്യൂട്ടിങ്, നിർമിത ബുദ്ധി (എഐ) തുടങ്ങിയവ വ്യാപകമായതോടെ ജീവനക്കാർ കുറച്ചു മതിയെന്ന തീരുമാനമാണ് ഇടിവിനു കാരണമെന്നാണ് ‘നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി’ യുടെ റിപ്പോർട്ടിൽ പറയുന്നത്. 2015ൽ ഏഴ് ഇന്ത്യൻ കമ്പനികൾക്കായി 14,729 വിസകൾ ലഭിച്ചപ്പോൾ 2017ൽ ഇതേ കമ്പനികൾക്കു ലഭിച്ചത് 8468 വിസ മാത്രം. ഇതിൽ ടെക് മഹീന്ദ്രയ്ക്കു മാത്രമാണു കൂടുതൽ…

Read More

21 സ്പെഷലുകളിൽ 17 ലേക്ക് റിസർവേഷൻ ഇന്നലെ തുടങ്ങി; 4 എണ്ണത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ തുടങ്ങും.

ബെംഗളൂരു :മെയ് ദിന അവധിക്ക് നാട്ടിലേക്ക് പോകാൻ കേരള ആർ ടി സി 21 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചതായി ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിലേക്ക് 5ഉം കോഴിക്കോട്ടേക്ക് 6 ഉം എറണാകുളത്തേക്ക് 3 ഉം കോട്ടയം തൃശൂർ പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് രണ്ട് വീതവുമാണ് സ്പെഷലുകൾ പ്രഖ്യാപിച്ചത്. അതിൽ 17 എണ്ണത്തിന്റെ ബുക്കിംഗ് ഇന്നലെ തുടങ്ങി, നാലെണ്ണം ഇന്ന് രാവിലെ ആരംഭിക്കും.കെ എസ് ആർ ടി സി യുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും കെ എസ് ആർ ടി സി കൗണ്ടറുകളിലുടെയും ടിക്കറ്റ് ഉറപ്പിക്കാം.

Read More
Click Here to Follow Us