മൈസൂരുവിലെ നാലു പ്രമുഖ പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ വസതികളിലും ഓഫിസുകളിലുമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 6.76 കോടി രൂപ.

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരുവിലെ നാലു പ്രമുഖ പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ വസതികളിലും ഓഫിസുകളിലുമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 6.76 കോടി രൂപ. 2000 രൂപ, 500 രൂപ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ബെനാമി പേരുകളിലാണ് ഇവ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഒട്ടേറെ കോൺട്രാക്ടർമാർ വൻതോതിൽ നോട്ടുകൾ പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

വൻതോതിൽ ഇത്തരത്തിൽ നോട്ടുകൾ പൂഴ്ത്തിവച്ചതാണ്‌ സമീപകാലത്ത് എടിഎമ്മുകൾ കാലിയാകാനുള്ള കാരണങ്ങളിലൊന്നെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന് ഇതുവരെ കണക്കിൽപ്പെടാത്ത 10.62 കോടി രൂപയും 1.33 കോടി രൂപയുടെ സ്വർണാഭരണങ്ങളുമാണ് ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts