ബെംഗളൂരു : ജെഡിഎസ് സ്ഥാനാർഥിക്കു വേണ്ടി വോട്ട് തേടി കോൺഗ്രസ് കോർപറേറ്റർ. രാജരാജേശ്വരി നഗർ മണ്ഡലത്തിൽ ജെഡിഎസ് ടിക്കറ്റിൽ മൽസരിക്കുന്ന ജി.എച്ച്. രാമചന്ദ്രയ്ക്കു വേണ്ടിയാണ് ഇതേ മണ്ഡലത്തിൽ ഉൾപ്പെടുന്ന എച്ച്എംടി വാർഡ് കോർപറേറ്ററായ ആശാ സുരേഷ് രംഗത്തിറങ്ങിയിരിക്കുന്നത്. സിറ്റിങ് എംഎൽഎ മുനിരത്‌നയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ഥി. ആശയെ പാർട്ടി പ്രവർത്തകരുടെ ഇടയിൽവച്ച് മുനിരത്‌ന അപമാനിച്ചത് സംബന്ധിച്ച് മുൻപ് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. മുനിരത്‌നയ്ക്കുവേണ്ടി വോട്ട് തേടാൻ സാധിക്കില്ലെന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ആശ പറഞ്ഞു.
Read MoreMonth: April 2018
‘കുഞ്ഞാലി മരയ്ക്കാർ നാലാമന്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ ഉടൻ ഉണ്ടാകുമെന്ന ഉറപ്പുമായി നിർമ്മാതാവ് ഷാജി നടേശൻ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ചിത്രം നിർമിക്കുന്ന ആഗസ്റ്റ് സിനിമാസാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മണിക്കൂറകൾക്കകം നിർമ്മാതാവും രംഗത്തെത്തിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.
Read Moreമൂന്നു വർഷമായി ഒരാളെ പോലും വിജയിപ്പിക്കാൻ പറ്റുന്നില്ല;”സംപൂജ്യ”രായ 10 കോളേജുകളുടെ അംഗീകാരം റദ്ദാക്കി.
ബെംഗളൂരു: വിജയശതമാനം പൂജ്യമായ പത്ത് അൺ എയ്ഡഡ് പിയു കോളജുകളുടെ അംഗീകാരം കർണാടക പ്രീയൂണിവേഴ്സിറ്റി ബോർഡ് റദ്ദാക്കി. മൂന്ന് വർഷമായി ബോർഡ് പരീക്ഷയിൽ ഒരാൾ പോലും വിജയിക്കാത്ത കോളജുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ബെള്ളാരി, ബെളഗാവി, ഹാവേരി, കലബുറഗി, ബാഗൽകോട്ട് എന്നിവിടങ്ങളിലെ കോളജുകൾക്കാണ് അംഗീകാരം പോയത്. ഇവർക്ക് പുതിയ അധ്യയനവർഷം കോഴ്സ് നടത്താൻ അനുമതി നൽകില്ലെന്നും പ്രീ യൂണിവേഴ്സിറ്റി ഡയറക്ടർ സി.ശിഖ പറഞ്ഞു.
Read Moreഈ വിധത്തിൽ വിഭജിക്കപ്പെടേണ്ടവരാണോ ബെംഗളൂരു മലയാളികൾ?
കേരളം കഴിഞ്ഞാൽ ചിലപ്പോൾ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്ന സ്ഥലമായിരിക്കും ബെംഗളൂരു നഗരം, എന്തായാലും 10 ലക്ഷം മുതൽ 15 ലക്ഷം വരെ മലയാളികൾ ഇവിടെ ഉണ്ട് എന്നതാണ് അനൗദ്യോഗിക കണക്ക്. കന്നഡ സംസ്കാരവുമായും ഭാഷയുമായും ഇത്രയധികം ഇഴുകിച്ചേർന്ന് ജീവിക്കുന്ന മറ്റൊരു ജനസമൂഹമുണ്ടെന്ന് കരുതാൻ വയ്യ. അതേ സമയം സംഘടിച്ച് പരസ്പര സഹായത്തോടെ ജീവിക്കുന്ന കാര്യത്തിൽ മറ്റ് പല ഭാഷാ സമൂഹത്തിനും ഒരു മാതൃക തന്നെയാണ് മലയാളികൾ എന്ന് പറയുന്നതിലും സംശയം തെല്ലുമില്ല. 10-15 ഓളം പ്രധാന ഫേസ്ബുക്ക് ഗ്രൂപ്പുകളിലുടെ യുവ തലമുറ “വിർച്ച്വൽ…
Read More‘യുവാക്കളോട് പക്കോഡ വില്‍ക്കാന്‍ നിര്‍ദ്ദേശിച്ചയാളാണ് മോദി’; പരിഹസിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത് പാഴ്‌വാഗ്ദാനങ്ങളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നല്‍കുന്ന വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെ മുന്‍കാല വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനങ്ങള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. കള്ളപ്പണം വിട്ടുപോയിട്ടില്ല, ജനങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് സൂചിപ്പിച്ച 15 ലക്ഷം രൂപ ഇനിയും വന്നിട്ടില്ല, നോട്ടുനിരോധനം മൂലം ജനങ്ങളുടെ പണത്തിന് വിലയില്ലാതാക്കി തുടങ്ങി നിരവധി ആരോപണങ്ങളാണ് സിദ്ധരാമയ്യ ഉന്നയിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ അവസരത്തില്‍ യുവാക്കളോട് പക്കോഡ വില്‍ക്കാനാണ് മോദി നിര്‍ദ്ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍…
Read Moreഇന്ത്യയെ നിരീക്ഷിക്കാന്‍ വമ്പന്‍ ബഹിരാകാശ പദ്ധതിയുമായി പാക്കിസ്ഥാന്‍
ഇസ്‌ലാമാബാദ്: ഇന്ത്യയെ കൂടുതൽ ശക്തമായും കാര്യക്ഷമമായും നിരീക്ഷിക്കുന്നതിനായി പാക്കിസ്ഥാൻ പുതിയ ബഹിരാകാശ പദ്ധതിക്ക് രൂപം നൽകുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് സ്വയം പര്യാപ്തരാവുക എന്ന ലക്ഷ്യവും ഇതിനോടോപ്പമുണ്ട്. പാക്കിസ്ഥാന്‍ ദിനപത്രമായ ‘ഡോൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പദ്ധതിയ്ക്കായി അടുത്ത സാമ്പത്തിക വർഷത്തിൽ 470 കോടി രൂപയാണ് പാക്കിസ്ഥാന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസേർച്ച് ഓർഗനൈസേഷനായി (സ്പാർക്കോ) നീക്കിവച്ചിരിക്കുന്നത്. ഇതിൽ 255 കോടി രൂപയും പുതിയ മൂന്നു ബഹിരാകാശ ഗവേഷണ പദ്ധതികൾക്കായാണ് ഉപയോഗിക്കുകയെന്നും ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ…
Read Moreജഗ്ഗേഷിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് എതിരെ കോണ്‍ഗ്രസ്.
ബെംഗളൂരു : യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും നടനുമായ ജഗ്ഗേഷിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. ജഗ്ഗേഷ് അഭിനയിച്ച സിനിമകളും ദൂരദർശൻ പരിപാടികളും പ്രദർശിപ്പിക്കരുതെന്ന് എതിർസ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എസ്.ടി.സോമശേഖർ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നു. ദൂർദർശനിലും സ്വകാര്യ ചാനലുകളിലും ജഗ്ഗേഷ് റിയാലിറ്റി ഷോകളിലും മറ്റും അഭിനയിക്കുന്നതു തുടരുകയാണ്. ഇത്തരം പരിപാടികൾ നേരിട്ടോ അല്ലാതെയോ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും പരാതിയിൽ പറയുന്നു.
Read More‘അടിയറവ്’ പറഞ്ഞു ആര്‍ സി ബി..! കൊല്‍ക്കട്ടയ്ക്ക് ആറു വിക്കറ്റ് ജയം
ബെംഗലൂരു : ഐ പി എല്‍ എന്ന് പറഞ്ഞാല്‍ പൊതുവേ ബാറ്റ്സ്മാന്മാരുടെ പ്രകടനങ്ങള്‍ക്കാണ് മുന്‍ തൂക്കം … എന്നാല്‍ ബൌളര്‍മാരുടെ കഴിവ് എന്താണെന്ന് ഈ സീസണില്‍ ഹൈദരാബാദ് പോലുള്ള ടീമുകള്‍ തെളിയിച്ചു തന്നു ..പ്രഗല്‍ഭരായ ഒരു കൂട്ടം ബാറ്റ്സ്മാന്മാരും , ഓള്‍ റൌണ്ടര്‍മാരും ഉണ്ടെങ്കിലും പേരിനും പോലും ഒരു ലോകോത്തര ബൌളറുടെ സാന്നിധ്യമില്ലായ്മ തന്നെയാണ് ബെംഗലൂരുവിന്റെ പരാജയകാരണമെന്നു അടിവരയിട്ടു പറയാം … കോഹ്ലിയടക്കമുള്ള മുന്‍നിര ബാറ്റ്സ്മാന്മാരുടെ മികവില്‍ 4 വിക്കറ്റിനു 175 റണ്‍സ് എന്ന പൊരുതാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും , ബൌളര്‍മാരുടെ പരാജയവും…
Read More‘ഹൈ’ വിജയത്തില്‍ ഹൈദരാബാദ്, പോയിന്‍റ് നിലയിലും ‘ഹൈ’
രാജസ്ഥാൻ റോയൽസിനെതിരെ ഹൈദരാബാദിന് 11 റണ്‍സ് ജയം. സീസണിലെ തുടർച്ചയായ മൂന്നാം ജയത്തോടെ ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഹൈദരാബാദ് വീണ്ടും ഒന്നാമതെത്തി. പതിവു സമ്പ്രദായമായ ക്യാച്ചുകൾ കൈവിടൽ രാജസ്ഥാൻ ഈ മത്സരത്തിലും ആവര്‍ത്തിച്ചപ്പോള്‍ അവസരം മുതലാക്കി കത്തിക്കയറുകയായിരുന്നു ഹൈദരാബാദ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങില്‍ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ രാജസ്ഥാനെ ഒതുക്കുകയായിരുന്നു.
Read Moreരേഖകളില്ലാതെ കടത്തുകയായിരുന്ന 58 കിലോ വരുന്ന സ്വർണാഭരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്പെഷൽ സ്ക്വാഡ് പിടികൂടി.
ബെംഗളൂരു : രേഖകളില്ലാതെ കടത്തുകയായിരുന്ന 58 കിലോ വരുന്ന സ്വർണാഭരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്പെഷൽ സ്ക്വാഡ് പിടികൂടി. ദേവനഹള്ളി ബലേപുര ചെക്ക്പോസ്റ്റുകളിൽ നിന്നാണ് സ്വകാര്യ കൊറിയർ കമ്പനിയുടെ വാഹനത്തിൽനിന്ന് സ്വർണം പിടികൂടിയത്. തമിഴ്നാട്ടിലെ ഹൊസൂരിലെ ജ്വല്ലറിയിലേക്കുള്ള ആഭരണങ്ങളാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇതു തെളിയിക്കാൻ വേണ്ട രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കർണാടകയിൽനിന്ന് കണക്കിൽപെടാത്ത 50 കോടിരൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.
Read More