ബെംഗലൂരു : പത്ത് വര്ഷം പിന്നിടുന്ന ബെംഗലൂരു രാജ്യാന്തര വിമാനത്താവളം ആഘോഷങ്ങളുടെ ഭാഗമായി റണ്‍വേ മാരത്തോണ്‍ സംഘടിപ്പിക്കുന്നു ..അടുത്ത മാസം 8 നാണ് പുറത്തുനിന്നുള്ള മത്സരാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് പത്ത് കിലോമീറ്റര്‍ ദൂരമുള്ള റണ്‍വേയില്‍ വെച്ച് മത്സരം നടത്തുന്നത് ..ഇതിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ട് ഒഫീഷ്യല്‍ സൈറ്റ് ആരംഭിച്ചിട്ടുണ്ട് ..ഇതോടകം തന്നെ 400 ലേറെ എന്‍ട്രികള്‍ ലഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു ….
വിദേശ രാജ്യങ്ങളിലടക്കമുള്ള വിമാനത്താവളങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം മാരത്തോണ്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത് ..എയര്‍ പോര്‍ട്ട് ഓപ്പറേഷനുകള്‍ക്ക് തടസ്സം സൃഷ്ടിക്കാതെ എല്ലാ ചൊവ്വാഴ്ച തോറും നടത്തുന്ന റണ്‍വേ അറ്റകുറ്റപ്പണികള്‍ നടത്തുന്ന സമയമായ 12.45 മുതല്‍ 2.15 വരെയുള്ള സമയമാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് ..! എന്നാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തി പ്രത്യേകം തിരഞ്ഞെടുത്ത മത്സരാര്‍ത്ഥികള്‍ക്കല്ലാതെ പൊതു ജനങ്ങള്‍ക്ക് പ്രവേശനം ലഭ്യമല്ല …പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പാസുകള്‍ തയ്യാറാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (D.G.C.A) അപ്പ്രൂവല്‍ നല്‍കിയിട്ടുണ്ട് ….