മൈസൂരു: സെൽഫിയില്ലാതെ നമുക്കിപ്പോൾ ആഘോഷമില്ല പരിചയക്കാരെ കാണുമ്പോഴും സന്ദർശിച്ച സ്ഥലങ്ങൾക്കു മുമ്പിൽ നിന്നും ഒരു സെൽഫി നിർബന്ധം. കാട്ടിലും വന്യജീവികൾക്കൊപ്പവും ഒരു അവസരം കിട്ടിയാൽ തകർക്കും. അവരുടെ പ്രശ്നങ്ങൾ നമ്മൾക്കറിയേണ്ട. മനുഷ്യന്റെ സെൽഫിഭ്രമത്തിൽ കഷ്ടപ്പെടുന്ന വന്യ ജീവികളെ സഹായിക്കാൻ അവസാനം വനം വകുപ്പ് തന്നെ രംഗത്ത്.
കർണാടകയിലെ വന്യജീവി സങ്കേതങ്ങളിൽ മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നവരിൽ നിന്ന് 1000 രൂപ പിഴയീടാക്കാൻ വനംവകുപ്പ്. വനപാതകളിൽ വാഹനം നിർത്തി വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി. വനപാതകളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വന്യമൃഗങ്ങളെ പ്രകോപിപ്പിച്ച് ചിത്രങ്ങളെടുക്കുന്നത് പതിവായിരിക്കുകയാണ്.
ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂർ, നാഗർഹോള വനങ്ങളിൽ സെൽഫി പകർത്തുന്നത് തടയാൻ വനംവകുപ്പ് പട്രോളിങ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. പലരും സെൽഫി പകർത്തുന്നതിനിടയിൽ മൃഗങ്ങളെ ഉപദ്രവിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് നടപടി കർശനമാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.