ബെംഗളൂരു : റോയൽ ചാലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മൽസരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ രാത്രി 12.30 വരെ നമ്മ മെട്രോ സർവീസ്. സാധാരണ ദിവസങ്ങളിൽ രാത്രി 11 വരെയാണ് മെട്രോ. ഐപിഎൽ മൽസരങ്ങളുള്ള ദിവസം 15 മിനിറ്റ് ഇടവേളയിൽ ഒന്നര മണിക്കൂറാണ് അധിക സർവീസ് നടത്തുക. സ്റ്റേഡിയത്തോട് ചേർന്നുള്ള കബൺപാർക്ക് മെട്രോ സ്റ്റേഷനിൽനിന്ന് അവസാനം പുറപ്പെടുന്ന ട്രെയിനിനു മജസ്റ്റിക് സ്റ്റേഷനിൽനിന്ന് നാഗസന്ദ്ര, യെലച്ചനഹള്ളി ഭാഗങ്ങളിലേക്കു കണക്ഷൻ ട്രെയിനുകളും ഏർപ്പെടുത്തുമെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അറിയിച്ചു. നാളെയാണ് ബെംഗളൂരുവിലെ ആദ്യ…
Read MoreDay: 12 April 2018
ഗുസ്തിയില്‍ സുശീല്‍ കുമാര്‍ ഇന്ത്യക്ക് വേണ്ടി പതിനാലാം സ്വര്‍ണം ഉയര്‍ത്തി.
ഗോള്‍ഡ് കോസ്റ്റ്: ഗുസ്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സുശീല്‍ കുമാര്‍ ഗുസ്തിയില്‍ സ്വര്‍ണം നേടി. ഇന്ത്യയുടെ പതിനാലാം സ്വര്‍ണമാണിത്. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ പരാജയപ്പെടുത്തിയതാണ് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ സ്വര്‍ണം നേടിയത്. ഇതിന് മുന്‍പ് 2010ലും 2014ലും സുശീല്‍ കുമാര്‍ മെഡല്‍ നേടിയിരുന്നു. ഗുസ്തിയില്‍ ഇന്ത്യയുടെ ദിവസമായിരുന്നു ഇന്ന്. 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രാഹുല്‍ അവാരെ സ്വര്‍ണം നേടി. വനിതകളുടെ വിഭാഗത്തില്‍ ബബിത കുമാരി വെള്ളിയും നേടിയിരുന്നു. ഇതോടെ 14 സ്വര്‍ണവും…
Read Moreഇന്ത്യക്ക് വേണ്ടി പതിമൂന്നാം സ്വർണം നേടി രാഹുല്‍ അവാരെ.
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി രാഹുല്‍ അവാരെ. ഗുസ്തി ഫ്രീസ്റ്റൈലില്‍ കാനഡയുടെ സ്റ്റീവന്‍ തകഹാഷിയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി രാഹുല്‍ മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിമൂന്നാമത്തെ സ്വര്‍ണമാണിത്. ഫൈനലില്‍ ഏഴിനെതിരെ 15 പോയിന്റ് നേടി രാഹുല്‍ വിജയം ഉറപ്പിക്കുകയായിരുന്നു. സെമി ഫൈനലില്‍ പാകിസ്ഥാന് താരം മുഹമ്മദ് ബിലാലിനെ തോല്‍പ്പിച്ചാണ് രാഹുല്‍ അവാരെ ഫൈനലില്‍ ഇടം ഉറപ്പിച്ചത്. 57 കിലോഗ്രാം വിഭാഗത്തിലാണ് രാഹുലിന്റെ നേട്ടം. ഗുസ്തിയില്‍ ഇന്ത്യന്‍ താരം ബബിത കുമാരി ഫോഗട്ട് ഇന്ത്യക്കായി വെള്ളി നേടി. ഇതോടെ 13 സ്വര്‍ണവും…
Read Moreവിഷു പൂജകളും ആഘോഷങ്ങളും..
ബെംഗളൂരു ∙ പാലക്കാടൻ കൂട്ടായ്മയുടെ വിഷു ആഘോഷം 15നു രാവിലെ ഒൻപതിനു രാമമൂർത്തിനഗറിലെ ഓഫിസിൽ നടക്കും. വിഷുക്കണി, കൈനീട്ടം, വിഷുക്കഞ്ഞി, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി രവീന്ദ്രൻ കല്ലേകുളങ്ങര അറിയിച്ചു. ബെംഗളൂരു ∙ ആനേപ്പാളയ അയ്യപ്പക്ഷേത്രത്തിൽ വിഷുദിന പൂജകൾ 15നു രാവിലെ 5.30ന് ആരംഭിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, പറയെടുപ്പ്, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ബെംഗളൂരു ∙ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വിഷു വിശേഷാൽ പൂജകൾ 15നു രാവിലെ ആറിന് ആരംഭിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9972195778.
Read Moreസ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന പ്രകടന പത്രികയുമായി ഓൾ ഇന്ത്യ മഹിള എംപവർമെന്റ് പാർട്ടി
ബെംഗളൂരു : ഓരോ ജില്ലയിലും സ്ത്രീകൾക്കു മാത്രമായി ആശുപത്രികൾ, വനിതാ സംരംഭകർക്കു പലിശരഹിത വായ്പ തുടങ്ങിയ വാഗ്ദാനങ്ങളുമായി ഓൾ ഇന്ത്യ മഹിള എംപവർമെന്റ് പാർട്ടി (എഐഎംഇപി) പ്രകടനപത്രിക. അടിച്ചമർത്തപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്കും വേണ്ടിയാണ് പാർട്ടി നിലകൊള്ളുകയെന്നു പ്രസിഡന്റ് ഡോ. നൗറിയ ഷെയ്ഖ് പറഞ്ഞു. ബിപിഎൽ കുടുംബങ്ങളിലെ കുട്ടികൾക്കു ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്താനും പദ്ധതിയുള്ളതായി പാർട്ടി വക്താവ് കുതുബുദ്ദീൻ കാസി പറഞ്ഞു. വനിതകളുടെ അവകാശങ്ങൾക്കു മുൻതൂക്കം നൽകുന്ന പാർട്ടി 224 സീറ്റുകളിലും മൽസരിക്കുമെന്നും ഇവർ വ്യക്തമാക്കി.
Read Moreവീടു കയറി കവർച്ചയും മാലപൊട്ടിക്കലും പതിവാക്കിയ കുപ്രസിദ്ധ ബാവരിയ സംഘത്തിൽപ്പെട്ട ഒരാളെ സിനിമ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി ബെംഗളൂരു പോലീസ്.
ബെംഗളൂരു : വീടു കയറി കവർച്ചയും മാലപൊട്ടിക്കലും പതിവാക്കിയ കുപ്രസിദ്ധ ബാവരിയ സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് വെടിവച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. മോഷ്ടാക്കളുടെ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പഞ്ചാബ് റജിസ്ട്രേഷൻ ബൈക്കിൽ കൂട്ടാളിക്കൊപ്പം കവർച്ചയ്ക്കിറങ്ങിയ റാം സിങ് ആണ് കഴിഞ്ഞ ദിവസം രാത്രി ബാഗലൂരിൽ പിടിയിലായത്. പൊലീസിനെ കണ്ടു കടന്നുകളയാൻ ശ്രമിച്ച ഇവർ ബൈക്കിൽനിന്നു വീണു. തുടർന്നു പൊലീസിനെ ആക്രമിച്ച ഇവർ സമീപത്തെ തോട്ടത്തിൽ ഒളിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും റാംസിങ് കത്തിയുമായി ആക്രമിച്ചതോടെയാണ് മുട്ടിനു താഴെ വെടിവച്ചുവീഴ്ത്തിയത്. കൂട്ടാളി ഇതിനിടെ കടന്നുകളഞ്ഞു.…
Read Moreഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമായിരുന്നു വിക്ഷേപണം. 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷം പുലര്‍ച്ചെ 4.04 നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി. എക്സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം. പി.എസ്.എല്‍.വി. ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-എച്ച് പരാജയപ്പെട്ടതിന് പകരമാണ് ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ. വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒയുടെ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ കരിങ്കൊടി പ്രതിഷേധം.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ കരിങ്കൊടി പ്രതിഷേധം. കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി തമിഴക വാഴ്വുറിമൈ കക്ഷിയാണ് എയര്‍പോര്‍ട്ടിലെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്നാട്ടില്‍ നടക്കുന്ന ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. എയര്‍പോര്‍ട്ടില്‍ ഗവര്‍ണറും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ഉപവാസ സമരത്തിലാണ് ഇന്ന് പ്രധാനമന്ത്രി. എന്നാല്‍ സമരത്തിനായി തന്റെ ഔദ്യോഗിക ജോലികള്‍ ഒഴിവാക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെലികോപ്റ്റര്‍ വഴിയായിരിക്കും ഉദ്ഘാടനവേദിയിലേക്ക് പ്രധാനമന്ത്രി പോവുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയിലാണ്…
Read Moreഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച സില്‍ക്ക് ബോര്‍ഡിന് ശാപമോക്ഷം;മേല്‍ പാലത്തിന് ഉള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.
ബെംഗളൂരു : രാജ്യത്ത് ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച ഏഴിടങ്ങളിൽ ഒന്നായ സിൽക്ബോർഡ് ജംങ്ക്ഷനിൽ ബഹുനില മേൽപാലം നിർമിക്കാൻ കരാർ ക്ഷണിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ സിൽക്ബോർഡ് മുതൽ ജയനഗർ വരെ മെട്രോപാതയും രണ്ടുനിര റോഡും ഉൾപ്പെടുന്ന 2.8 കിലോമീറ്റർ ഇന്റഗ്രേറ്റഡ് റോഡ്–കം–റെയിൽ ഫ്ലൈഓവർ ആണ് നിർമിക്കുക. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ മേൽനോട്ടത്തിലുള്ള പദ്ധതിക്ക് 134 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇവിടെ നിലവിലെ മേൽപാലം നിലനിർത്തിക്കൊണ്ടാണ് പുതിയ പാതകൾ നിർമിക്കുക. ഇതോടെ ഹൊസൂർ റോഡ്, ഔട്ടർറിങ് റോഡ് എന്നിവയിലൂടെ വാഹനഗതാഗതം…
Read Moreസാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമെന്ന് സിദ്ധരാമയ്യ.
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എഐസിസി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല. വ്യാജ വാര്‍ത്താ ഫാക്ടറികളില്‍ നിന്ന് വരുന്ന ഇത്തരം നുണകള്‍ വിശ്വസിക്കരുതെന്നും സിദ്ധരാമയ്യ സൂചിപ്പിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ഒരു വിവരവും എഐസിസി പുറത്തുവിട്ടിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ജി. പരമേശ്വരയും മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയും പങ്കെടുക്കുന്ന സ്ക്രീനിംഗ്…
Read More