ബെംഗളൂരു: കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണ നീക്കത്തെ ശക്തമായി എതിർക്കുന്ന കർണാടക, പകരം കാവേരി ഡിസിഷൻ ഇംപ്ലിമെന്റേഷൻ കമ്മിറ്റി (സിഡിഐസി) രൂപീകരിക്കാനാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലുള്ള ആറംഗ സമിതിയാണ് സിഡിഐസി.ജലവിഹിതം സംബന്ധിച്ചുള്ള സുപ്രീം കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്നതു നിരീക്ഷിക്കാൻ സിഡിഐസിക്കു കീഴിൽ മറ്റൊരു 11 അംഗ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചുള്ള നിർദേശം കർണാടക ചീഫ് സെക്രട്ടറി രത്നപ്രഭ നേരത്തെ മുന്നോട്ടു വച്ചിരുന്നു. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിന് ആറാഴ്ച സമയമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ…
Read MoreDay: 6 April 2018
പോലീസുകാരന്‍ ഓട്ടോറിക്ഷയിൽ മറന്നുവച്ച സർവീസ് റിവോൾവർ തിരിച്ചേൽപ്പിച്ച് ഡ്രൈവർ മാതൃകയായി.
ബെംഗളൂരു: പോലീസുകാരന്‍ ഓട്ടോറിക്ഷയിൽ മറന്നുവച്ച സർവീസ് റിവോൾവർ തിരിച്ചേൽപ്പിച്ച് ഡ്രൈവർ. മല്ലേശ്വരത്തെ ഓട്ടോ ഡ്രൈവറായ ഫൈസുള്ള ബേഗാണ് തോക്ക് പൊലീസ് ആസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചത്. കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ പൊലീസുകാരന്റെ റിവോൾവറാണ് യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ നഷ്ടപ്പെട്ടത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും റിവോൾവർ കണ്ടെത്താനായില്ല. രാത്രി ഓട്ടോ വൃത്തിയാക്കുന്നതിനിടെയാണ് ഡ്രൈവർക്ക് തോക്ക് ലഭിച്ചത്. ഉടൻ തന്നെ കോറമംഗലയിലെ കർണാടക റിസർവ് പൊലീസ് ആസ്ഥാനത്തെത്തി തോക്ക് ഏൽപിക്കുകയായിരുന്നു. സത്യസന്ധതയ്ക്കുള്ള ഉപഹാരമായി 10000 രൂപ എഡിജിപി പ്രതാപ് റെഡ്ഡി ഫൈസുള്ളയ്ക്ക് കൈമാറി.
Read Moreകിച്ചാ സുദീപ് കോണ്‍ഗ്രസിലേക്ക് ? സിദ്ധാരമയ്യയുമായി ചര്‍ച്ച നടത്തി.
ബെംഗളൂരു: കന്നഡ സൂപ്പർ താരം കിച്ചാ സുദീപ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. എംഎൽസി സ്ഥാനം വാഗ്ദാനം ചെയ്ത് കഴിഞ്ഞ ദിവസം ജനതാദൾ– എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി സുദീപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണിത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് രഹസ്യ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. പിന്നാക്ക വിഭാഗക്കാരായ നായക് വാൽമീകി സമുദായത്തിൽ നിന്നുള്ള സുദീപിന് കോൺഗ്രസ് ടിക്കറ്റ് നൽകിയേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായിരിക്കുകയാണ്.”സ്പര്‍ശ” എന്നാ സിനിമയിലൂടെ കന്നടസിനിമയിലേക്ക് കടന്നുവന്ന സുദീപ് ,സൂപ്പര്‍ ഹിറ്റ് സിനിമയായ “കിച്ച”യില്‍ അഭിനയിച്ചതോടെ കിച്ചാ സുദീപ് എന്ന് അറിയപ്പെടുകയായിരുന്നു. സൂപ്പര്‍…
Read Moreജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉപയോഗം മൂലം ക്യാന്‍സര്‍: 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
ന്യൂ ജേഴ്സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാന്‍സറുണ്ടാക്കിയെന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫന്‍ ലാന്‍സോയുടെ പരാതിയിലാണ് കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 37 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂ ജേഴ്സി കോടതി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ടു. നേരത്തെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറിന്‍റെ ഉപയോഗം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു. ആസ്‌ബെറ്റോസുമായി…
Read Moreസല്‍മാന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി നാളെ. സല്‍മാന്‍റെ അഭിഭാഷകന് വധഭീഷണി!
ജോധ്പുര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ തുടരും. ജോധ്പുര്‍ കോടതിയില്‍ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. സല്‍മാന്‍ ഖാന്‍റെ അഭിഭാഷകന് വധഭീഷണി. മുതിര്‍ന്ന അഭിഭാഷകനായ മഹേഷ് ബോറയ്ക്കാണ് വധഭീഷണി ലഭിച്ചത്. കേസില്‍ സല്‍മാന് വേണ്ടി ഹാജരായാല്‍ ജീവനോടെയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോളുകളും മെസേജുകളും ലഭിച്ചെന്ന് മഹേഷ് ബോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്‍റര്‍നെറ്റ് കോളുകളാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അധോലക നേതാവ് രവി പൂജാരിയുടെ പേരിലാണ് വധഭീഷണിയെന്നാണ് സൂചന. Yesterday…
Read Moreവ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രം ‘കമ്മാര സംഭവം’ വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തും.
നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രം ‘കമ്മാര സംഭവം’ വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. കേസ് മൂലമുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് ലക്ഷ്യം വച്ചാണ് കമ്മാര സംഭവത്തിന്‍റെ റിലീസ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥ് അടക്കം വമ്പന്‍ താരനിര അണിനിരക്കുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഗോപി സുന്ദറിന്‍റെതാണ് സംഗീതം. ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മാണം. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി…
Read Moreസ്വീഡന്‍-യുകെ സന്ദര്‍ശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് വിദേശ യാത്ര.
ന്യൂഡല്‍ഹി: അഞ്ചുദിവസത്തെ സ്വീഡന്‍-യുകെ സന്ദര്‍ശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 16 മുതൽ 20 വരെയാണ് സന്ദർശനം. സ്വീഡനും യുകെയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്ര. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലൊഫ്‌വെന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി സ്വീഡനില്‍ എത്തുന്നത്. ഏപ്രിൽ 16 സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും. മോദിയുടെ ആദ്യ സ്വീഡൻ സന്ദർശനമാണിത്. സ്വീഡനിൽനിന്നും ഏപ്രിൽ 17ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. ഏപ്രിൽ 19, 20 തീയതികളിൽ ലണ്ടനിൽ നടക്കുന്ന കോമണ്‍വെൽത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്‍റ് മീറ്റിംഗിലും മോദി പങ്കെടുക്കും.
Read Moreകാവേരി ബന്ദിനെ തുടർന്നു തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിലൂടെ കർണാടക ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടം 26 ലക്ഷം രൂപ.
ബെംഗളൂരു : കാവേരി ബന്ദിനെ തുടർന്നു തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിലൂടെ കർണാടക ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടം 26 ലക്ഷം രൂപ. ഇന്നലെ 211 പകൽ സർവീസുകളാണ് റദ്ദാക്കിയത്. ആകെ നഷ്ടം 2649349 രൂപ. ബെംഗളൂരു, രാമനഗര, തുമകൂരു, കോലാർ, ചിക്കബെല്ലാപുര, മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ, ഹാസൻ, ചിത്രദുർഗ, ശിവമൊഗ്ഗ, ചിക്കമഗളൂരു, പുത്തൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഷെഡ്യൂളുകളാണ് മുടങ്ങിയത്. അതേസമയം വൈകിട്ട് അഞ്ചിനു ശേഷമുള്ള എല്ലാ ബസുകളും അയച്ചതായി കർണാടക ആർടിസി അറിയിച്ചു. സേലം വഴി കേരളത്തിലേക്കുള്ള സർവീസുകളൊന്നും മുടങ്ങിയില്ല.
Read Moreഐപിഎല്ലിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി തകര്‍പ്പന്‍ ഓഫറുകളുമായി ‘ജിയോ’.
ഐപിഎല്‍ പുതിയ സീസണ്‍ മത്സരങ്ങളെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി തകര്‍പ്പന്‍ ഓഫറുകള്‍ ഒരുക്കി റിലയന്‍സ് ജിയോ. 251 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എടുത്താല്‍ 51 ദിവസത്തേക്ക് 102 ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മൈ ജിയോ ആപ്പ് വഴി ക്രിക്കറ്റ് ആരാധകര്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ കാണാനാണ് ഈ ഓഫര്‍. കൂടാതെ ക്രിക്കറ്റ് അധിഷ്ഠിത മൊബൈല്‍ ലൈവ് ഗെയിമും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കോടികള്‍ സമ്മാനമായി ലഭിക്കുന്ന ഗെയിം കളിക്കാന്‍ മൈ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. 11 ഭാഷകളില്‍ ഈ ആപ്പ് ലഭ്യമാണ്.…
Read Moreകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സഞ്ജിത ചാനുവിലൂടെ രണ്ടാം സ്വർണം.
ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വർണം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇത് സഞ്ജിതയുടെ തുടർച്ചയായ രണ്ടാം സ്വർണ്ണമാണ്. 2014ൽ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 58 കിലോ വിഭാഗത്തിലും സഞ്ജിത സ്വർണം നേടിയിരുന്നു. 2017ൽ നടന്ന കോമൺവെൽത്ത് വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 195 കിലോ (85 കിലോ + 110 കിലോ) ഉയർത്തിയും ഈ ഇരുപത്തിനാലുകാരി സ്വർണം നേടിയിട്ടുണ്ട്.
Read More