ഒന്‍പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോർന്നു; ഇതില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടേത്.

ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫേസ്ബുക്ക് ശ്രദ്ധ നല്‍കുന്നതെന്ന് മേധാവി സുക്കര്‍ ബര്‍ഗ്. കേംബ്രിഡ്ജ് അനലിറ്റിക്ക വഴി വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്‍പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടേതാണെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരു ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഫേസ്ബുക്ക് പുറത്തുവിട്ടത്. 5,62,455 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന്‍ ഫേസ്ബുക്ക്‌ അധികൃതര്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാമെന്നും പക്ഷെ, ഈ വിവരങ്ങള്‍ പാര്‍ട്ടികള്‍…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ് 2018: ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണ്ണം.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണ്ണം.  ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായിയുടെ ഈ മികച്ച പ്രകടനം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്. നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേടിയിരുന്നു. ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്നലെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ ടങ്ങുകളോടെയാണ് തുടക്കം കുറിച്ചത്. ചരിത്രവും സംസ്കാരവും ഒത്തിണങ്ങിയ ചടങ്ങില്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തി. 25,000 ഓളം കാണികള്‍…

Read More

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല.

ന്യൂഡല്‍ഹി: സർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6 ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. വിലക്കയറ്റത്തിന് കുറവുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താതിരുന്നത്. ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റായി കുറച്ചത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​ത്തെ അവലോകനത്തിലും നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. ഈ ​ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ലെ ആദ്യത്തെ പ്രഖ്യാപനമാണ് ഇന്ന് നടന്നത്. ബാങ്കുകൾക്ക് ആർ.ബി.ഐ. വായ്പ നൽകുമ്പോൾ…

Read More

ഏപ്രില്‍ 9ന് കേരളത്തില്‍ ഹര്‍ത്താല്‍.

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭത്തിന് നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദളിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 12 പേരോളം അക്രമത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Read More

ജീവന്‍ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം!

കൊല്‍ക്കത്ത: അപസര്‍പ്പക കഥകളെ വെല്ലുന്ന യഥാര്‍ത്ഥ സംഭവം അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് കൊല്‍ക്കത്തയിലെ 25-എസ്.എന്‍ ചാറ്റര്‍ജി റോഡിലെ താമസക്കാര്‍. ഇവിടെ നിന്നാണ് വയോധികയുടെ മൃതദേഹം ‘മമ്മി’യാക്കി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പത്തിയാറുകാരനെയും അയാളുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ: സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ബീന മജൂംദാര്‍ അസുഖബാധിതയായി 2015ല്‍ ആശുപത്രിയില്‍ വച്ച് മരിക്കുന്നു. ബീന മജൂംദാറിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നതിന് 25-എസ്.എന്‍ ചാറ്റര്‍ജി റോഡിലെ മറ്റ് താമസക്കാരും സാക്ഷികളാണ്. എന്നാല്‍, ആ മൃതദേഹം സംസ്കരിക്കപ്പെട്ടില്ല. സംസ്കാര ചടങ്ങുകളെക്കുറിച്ച് അന്വേഷിച്ച അയല്‍ക്കാരോട് അമ്മയെ…

Read More

ഏപ്രിൽ 12 ന് കർണാടക ബന്ദ് ! കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ബന്ദിന് ആഹ്വാനം ചെയ്തത് കന്നഡ ചലുവലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജ്.

ബെംഗളൂരു : ഏപ്രിൽ 12 ന് കർണാടക സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു.കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് ശ്രീ വാട്ടാൾ നാഗരാജ് ആണ് ബന്ദിന് ആഹ്വാനം ചെയ്തത്. കാവേരി നദീജല തർക്ക വിഷയവുമായി ബന്ധപ്പെട്ട് കാവേരി ജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം എന്ന സുപ്രീം കോടതിയുടെ വിധി നിലനിൽക്കെയാണ് വാട്ടാൾ നാഗരാജിന്റെ ബന്ദ് ആഹ്വാനം. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന മൂന്നംഗ ബെഞ്ച് കാവേരി നദീജലം പങ്കിടലുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്, കർണാടക ക്ക് ചെറിയ രീതിയിൽ…

Read More

കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് 2 വര്‍ഷത്തെ തടവ്.

ജോ​​​ധ്പു​​​ർ: കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് 2 വര്‍ഷത്തെ തടവ് വിധിച്ച് ജോ​​​ധ്പു​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ർ ഖ​​​ത്രി​​​. കേസില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങളായ സെ​​​യി​​​ഫ് അ​​​ലി ഖാ​​​ൻ, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എ​​​ന്നി​​​വരെ കോടതി വെറുതെ വിട്ടു. അപ്പീല്‍ നല്‍കുന്നതിനായി കോടതി സല്‍മാന്‍ഖാന് ഒരു മാസത്തെ സമയവും നല്‍കിയിട്ടുണ്ട്. കേസിന്‍റെ വി​​​ചാ​​​ര​​​ണാ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ മാ​​​ർ​​​ച്ച് 28ന് പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസായിരുന്നു ഇത്. കേസില്‍…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സില്‍വര്‍ മെഡല്‍ നേടി മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യ. ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചത് ഭാരോദ്വഹനത്തിലൂടെയാണ്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പി. ഗുരുരാജയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. സ്നാ​ച്ചി​ൽ 111 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ ഗു​രു​രാ​ജ ശ്രീ​ല​ങ്ക​ൻ താ​ര​ത്തി​ന് പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ൽ ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 138 കി​ലാ​ഗ്രാം ഉ​യ​ർ​ത്തി​യ താ​രം മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​കെ 249 കി​ലോ​ഗ്രാം ഗു​രു​രാ​ജ ഉ​യ​ർ​ത്തി. മ​ലേ​ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ് ഇ​സാ​ർ അ​ഹ​മ്മ​ദാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. സ്നാ​ച്ചി​ൽ…

Read More

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ഫോണ്‍ വിപണി പിടിച്ചെടുക്കാൻ ‘നോക്കിയ’ നാളെ വിപണിയില്‍ ഇറങ്ങുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ പിടിമുറുക്കാന്‍ ഇറങ്ങുകയാണ് നോക്കിയ കമ്പനി. നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളായ നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നിവ പുറത്തിറങ്ങി. ഇവ ഏപ്രിലില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. നോക്കിയ 6: വില 16,999 രൂപ ഈ വര്‍ഷം പുറത്തിറങ്ങുന്ന നോക്കിയ ഫോണുകളില്‍ ഏറ്റവും ആദ്യം വിപണിയില്‍ ലഭ്യമാകുക നോക്കിയ 6 ആയിരിക്കും. നാളെ മുതല്‍ ഇവ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. സംഗീത, പൂര്‍വിക, ബിഗ് സി,…

Read More

കേരള സമാജം “മധുരമെന്‍ മലയാളം” സംഘടിപ്പിച്ചു

ബെംഗളൂരു:കേരള സമാജം കണ്ടോന്‍മെന്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി “മധുരമെന്‍ മലയാളം” എന്ന പരിപാടി സംഘടിപ്പിച്ചു . പരിപാടിയുടെ ഉത്ഘാടനം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു . കേരള സമാജം കണ്ടോന്‍മെന്റ്റ് സോണ്‍ ചെയര്‍പെര്‍സന്‍ രാധാ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയുടെ പ്രാധാന്യത്തെയും കേരള ത്തിന്‍റെ സാംസ്കാരിക പൈതൃക യും അപഗ്രഥിച്ചു നടത്തിയ സൌഹൃദ സംവാദം കേള്ര സമാജം ജനറല്‍ സെക്രട്ടറി ഉത്ഘാടനം ചെയ്തു . വായന പ്രോത്സാഹിപ്പിക്കേണ്ട തിന്റെ ആവശ്യകത മാധ്യമം പ്രതിനിധി ലത്തീഫ് വിശദീകരിച്ചു .…

Read More
Click Here to Follow Us