പന്തുച്ചുരണ്ടല്‍ വിവാദത്തിനു വിവാദത്തില്‍ സ്മിത്തിനും വാര്‍ണ്ണര്‍ക്കും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ..എന്നാല്‍ യുവതാരം ഓപ്പണര്‍ ബാന്‍ക്രോഫ്റ്റിനു ഒന്‍പതു മാസമാണ് ബാന്‍ ഏര്‍പ്പെടുത്തിയത് ..തെറ്റുകളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം നായകന്മാര്‍ ഏറ്റെടുത്തത്തോടെയാണ് ഒരു വര്‍ഷത്തെ വിലക്കിലെക്ക് കാര്യങ്ങള്‍ നീങ്ങിയത് ..ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇരുവര്‍ക്കും കളിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായി ..സ്മിത്തിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അജിങ്ക്യ രഹാനെ നയിക്കും ..എന്നാല്‍ വാര്‍ണ്ണക്ക് പകരം ആരെന്ന ചോദ്യത്തിനു ഹൈദരാബാദിന്റെ ഭാഗത്ത് നിന്നും വ്യക്തത ലഭിച്ചിട്ടില്ല …
അതെ സമയം ക്രിക്കറ്റിന്റെ മാന്യത കളഞ്ഞ പെരുമാറ്റ ലംഘനത്തിന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ ശിക്ഷ തീര്‍ത്തും ഉചിതമാണെന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു ..അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജിലാണ് ഇത് കുറിച്ചത് ..കളിയില്‍ ജയം നിര്‍ണ്ണായകമാണ് എന്നാല്‍ അതിനു തിരഞ്ഞെടുക്കുന്ന വഴി അതിനെക്കാള്‍ പ്രധാനവുമാണു . ആ തരത്തില്‍ നോക്കിയാല്‍ ഈ നടപടി അനുചിതമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം ..
എന്നാല്‍ ഇരുവരുടെയും വിലക്കിന്റെ കാലാവധി അടുത്ത വര്ഷം മേയില്‍ നടക്കാനിരിക്കുന്ന ലോക കപ്പിനെ ബാധിക്കാന്‍ വഴിയില്ല ..വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ഏഴു ദിവസത്തെ സമയം ടീമംഗങ്ങള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കി ..! അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടു മിന്നും താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ വിലക്ക് അവരുടെ കരിയറിനെ ഏതു തരത്തില്‍ ബാധിക്കുമെന്ന് കണ്ടറിയണം …