ഹൈദരാബാദ് :ഇന്നലെ രാത്രി 8.50 നു ,തിരുപ്പതി വിമാനത്താവളത്തില്‍ നിന്നും ,ഹൈദരാബാദിലേക്ക് തിരിച്ച ഇന്‍ഡിഗോ 7117 ATR-72 വിമാനമായിരുന്നു ,രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 10.13 ഓടെ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വന്‍ ദുരന്തത്തെ മുഖാമുഖം കണ്ടത്.. വിമാനത്തില്‍ ക്യാബിന്‍ ക്രൂ സ്റ്റാഫുകള്‍ ഉള്‍പ്പടെ 77 യാത്രക്കാര്‍ ഉണ്ടായിരുന്നു …ടയറുകള്‍ റണ്‍വേയിലുരസി തകര്‍ന്നതോടെ എയര്‍പോര്‍ട്ടില്‍ ‘ഫുള്‍ എമര്‍ജന്‍സി ‘ പ്രഖ്യാപിക്കുകയും .എയര്‍ റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗം തുടര്‍ന്നുള്ള പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു …എന്നാല്‍ തകര്‍ച്ചയുടെ ആഘാതത്തില്‍ സംഭവിച്ചേക്കാവുന്ന മറ്റ് അപകടങ്ങള്‍ ഭാഗ്യത്തിന് ഒഴിവായി ..ശേഷം റണ്‍വേയുടെ മധ്യത്തില്‍ നിശ്ചലമായ വിമാനം നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു ..ഇതിനെ തുടര്‍ന്ന്‍ മറ്റു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാതെ വരുകയും , ബോയിംഗ് 737 ഉള്‍പ്പടെ പതിമൂന്നോളം വിമാനങ്ങള്‍ ശേഷം ബംഗലൂരുവിലേക്ക് വഴി തിരിച്ചു വിടുകയുമായിരുന്നു ..യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു …ഓപ്പറേഷനുമായി ബന്ധപെട്ട പ്രവര്‍ത്തനം എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ മണിക്കൂറുകളോളം നിര്‍ത്തി വെച്ചു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു ക്യാംപസിലെ ഹിന്ദിയിലെഴുതിയ ബോര്‍ഡ് അടിച്ചു... -
ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ ‘പാർലമെന്റാകും’ ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരങ്ങളിൽ നഗരത്തിലെ ഏതെങ്കിലും ഒരു ലിവിംഗ് റൂമിൽ പതിനഞ്ചോ... -
ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പശ്ചിമ ബംഗാൾ...
