ബെംഗളൂരു ∙ മഹാനഗരസഭാ(ബിബിഎംപി) പരിധിയിൽ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നവർ പ്ലാൻ അംഗീകരിച്ചുകിട്ടാൻ ഇനി സർക്കാർ ഓഫിസ് കയറിയിറങ്ങേണ്ട. പ്ലാൻ ഉൾപ്പെടെ കെട്ടിട നിർമാണത്തിന്റെ വിവിധ അപേക്ഷകൾക്ക് ഓൺലൈൻ വഴി അനുമതി നൽകാനുള്ള സംവിധാനം ബിബിഎംപി വികസിപ്പിച്ചെടുത്തു. അടുത്തമാസം ഒന്നിനു നിലവിൽ വരുമെന്നു ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.
കെട്ടിടം നിർമിക്കാൻ അനുമതിക്കായി പ്ലാനും അനുബന്ധ രേഖകളും സഹിതം ഓൺലൈൻ വഴി അപേക്ഷിക്കാം. ഫീസും ഓൺലൈനായി അടയ്ക്കാം. ബിബിഎംപി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. പരമാവധി 30 ദിവസം കൊണ്ട് അപേക്ഷയിൽ തീർപ്പുണ്ടാക്കും. അപേക്ഷകർക്കു തുടർനടപടിക്രമങ്ങളിലെ പുരോഗതിയും ഓൺലൈൻ വഴി അറിയാം. എസ്എംഎസ്, ഇ–മെയിൽ വഴിയും ഇതു സംബന്ധിച്ച വിവരങ്ങൾ സമയാസമയങ്ങളിൽ ലഭിക്കും.
ബിബിഎംപി അംഗീകാരം നൽകിയാൽ അനുവദിക്കപ്പെട്ട പ്ലാനും ലൈസൻസും ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് ഔട്ട് എടുക്കുകയോ ചെയ്യാം. കമൻസ്മെന്റ് സർട്ടിഫിക്കറ്റ് (സിസി), ഒക്യുപേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കും ഓൺലൈൻ വഴി അപേക്ഷിക്കാം. കെട്ടിടത്തിനു തറ കെട്ടിയ ശേഷം വേണം സിസിക്ക് അപേക്ഷിക്കാൻ. സിസി ലഭിച്ചാൽ മാത്രമേ തറനിരപ്പിൽ നിന്നു മുകളിലേക്കു നിർമാണം നടത്താനാകൂ. കെട്ടിട നിർമാണം പൂർത്തിയായാൽ ഒസിക്ക് അപേക്ഷിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.