അത് പീഡനമായിരുന്നില്ല വെറും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രം.

ബെംഗളൂരു : പീഡനം ആരോപിച്ചു പരാതി നൽകിയ വിദേശ വനിതയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തനിക്കെന്ന് ഹൈക്കോടതിയിൽ വിവാദസ്വാമി നിത്യാനന്ദയുടെ വാദം. നിത്യാനന്ദയുടെ മുൻശിഷ്യയായ യുഎസ് വനിത നൽകിയ മാനഭംഗക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. ബിഡദിയിലെ ആശ്രമത്തിൽ വസിക്കവെ നിത്യാനന്ദ ഇവരെ പീഡിപ്പിച്ചെന്നാണ് പരാതി. എന്നാൽ വിദ്യാസമ്പന്നയായ സ്ത്രീ ആത്മീയാനുഗ്രഹം തേടിയാണ് നിത്യാനന്ദയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പ്രോസിക്യൂഷൻ രേഖകളിൽ പോലും ലൈംഗിക പീഡനം എന്നു രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

നിത്യാനന്ദയ്ക്കു പുറമെ ഗോപാല റെഡ്ഡി (നിത്യ ഭക്താനന്ദ), ശിവവല്ലഭനേനി (നിത്യ സച്ചിദാനന്ദ), ധനശേഖരൻ (നിത്യ സദാനന്ദ), രാഗിണി, ജമുന റാണി എന്നിവരും പ്രതികളാണ്. കേസിൽ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള വൈദ്യപരിശോധനയ്ക്ക് നിത്യാനന്ദ ഇതുവരെ സഹകരിച്ചിട്ടില്ലെന്നു പ്രോസിക്യൂഷൻ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts