മുംബൈ: സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിച്ചു. കര്‍ഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. മഹാരാഷ്ട മുഖ്യമന്ത്രിയും സമരക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവർത്തകർ ആസാദ് മൈതാനത്തിലാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്. നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായി എത്തിയാണ് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാൻ എത്തിയത്.
Read MoreDay: 12 March 2018
കാഠ്മണ്ഡു വിമാനദുരന്തം: 50 പേര്‍ കൊല്ലപ്പെട്ടു.
കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച വിമാനാപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടയിലുണ്ടായ അപകടത്തിലാണ് യാത്രാ വിമാനത്തിന് തീ പിടിച്ചത്. തദ്ദേശ സമയം 2.20നാണ് അപകടം സംഭവിച്ചത്. ലാന്‍ഡിംഗിനിടെ സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണം വിട്ട വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മൈതാനത്ത് തകര്‍ന്ന് വീഴുകയായിരുന്നു. അപകടസമയത്ത് വിമാനത്തില്‍ രണ്ട് കുട്ടികളടക്കം 67 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 33 പേര്‍ നേപ്പാളികളായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ 16 പേര്‍ നേപ്പാളിലെ പ്രമുഖ ട്രാവല്‍…
Read Moreബാങ്ക് വായ്പാതട്ടിപ്പ്: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍.
ന്യൂഡല്‍ഹി: ബാങ്ക് വായ്പാതട്ടിപ്പില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടരുന്ന മൗനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിഭാഷകയായ തന്‍റെ മകളെ സംരക്ഷിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തട്ടിപ്പ് പുറത്തു വരുന്നതിന് ഒരു മാസം മുന്‍പ് വായ്പാതട്ടിപ്പില്‍ കുറ്റാരോപിതനായ നീരവ് മോദി അരുണ്‍ ജെയ്റ്റ്ലിയുടെ മകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. നീരവ് മോദിയുമായി ബന്ധപ്പെട്ട മറ്റ് നിയമസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ സിബിഐ എന്തുകൊണ്ടാണ് ജെയ്റ്റ്ലിയുടെ മകളുള്‍പ്പെട്ട നിയമസ്ഥാപനം റെയ്ഡ് നടത്താത്തതെന്ന രാഹുല്‍ ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. രാഹുല്‍…
Read Moreകേരള-തമിഴ്നാട് അതിർത്തിയില്‍ കാട്ടൂതീ നിയന്ത്രണവിധേയമായതായി വാര്‍ത്ത: 9 മരണം; 27 പേരെ രക്ഷപ്പെടുത്തി.
കുമളി: കേരള-തമിഴ്നാട് അതിർത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി വനത്തിലെ കാട്ടൂതീ നിയന്ത്രണവിധേയമായതായി വാര്‍ത്ത. വനം വകുപ്പിന്റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും പരിശ്രമഫലമായാണ് തീ നിയന്ത്രണവേധയമാക്കാൻ കഴിഞ്ഞത്. സംഭവത്തിൽ ഇതുവരെ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പോള്ളലേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഇതോടെ മരണസഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. മലനിരയിൽ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽനിന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികള്‍…
Read Moreന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
തിരുവനന്തപുരം: കന്യാകുമാരിക്കു തെക്കും ശ്രീലങ്കയ്ക്കു പടിഞ്ഞാറുമായി ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് സെക്രട്ടറിയേറ്റിലാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ന്യൂനമര്‍ദത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തും. ബുധനാഴ്ച വരെ തെക്കന്‍ തീരത്തു ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും കാറ്റിനും…
Read More67 യാത്രക്കാരുമായി ബംഗ്ലാദേശില്‍ നിന്ന് നേപ്പാളിലേക്ക് പോയ യു.എസ് -ബംഗ്ലാ വിമാനം കാഠ്മണ്ഡുവില്‍ തകര്‍ന്നു വീണു.
ന്യൂഡൽഹി∙ ബംഗ്ലദേശിൽ നിന്നുള്ള യാത്രാവിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തകർന്നുവീണു. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണു സംഭവം. റൺവേയിൽനിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്ബോൾ മൈതാനത്തേക്കു നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. വിമാനത്തിൽ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേപ്പാൾ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു. ബാക്കിയുള്ളവർ മരിച്ചതായാണു സംശയം. അതിനിടെ, അപകടത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗ്ലദേശ് തലസ്ഥാനമായ…
Read Moreഇന്ന് കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങും! ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിൽ ലങ്ക.
കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോരാട്ടം മുറുകുന്നു. മൂന്നു ടീമുകളും രണ്ടു മല്‍സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയവും തോല്‍വിയുമടക്കം ഒപ്പത്തിനൊപ്പമാണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഉദ്ഘാടന മല്‍സരത്തില്‍ ലങ്കയോടേറ്റ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ യുവ ഇന്ത്യന്‍ സംഘം പാഡണിയുക.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ 200ല്‍ കൂടുതല്‍ ണ്‍സ് നേടിയിട്ടും ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിലാണ് ലങ്ക പോരിനിറങ്ങുക. ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ കനത്ത…
Read Moreഏറ്റവും കൂടുതല്‍ വിമാന അപകടങ്ങളുടെ സാധ്യത ലാന്‍ഡിംഗില്‍ …..! ഇന്ത്യയിലെ ഒന്നാം നമ്പര്‍ എയര്‍ റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗം ‘നമ്മ ബാംഗ്ലൂരിലെത്’ ..റണ്‍വെയിലെ വെല്ലുവിളികളുടെ അതിജീവനവും പ്രവര്‍ത്തനരീതിയും നിങ്ങള്‍ അറിഞ്ഞാല്‍ അമ്പരക്കും …ജൂനിയര്‍ ഫയര്‍ ഓഫീസര്‍ സുനില്‍ എംപി എഴുതുന്നു …..
രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നാം സ്ഥാനത്താണ് നമ്മ ബംഗലൂരുവിലെ കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്….എന്നാല്‍ എപ്പോഴെങ്കിലും സഞ്ചരിക്കുമ്പോള്‍ എയര്‍പോര്ട്ടിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഫയര്‍ സ്റേഷന്‍ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ …? ഇന്നേ വരെ ലോകത്ത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന വിമാന അപകടങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച് നോക്കിയാല്‍ ,എയര്‍ ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്ന (ARFF) വഹിക്കുന്ന ധര്‍മ്മം എത്രത്തോളമെന്നു മനസ്സിലാകും …ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ റെസ്ക്യൂ വിഭാഗമെന്ന ഖ്യാതി ബെംഗലൂരുവിനു ലഭിച്ചത്തിന്റെ…
Read Moreഅത്യധികം സ്വാഭാവികമായ ലുക്കിൽ, വിസ്മയിപ്പിക്കുന്ന മെയ്ക്കോവറില്‍ ജയസൂര്യ!
ദിലീപിന്‍റെ മായാമോഹിനിയിലെ പകര്‍ന്നാട്ടത്തിന് ശേഷം മലയാള സിനിമയില്‍ പെണ്‍വേഷത്തിലെത്തി അമ്പരപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പെണ്‍വേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോ ജയസൂര്യ പുറത്തു വിട്ടു. കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ് ക്രോപ്പ് ചെയ്ത് മുടിയും കാതിലൊരു ചെറിയ കമ്മലുമായി ജയസൂര്യയുടെ പുതിയ രൂപം. അത്യധികം സ്വാഭാവികമായ ലുക്കാണ് ജയസൂര്യ സ്വീകരിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീം ഒരുമിക്കുന്ന പുതിയ പ്രൊജക്ടാണ് ഇത്. അവന്‍റെയും അവളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മുഖ്യധാരാ…
Read Moreസുനന്ദ പുഷ്ക്കര്‍ വധിക്കപ്പെടുകയായിരുന്നു! ഈ വിവരം ഡല്‍ഹി പോലിസിന് ആദ്യ ദിവസം മുതല്‍ തന്നെ അറിയാം;പിന്നെ ഇതെല്ലം മറച്ചു വച്ചത് ആര്‍ക്ക് വേണ്ടി?
ന്യൂഡല്‍ഹി :സുനന്ദ പുഷ്കറിന്റെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒരു അസാധാരണ സംഭവമായിരുന്നു,ഒരു കേന്ദ്ര മന്ത്രിയുടെ ഭാര്യ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടെലില്‍ ആണ് മരിച്ചു കിടന്നത്.അതേസമയം ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു ആ വാര്‍ത്ത തുടരുകയും ചെയ്യുന്നു. ഈ വാര്‍ത്തയില്‍ പുതിയ വെളിപ്പെടുത്തലുമായാണ് ഡി എന്‍ എ എന്നാ ദേശീയ പത്രം മുന്നോട്ടു വന്നിരിക്കുന്നത്,സുനന്ദകൊല്ലപ്പെട്ടതാണ് എന്ന് ആദ്യ ദിവസം തന്നെ പോലീസിന് മനസ്സിലായിരുന്നു എന്നാണ് പത്രം പറയുന്നത്. അന്നത്തെ പോലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ബി എസ് ജയ്സ്വാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്…
Read More