കാഠ്മണ്ഡു വിമാനദുരന്തം: 50 പേര്‍ കൊല്ലപ്പെട്ടു.

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച വിമാനാപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടയിലുണ്ടായ അപകടത്തിലാണ് യാത്രാ വിമാനത്തിന് തീ പിടിച്ചത്.

തദ്ദേശ സമയം 2.20നാണ് അപകടം സംഭവിച്ചത്. ലാന്‍ഡിംഗിനിടെ സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണം വിട്ട വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മൈതാനത്ത് തകര്‍ന്ന് വീഴുകയായിരുന്നു. അപകടസമയത്ത് വിമാനത്തില്‍ രണ്ട് കുട്ടികളടക്കം 67 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

യാത്രക്കാരില്‍ 33 പേര്‍ നേപ്പാളികളായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ 16 പേര്‍ നേപ്പാളിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരായിരുന്നു. ബംഗ്ലാദേശില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്രാ വാര്‍ത്താ ചാനലായ ‘വിയോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യു.എസ് ബംഗ്ലാ എയര്‍ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടിച്ചു. കാഠ്മണ്ഡുവിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദു ചെയ്തിട്ടുണ്ട്. അടുത്തിടെയുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് കാഠ്മണ്ഡുവില്‍ നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts