ബാംഗ്ലൂര്‍: തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ എല്ലാ വിഭാഗങ്ങളെയും സന്തോഷപ്പിക്കാനുള്ള തിരക്കില്‍ ആണ് സിദ്ധാരാമയ്യ യുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. വലിയ വോട്ട് ബാങ്ക് ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ കഴിയുമോ ? ഒരിക്കലും ഇല്ല. ആറാം ശമ്പള കമ്മിഷന്റെ നിര്ദേശഅനുസരണം മുപ്പതു ശതമാനം ആണ് വേതന വര്‍ധനവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കാന് സിദ്ധരാമയ്യ തീരുമാനിച്ചത്,ഓര്‍ഡറില്‍ ഇന്നലെ രാത്രി ഒപ്പ് വക്കുകയും ചെയ്തു.ഇന്ന് ശമ്പള വര്‍ധന കാബിനെറ്റ് പാസാക്കി. ഏഴു ലക്ഷം ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ഫലം ലഭിക്കും,2017 ജൂലൈ ഒന്ന് മുതല്‍ ഉള്ള മുന്‍കാല പ്രാബല്യത്തില്‍…
Read MoreDay: 1 March 2018
നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതി സ്റ്റേ.
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഴ്സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും, സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഹര്‍ജി…
Read Moreപാർക്കിനു സമീപത്തെ റോഡിൽ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍.
ബെംഗളൂരു : പാർക്കിനു സമീപത്തെ റോഡിൽ വനിതാ മാധ്യമ പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ലക്കസന്ദ്ര സ്വദേശി നിഖിൽ (22), വിദ്യാർഥികളായ ബിജിത് (20), മിഥുൻ (19) എന്നിവരെയാണ് കബൺപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ യുവതി രണ്ടു സുഹൃത്തുക്കൾക്കൊപ്പം കബൺപാർക്കിനു സമീപത്തെ എച്ച്ആർപി റോഡിലൂടെ പോകവെ ബൈക്കിലെത്തിയ മൂന്നുപേർ ഇവർക്കെതിരെ മോശം പരാമർശം നടത്തി. ഇതു ചോദ്യം ചെയ്തതോടെ ഇവർ മൂന്നുപേരും യുവതിയോട് മോശമായി പെരുമാറിയെന്നാണു പരാതി. മാധ്യമപ്രവർത്തക ഉടൻ പൊലീസ് കൺട്രോൾ…
Read Moreസോദരി സമാജത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബെംഗളൂരു ∙ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ(ഐപിസി) കർണാടക സ്റ്റേറ്റ് വനിതകളുടെ ആത്മീയ സംഘടന സോദരി സമാജത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിസി ജോസഫ് (പ്രസി), പെണ്ണമ്മ തോമസ്(വൈസ് പ്രസി), സുജ ജോയ്ക്കുട്ടി(സെക്ര), മേരിക്കുട്ടി ഫിലിപ്പ്(ജോ.സെക്ര), ബീന ലാലു(ട്രഷ).
Read Moreശ്രീനാരായണ സമിതി കുടുംബസംഗമം നടത്തി.
ബെംഗളൂരു : ശ്രീനാരായണ സമിതി കുടുംബസംഗമം പ്രസിഡന്റ് ഡോ. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സുധാകരൻ, വി.കെ. വിജയൻ, കെ.എസ്. സുന്ദരേശൻ, വി. സോമനാഥൻ, ഇ.പി. ഗോവിന്ദൻ, ടി.കെ. മോഹൻ, വൽസല മോഹൻ, സുജാത മോഹൻ എന്നിവർ നേതൃത്വം നൽകി. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
Read Moreആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാന്‍ ഒരുങ്ങി മഹാനഗരം;നഗരത്തില്‍ എവിടെയെല്ലാം പൊങ്കാല അര്‍പ്പിക്കാവുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഇവിടെ വായിക്കാം.
ബെംഗളൂരു∙ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനുള്ള ഒരുക്കങ്ങൾ മഹാനഗരത്തിലും പൂർത്തിയായി. നാളെ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിലായി പൊങ്കാല ചടങ്ങുകൾ നടക്കും. പൊങ്കാലയർപ്പിക്കുന്നതിനുള്ള അടുപ്പും പൂജാസാമഗ്രികളും സംഘാടകർതന്നെ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ അഞ്ചിനുതന്നെ ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കുമെങ്കിലും പൊങ്കാല ചടങ്ങുകൾ രാവിലെ പത്തിനാണു തുടങ്ങുക. പൊങ്കാല തളിക്കലിനുശേഷം അന്നദാനവും ഒരുക്കിയിട്ടുണ്ട്. ∙ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പൊങ്കാല രാവിലെ പത്തിന് ആരംഭിക്കും. രാവിലെ 5.30നു ഗണപതിഹോമം, കുങ്കുമപ്പറ, അന്നദാനം , ഭക്തിഗാനസുധ. ഫോൺ: 9844082061. ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ പൊങ്കാല നാളെ രാവിലെ പത്തിനു സമിതിയുടെ മൈലസന്ദ്ര,…
Read Moreമേരികുട്ടിക്ക് ഇഷ്ടമുള്ള കമ്മലിട്ട് ജയസൂര്യ!
വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് അവതരിപ്പിക്കാന്‍ ഉത്സാഹം കാണിക്കുന്ന ജയസൂര്യ പുതിയൊരു പ്രൊജക്ടിന്റെ തിരക്കിലാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി. ചിത്രത്തിനായി രണ്ട് കാതുകളും കുത്തി കമ്മലിടാന്‍ ജയസൂര്യ തയ്യാറായി എന്നതാണ് സിനിമയെ വാര്‍ത്തകളിലെത്തിക്കുന്നത്. ‘വേണമെങ്കിൽ താൽക്കാലിക കമ്മൽ ഇടാം. പക്ഷെ മേരികുട്ടിക്ക് ഇഷ്ടമുള്ള കമ്മൽ ഇടണമെങ്കിൽ അതിന് കാത് കുത്തിയെ പറ്റൂ,’ ജയസൂര്യ പറയുന്നു. കഥാപാത്രം അനുഭവിച്ച വേദനയുടെ ചെറിയൊരു പങ്ക് അനുഭവിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നാണ് ജയസൂര്യയുടെ പക്ഷം. സ്വന്തം കുടുംബത്തോടൊപ്പം എത്തിയാണ് ജയസൂര്യ കാത് കുത്തിയത്. സംവിധായകന് രഞ്ജിത്ത് ശങ്കറും…
Read Moreകേരള ആർടിസി ഡീലക്സ്, എക്സ്പ്രസ് നിരക്ക് വർധന 50 രൂപ വരെ
ബെംഗളൂരു: കേരളത്തിൽ ബസ് നിരക്കു വർധന ഇന്ന് പ്രാബല്യത്തിൽ വരുന്നതോടെ ഇവിടെ നിന്നുള്ള കേരള ആർടിസി നിരക്കിലും മാറ്റമുണ്ടാകും. ഡീലക്സ്, എക്സ്പ്രസ് ബസുകളിൽ 10 രൂപ മുതൽ 50 രൂപവരെയാണ് നിരക്ക് വർധന. എസി മൾട്ടി ആക്സിൽ ബസിലെ നിരക്ക് വർധന ഇന്ന് രാവിലെ മാത്രമേ വെബ്സൈറ്റിൽ ലഭ്യമാകൂ. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ അധിക നിരക്ക് യാത്രാ വേളയിൽ നൽകിയാൽ മതി. തിരക്കുള്ള ദിവസങ്ങളിൽ 10 ശതമാനം അധിക നിരക്കും (ഫ്ലെക്സി) ഈടാക്കും. പുതുക്കിയ ടിക്കറ്റ് നിരക്ക്. പഴയ നിരക്ക് ബ്രാക്കറ്റിൽ:…
Read Moreകരിപ്പൂരിലല്ല മോഷണം ദുബായ് വിമാനത്താവളത്തില്‍!
കോഴിക്കോട്: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യ എക്സ്പ്രസും. മോഷണം ദുബായ് വിമാനത്താവളത്തില്‍ ആണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് ദുബായ് പോലീസില്‍ പരാതി നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. 14 മാസത്തിനിടെ കരിപ്പൂരില്‍ 59 മോഷണങ്ങളുണ്ടായെന്നാണ് യാത്രക്കാരുടെ പരാതി. കരിപ്പൂരില്‍ നടന്ന ഒരു മോഷണത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥന് തന്നെയാണ് പ്രതിയെന്നും എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഗേജുകള്‍ കുത്തി തുറന്നുള്ള മോഷണമേയില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദുബായില്‍ നിന്ന് രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍…
Read More“യുവരാജാവ്” വിരമിക്കാനൊരുങ്ങുന്നു !
മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവരാജ് സിങ് കളി നിര്‍ത്തുന്നതിനെക്കുറിച്ച് സൂചന നല്കി. കളിക്കളത്തിലും ജീവിതത്തിലും ഒരുപോലെ പോരാളിയായി മാറിയ യുവിയെപ്പോലെ ആരാധകര്‍ നെഞ്ചിലേറ്റിയ അധികം താരങ്ങളില്ല. ഒരോവറിലെ ആറു പന്തുകളും സിക്സറിലേക്കു പറത്തി റെക്കോര്‍ഡിട്ട യുവി പിന്നീട് ജീവനു തന്നെ ഭീഷണിയായ അര്‍ബുദത്തെയും ഗാലറിയിലേക്ക് അടിച്ചുപറത്തി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ തിരിച്ചുവരവില്‍ തന്റെ പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന യുവിക്ക് ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള…
Read More