കരിപ്പൂരിലല്ല മോഷണം ദുബായ് വിമാനത്താവളത്തില്‍!

കോഴിക്കോട്: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്‌ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യ എക്‌സ്‌പ്രസും. മോഷണം ദുബായ് വിമാനത്താവളത്തില്‍ ആണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് ദുബായ് പോലീസില്‍ പരാതി നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. 14 മാസത്തിനിടെ കരിപ്പൂരില്‍ 59 മോഷണങ്ങളുണ്ടായെന്നാണ് യാത്രക്കാരുടെ പരാതി. കരിപ്പൂരില്‍ നടന്ന ഒരു മോഷണത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പ്രതിയെന്നും എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഗേജുകള്‍ കുത്തി തുറന്നുള്ള മോഷണമേയില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദുബായില്‍ നിന്ന് രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേയ്‌ക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍…

Read More