600 രൂപക്ക് 200 സിനിമകൾ ആസ്വദിക്കാം;രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകൾക്കായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ പാസിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, 60 വയസ് കഴിഞ്ഞവർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഓൺലൈനായി അപേക്ഷിക്കുന്നവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം. പാസിനുള്ള തുകയും ഓൺലൈനായി നൽകാം. ഓൺലൈനായി പാസിന് അപേക്ഷിച്ചവർ റജിസ്ട്രേഷൻ നമ്പർ സഹിതം പാസ് വിതരണ കേന്ദ്രത്തിലെത്തണം. കർണാടക ചലച്ചിത്ര അക്കാദമിയുടെ നന്ദിനി ലേഔട്ടിലെ അമൃത മഹോൽസവ ഭവനിൽ 20ന് പാസ് വിതരണം ആരംഭിക്കും.…

Read More

അഭിനയം മറന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ക്യാമറക്ക്‌ മുന്‍പില്‍ ജീവിച്ചു;ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും പരിക്ക്.

ബംഗളൂരു: ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ലൊക്കേഷനില്‍ താരങ്ങള്‍ തമ്മിലടിച്ചു. സംഭവത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, സൈജു കുറുപ്പ് എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് പരുക്കേറ്റതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി.ടെക് എന്ന ചിത്രത്തിന്റെ ബംഗളൂരുവിലെ ലൊക്കേഷനിലായിരുന്നു സംഭവം. സിനിമയില്‍ പൊലീസുകാരായി അഭിനയിച്ച കര്‍ണാടക സ്വദേശികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് താരങ്ങളെ മര്‍ദ്ദിച്ചത്. ഇവര്‍ക്ക് ലാത്തിച്ചാര്‍ജ്ജ് ചിത്രീകരിക്കാന്‍ നല്‍കിയ വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അഭിനയത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ യഥാര്‍ത്ഥത്തില്‍ തല്ലുകയായിരുന്നു. അടി കിട്ടിയതോടെ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടു…

Read More

“വീപ്പ രഹിത നഗരം”എന്ന് വീമ്പിളക്കിയ ബിബിഎംപി പുതിയ സ്മാർട്ട് മാലിന്യ വീപ്പകളുമായി വീണ്ടും വരുന്നു;മാലിന്യ സംസ്കരണത്തിന് 55 കോടിയുടെ പദ്ധതി അണിയറയിൽ;കൃത്യമായി മാലിന്യം നിക്ഷേപിക്കാൻ പഠിപ്പിക്കാൻ വിയർപ്പൊഴുക്കേണ്ടി വരും.

ബെംഗളൂരു : കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നഗരത്തെ മാലിന്യ വീപ്പ രഹിത നഗരറാക്കി ബിബി എം പി ആഘോഷിച്ചിരുന്നു, ഇപ്പോൾ വീണ്ടും മാലിന്യ വീപ്പകൾ നഗരത്തിലേക്ക് തിരിച്ച്  വരികയാണ് , ആറടി താഴ്ചയിൽ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന സ്റ്റീൽ മാലിന്യവീപ്പകൾ സ്ഥാപിക്കുന്ന 55.28 കോടി രൂപയുടെ പദ്ധതി മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. നഗര സൗന്ദര്യത്തിനു കോട്ടം വരുത്താതെ ശാസ്ത്രീയമായി മാലിന്യനീക്കം ഉറപ്പുവരുത്തുന്ന സ്മാർട് വീപ്പകൾ നഗരത്തിൽ 200 കേന്ദ്രങ്ങളിലാണ് സ്ഥാപിക്കുക. മാർക്കറ്റ്, പാർക്ക്, ബസ്‌ സ്റ്റാൻ‍ഡ് എന്നിവ കേന്ദ്രീകരിച്ചു മൂന്നുമാസം കൊണ്ടു സ്മാർട്…

Read More

ഇന്ത്യയിൽ ആദ്യമായി പബ്ലിക് വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ബെസ്കോം.

ബെംഗളൂരു : രാജ്യത്ത് ആദ്യമായാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനി സ്വകാര്യ പൊതു ആവശ്യങ്ങൾക്ക്  ഉതകുന്ന തരത്തിൽ വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നത്, അത് മറ്റാരുമല്ല ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും  വൈദ്യുതി വിതരണം നടത്തുന്ന സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനിയായ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി തന്നെ. ആദ്യ ഘട്ടത്തിൽ നഗരത്തിലെ പതിനൊന്നിടങ്ങളിലായി ആറുമാസത്തിനുള്ളിൽ ഇത്തരം സ്‌റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിലെ ആദ്യത്തേത് ഈ മാസം മദ്ധ്യത്തോടെ തന്നെ ബെസ്കോമിന്റെ ആസ്ഥാനമായ കെ.ആർ.സർക്കിളിന് സമീപം പ്രവർത്തന സജ്ജമാകും. ഗതാഗത വകുപ്പിന്റെ അറിവിൽ നഗരത്തിൽ 6000…

Read More

അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകാൻ “സാവി കിരണ”പദ്ധതിയുമായി ബെസ്കോം

ബെംഗളൂരു : അപേക്ഷ നൽകി 24 മണിക്കൂറിൽ വൈദ്യുതി കണ‌ക്‌ഷൻ നൽകുന്നതുൾപ്പെടെ ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ സേവനങ്ങൾ അതിവേഗമാക്കുന്ന ‘സാവി കിരണ’ പദ്ധതി മന്ത്രി ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഉപയോക്താവിന്റെ പേരുമാറ്റം, താരിഫ് മാറ്റൽ തുടങ്ങിയ സേവനങ്ങളും സാവി കിരണയിലൂടെ ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി ഉടൻതന്നെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ പുതിയ വൈദ്യുതി കണ‌ക്‌ഷൻ ലഭിക്കാൻ അപേക്ഷ നൽകി കുറഞ്ഞത് ഒരുമാസമെങ്കിലും കാത്തിരിക്കണം. ലൈസൻസുള്ള കരാറുകാരൻ വഴി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമായി പലവട്ടം ബെസ്കോം…

Read More

നോർത്തീസ്റ്റിനെ തോൽപ്പിച്ച് പൂനെ രണ്ടാം സ്ഥാനത്ത്

ഗുഹാത്തിയിലെ ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പൂനെ സിറ്റി, നോർത്ത് ഏസ്റ്റ് യുനൈറ്റഡ് എഫ്സിയെ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ തോൽപ്പിച്ചു, 86 ആം മിനുട്ടിൽ മാർസലീഞ്ഞൊ സ്റ്റാലിയൺസിനു വേണ്ടി ഗോൾ നേടുകയായിരുന്നു. മത്സരത്തിൻ്റെ ആദ്യ മിനുട്ടുകളിൽ ആക്രമിച്ചു തുടങ്ങിത് ഹൈലാൻഡേർസ് ആയിരുന്നു. 10ആം മിനുട്ടിൽ വലതു ഭാഗത്തു നിന്നും കട്ട് ചെയ്തു കയറിയ ഡെങ്കെലിൻ്റെ ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തേക്ക്. ഒൻപത് മിനിറ്റ് കഴിഞ്ഞ് ലോപ്സിൻ്റ ത്രൂ ബാൾ ബ്രസീലിയൻ മാർസലീഞ്ഞോയുടെ ഫ്രീ ഹെഡർ ഫലം കണ്ടില്ല.…

Read More

ചെറുമഴയിൽ കുതിർന്ന് ഉദ്യാന നഗരം.

ബെംഗളൂരു : തണുപ്പുകാലം വിട പറയുന്നതിന് മുൻപേ ഉദ്യാന നഗരത്തിന്റെ മനസ്സിനും ശരീരത്തിനും കുളിർമയേകാൻ വിരുന്നുകാരനായി ഒരു ചെറു മഴ. നാലു മണിക്ക് ശേഷം നഗരത്തിനുള്ളിൽ പല ഭാഗങ്ങളിലും മഴ പെയ്തപ്പോൾ ആറു മണിക്ക് ശേഷം നഗരത്തിന്റെ പ്രാന്തപ്രദേശത്തേക്ക് വ്യാപിച്ചു. പെട്ടെന്നു പെയ്ത മഴയിൽ ഇരുചക്രവാഹനങ്ങൾ തണൽ തേടി പാലങ്ങളുടെ അടിയിലേക്കു മാറി നിന്നപ്പോൾ മറ്റു വാഹനങ്ങൾക്ക് കൂടുതൽ ട്രാഫിക്ക് ഇല്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞു. ചില ജംഗ്ഷനുകളിൽ ഗതാഗത തടസവും രുപപ്പെട്ടു. മഡിവാള, സിൽക്ക് ബോർഡ്, ബി ടി എം ലേ ഔട്ട്,…

Read More

സദാചാര പോലീസിംഗിന് ശ്രമിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു.

മണ്ഡ്യ : കെആർ പേട്ടിൽ കർണാടക ആർടിസി ബസിനുള്ളിൽ കാമുകീകാമുകന്മാർ ആലിംഗനം ചെയ്തതു ചോദ്യം ചെയ്ത കണ്ടക്ടർക്കും ഡ്രൈവർക്കും മർദനം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ശീലനരെയിൽനിന്നു കെആർ പേട്ടിലേക്കു യാത്രചെയ്ത സുമന്ത് എന്ന യുവാവ് ബസിനുള്ളിൽ കേക്ക് മുറിച്ചു കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിച്ചു. ഇതിനുശേഷം ഇരുവരും ആലിംഗനം ചെയ്തത് കണ്ടക്ടർ ധർമെഗൗഡ ചോദ്യം ചെയ്തു. തുടർന്നു യുവാവ് ബസിൽനിന്നിറങ്ങി കൂട്ടുകാരുമായെത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കുകയായിരുന്നുവെന്ന് കെആർ പേട്ട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിടിച്ചുമാറ്റാനെത്തിയ ഡ്രൈവർ സന്ദഗട്ട കുമാറിനും മർദനമേറ്റു. പ്രദേശവാസികൾ ഇടപെട്ടാണ്…

Read More

ഏഴാം തീയതിയായിട്ടും ശമ്പളം ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആശ്വാസമായി ധനമന്ത്രി 70 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം: ഏഴാം തീയതിയായിട്ടും ശമ്പളം നൽകാനാകാതെ വലയുന്ന കെഎസ്ആർടിസിക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. ശമ്പള വിതരണത്തിന് ആവശ്യമായ 70 കോടി രൂപ അനുവദിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നൽകാനാകാതെ കെഎസ്ആർടിസി വലഞ്ഞത്. കഴിഞ്ഞമാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണു ശമ്പളം വിതരണം ചെയ്തത്. ഈ മാസവും അതേ സ്ഥിതി തുടരുന്ന സാഹചര്യമാണു നിലവിലുള്ളത്. പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതിയില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍…

Read More

ശ്രാവണബലഗൊളയിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന മസ്തകാഭിഷേകത്തിന് തുടക്കമായി.

ഹാസൻ : ശ്രാവണബെലഗോളയിലെ ഗോമതേശ്വര ബാഹുബലിയുടെ മഹാ മസ്തകാഭിഷേക ഉൽസവത്തിന് ഇന്ന് തുടക്കമായി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാവിലെ 10.45ന് ഉദ്ഘാടനം നിർവഹിച്ചു. 17 മുതൽ 25 വരെ നടക്കുന്ന മസ്തകാഭിഷേകത്തിനു മുന്നോടിയായുള്ള കലശപൂജയാണ് ഇന്ന് ആരംഭിച്ചത്. ജൈന തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിൽ ഇക്കുറി നടക്കുന്നത് 88-ാമത് മസ്തകാഭിഷേകമാണ്. 12 വർഷത്തിലൊരിക്കലുള്ള ചടങ്ങിന് എഡി 981 മുതൽക്കുള്ള ചരിത്രമുണ്ട്. ശ്രാവണബെലഗോള മഠാചാര്യൻ സ്വസ്ഥിശ്രീ ചാരുകീർത്തി ഭട്ടങ്കര സ്വാജിയുടെ നേതൃത്വത്തിൽ ജൈന സന്യാസിമാരാണ് കലശപൂജയ്ക്ക് നേതൃത്വം നൽകുന്നത്. 58.8 അടി ഉയരത്തിൽ ഒറ്റക്കൽ ശിലയിൽ തീർത്ത…

Read More
Click Here to Follow Us