കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ നിര്‍ണായാകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ന് നടക്കും. കേപ്ടൗണില്‍ ഇന്ത്യൻ സമയം രാത്രി 9.30നാണ് കളി തുടങ്ങുന്നത്. ഇരുടീമും പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ ഫൈനലിനു തുല്യമാണ് ഈ പോരാട്ടം. ഏകദിന പരമ്പയിലെ ജയം ആവര്‍ത്തിക്കാനുറച്ച് കോലിക്കൂട്ടം ഇറങ്ങുമ്പോള്‍ അന്നത്തെ തോല്‍വിക്ക് ട്വന്റി20യില്‍ കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് ആതിഥേയര്‍. സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ട്വന്റി20 മല്‍സരത്തിലേറ്റ പ്രഹരം ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. പര്യടനത്തില്‍ ആദ്യമായി ഇന്ത്യന്‍ സ്പിന്‍ സെന്‍സേഷന്‍ യുസ്‌വേന്ദ്ര ചഹലിനെ ദക്ഷിണാഫ്രിക്ക തല്ലിച്ചതച്ച മല്‍സരം കൂടിയാണിത്.…
Read MoreDay: 24 February 2018
മെട്രോ കയറാന്‍ പോകുമ്പോള്‍ ഒരു ഹെയര്‍ സ്റ്റൈല്‍ ,തിരിച്ചു വരുമ്പോള്‍ മറ്റൊന്ന്;സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാവുന്ന യുണിസെക്സ് സലൂൺ നാളെ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ തയ്യാര്‍.
ബെംഗളൂരു : ജോലിത്തിരക്കിനിടെ മുടിവെട്ടാൻ സമയം കിട്ടാത്തവർ വിഷമിക്കണ്ട. ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ മെട്രോ സ്റ്റേഷനിൽ 10 മിനിറ്റ് സമയം ചെലവിട്ടാൽ മുടിവെട്ടി മടങ്ങാം. സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാവുന്ന യുണിസെക്സ് സലൂൺ നാളെ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങും. അധികം വൈകാതെ നമ്മ മെട്രോയുടെ ഒൻപതു സ്റ്റേഷനുകളിൽ കൂടി ഹൈടെക് സലൂണുകളെത്തും. മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞമുറികൾ വാടകയ്ക്കു നൽകി അധികവരുമാനം ഉണ്ടാക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) നീക്കമാണ് സലൂണിനു വഴിവച്ചത്. സലൂൺ, ഫിറ്റ്നസ് സെന്റർ, ടാറ്റു സ്റ്റുഡിയോ, കാൾ സെന്ററുകൾ,…
Read Moreബിബിഎംപിയുടെ ‘ക്ലീൻ ബെംഗളൂരു’ ആരംഭിച്ചു;
ബെംഗളൂരു : മാലിന്യം കൊണ്ടു പൊറുതിമുട്ടിയ ഐടി നഗരത്തെ ഒരാഴ്ചകൊണ്ടു വൃത്തിയാക്കാനുള്ള മഹാനഗരസഭ(ബിബിഎംപി)യുടെ ‘ക്ലീൻ ബെംഗളൂരു’ ദൗത്യത്തിന് ഇന്നു തുടക്കമായി. ബെംഗളൂരുവിലെ റോഡരികിലെയും തടാകതീരങ്ങളിലെയുമെല്ലാം മാലിന്യം എട്ടു ദിവസം കൊണ്ടു നീക്കം ചെയ്യാനുള്ള ശ്രമദാനത്തിൽ നഗരവാസികളും സജീവ പങ്കാളിത്തം വഹിക്കും. മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്താനായി ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി) ക്ലീൻ ബെംഗളൂരു മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ശുചിത്വവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ എട്ടിനു ഹെബ്ബാൾ മേൽപാലത്തിൽ കെആർ പുരം ഭാഗത്തേക്കുള്ള പ്രവേശന കവാടത്തിൽ നടക്കും. മാർച്ച് മൂന്നുവരെയാണു ശുചിത്വവാരം. ഖരമാലിന്യം, കെട്ടിട…
Read Moreകരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം!
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്ക് പുല്ലുവില നല്‍കി മോഷ്ടാക്കള്‍. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന മോഷണത്തില്‍ നാല് യാത്രക്കാരുടെ സാധനങ്ങളും പണവും നഷ്ടമായി. ഇത്തവണ മോഷണത്തിനു ഇരയായവരില്‍ രണ്ടു സ്‌പൈസ്‌ജെറ്റ് യാത്രക്കാരുമുണ്ട്. മുംബൈയില്‍നിന്ന് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രക്കാരനും പണം നഷ്ടമായി. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ.എക്‌സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐഫോണും എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ മുംബൈ യാത്രക്കാരന്‍റെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് നഷ്ടമായത്. ഇതോടൊപ്പം സ്‌പൈസ്…
Read Moreകർണാടകയിൽ നിന്ന് ഒരു “ഷാജഹാൻ”;അമ്പലം പണിത് സ്വന്തം ഭാര്യയെ പ്രതിഷ്ഠിച്ച ആൾ രാജാവൊന്നുമല്ല വെറുമൊരു കർഷകൻ.
ബെംഗളൂരു : തന്റെ പ്രാണ പ്രേയസിയുടെ മരിക്കാത്ത ഓര്‍മയ്ക്ക് മുന്‍പില്‍ വെണ്ണക്കല്‍ സൌധം തീര്‍ത്ത ഷാജഹാന്‍ ആണ് എല്ലാ പ്രണയേതാക്കളുടെയും മാതൃക,മുംതാസ് മഹലിന്റെ ഓര്‍മയ്ക്ക് വേണ്ടി നിര്‍മിച്ച താജ് മഹല്‍ ലോകത്തിനു മുന്‍പില്‍ ഒരു വലിയ പ്രണയ കാവ്യമായി നില നില്‍ക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍ നിന്നും ഉള്ള ഒരു “ഷാജഹാന്‍” നെ കുറിച്ച് നമ്മള്‍ അറിയണം,മരിച്ചു പോയ തന്റെ ഭാര്യക്ക് വേണ്ടി അമ്പലം പണിയുകയും,ക്ഷേത്ര ശ്രീകോവിലിന് ഉള്ളില്‍ സ്വന്തം ഭാര്യയുടെ പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്ത ആളുടെ പേര് രാജു സ്വാമി,ചാമ രാജാ നഗറില്‍ കൃഷ്ണ…
Read More5ജി വിജയകരമായി പരീക്ഷിച്ച് എയര്‍ടെല്‍!
ഗുരുഗ്രാം: സെക്കന്റില്‍ 3 ജിബി സ്പീഡുമായി 5ജി സേവനം വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ‘വാവെയ’ യുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രത്യേക സെക്ടറിലാണ് പരീക്ഷിച്ചത്. 3ജിബി പെര്‍ സെക്കന്റാണ് ട്രയല്‍ സേവനത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത. അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കിലേക്കുള്ള വലിയ തുടക്കമാണിത്. നിലവിലുള്ള 4ജി ഇന്റര്‍നെറ്റിനേക്കാള്‍ 100 മടങ്ങ് വേഗത 5ജിയില്‍ ലഭ്യമാകുമെന്ന് എയര്‍ടെല്‍ ഡയറക്ടര്‍ അഭയ് സവര്‍ഗോന്‍കര്‍ അഭിപ്രായപ്പെട്ടു. 100 മെഗാഹെട്സ് ബാന്‍ഡ് വിഡ്ത്തുള്ള 3.5 ഗിഗാ ഹെട്സ് ബാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും…
Read Moreകാല്‍കുലേറ്റര്‍ എടുത്തു ഇരുന്നോളൂ;ഇനിയും ജീവന്‍ ബാക്കി ഉണ്ട്.
ഇന്നലത്തെ ഒരു കളിയോടെ കേരള ബ്ലാസ്റ്റെഴ്സ് ആരാധകരുടെ ആവേശം ഒന്ന് അടങ്ങിയ മട്ടാണ് ,ബാംഗ്ലൂരുമായുള്ള അടുത്ത മത്സരം മാര്‍ച്ച് ഒന്നിന് നഗരത്തില്‍ വച്ച് നടക്കുമ്പോള്‍ വലിയ പ്രതീക്ഷ ഒന്നും ഇല്ല,എന്നാലും കേരള ടീമിന്റെ സാദ്ധ്യതകള്‍ ഇനിയും അടഞ്ഞിട്ടില്ല എന്നാണ് പ്രതീക്ഷ ഇപ്പോഴും മനസ്സിലുള്ള ആരാധകരുടെ അഭിപ്രായം. പക്ഷെ സംഭവം കുറച്ചു കടു കാട്ടിയാണ് എങ്കിലും താഴെ പറയുന്ന പോലെ ഒക്കെ സംഭവിച്ചാല്‍ കേരളത്തിന് വീണ്ടും ഐ എസ് എല്ലില്‍ നില നില്‍ക്കാം. കേരളം-ബാംഗ്ലൂര്‍ മത്സരത്തില്‍ ഒരു ജയം. ഗോവ-പുണെയോട് തോൽക്കണം ഗോവ ജംഷെദ്പുരിനോട് ജയം…
Read More“നമുക്ക് മുന്തിരി തോപ്പുകളിലേക്ക് പോകാം”ലാൽബാഗില്‍ മുന്തിരി മേളക്ക് തുടക്കമായി.
ബെംഗളൂരു : ലാൽബാഗിൽ ഹോപ്കോംസ് മുന്തിരി- തണ്ണിമത്തൻ മേളയ്ക്കു തുടക്കമായി. കർണാടകയുടെ ഗ്രാമങ്ങളിൽ വിളയുന്ന 17 തരം മുന്തിരി ഇനങ്ങളാണ് മേളയിലെ പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിച്ചിരിക്കുന്നത്. വിജയാപുരയിൽ വിളയുന്ന ഇന്ത്യൻ റെഡ് ഗ്ലോബ് മുന്തിരിയാണ് വിലയിൽ മുന്നിൽ. ഒരു കിലോയ്ക്ക് 480 രൂപ മുതലാണ് റെഡ് ഗ്ലോബിന്റെ വില. വലുപ്പത്തിലും രുചിയിലും റെഡ് ഗ്ലോബ് മുന്നിലാണ്.നീലിമ കലർന്ന കറുപ്പു നിറമുള്ള ബാംഗ്ലൂർ ബ്ലൂ മുന്തിരിയുടെ വില കിലോയ്ക്ക് 30 രൂപ മുതലാണ് ആരംഭിക്കുന്നത്. മധുരം കുറവാണെങ്കിലും ജ്യൂസ്, ജാം, വൈൻ ഉൽപാദനത്തിന് ഏറ്റവും കൂടുതൽ…
Read Moreമാതാ അമൃതാനന്ദമയി നഗരത്തില്‍;ബ്രഹ്മസ്ഥാന വാർഷിക ഉൽസവം രണ്ടു ദിവസം.
ബെംഗളൂരു : ഇന്നും നാളെയുമായി നടക്കുന്ന സത്‌സംഗം നയിക്കാൻ, മാതാ അമൃതാനന്ദമയി ഉള്ളാള ഉപനഗര ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലുള്ള മഠത്തിലെത്തി. ബ്രഹ്മസ്ഥാന വാർഷിക ഉൽസവത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇന്നും നാളെയുമായി രാവലെ 7.30ന് രാഹുദോഷ, ശനിദോഷ നിവാരണ പൂജകൾ നടക്കും. തുടർന്ന് 10.30 മുതൽ അമ്മയുടെ ഭജന, സത്‌സംഗം, ധ്യാന, ദർശനവും നടക്കും. സത്‌സംഗ വേദിയുടെ കവാടത്തിൽ തന്നെ സൗജന്യ ദർശനത്തിനായുള്ള ടോക്കൺ രാവിലെ 6.30 മുതൽ 11 വരെ ലഭിക്കും. ചെറിയ കുട്ടികൾക്കും ടോക്കൺ എടുക്കേണ്ടതുണ്ട്. ഉദയാസ്തമന പൂജ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ…
Read Moreമെട്രോ പാളത്തില്‍ വിള്ളല്‍! രാഷ്ട്രീയ വിദ്യാലയ റോഡ് മുതല്‍ യെലചനഹള്ളി വരെയുള്ള പാത അടച്ചു;തുറക്കുന്നത് തിങ്കളാഴ്ച വൈകുന്നേരം മാത്രം.
ബെംഗളൂരു:യെലച്ചനഹള്ളി മെട്രോ സ്റ്റേഷന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത് കൊണ്ട് ആര്‍ വി റോഡ് മുതല്‍ യെലച്ചനഹള്ളി വരെയുള്ള മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. ഈ സ്റ്റേഷനുകള്‍ക്കിടയില്‍ ഉള്ള സര്‍വീസ് ഇനി തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മാത്രമേ പുനസ്ഥപിക്കുകയുള്ളൂ,അതേസമയം ഗ്രീന്‍ ലൈനിലെയും പര്‍പ്പിള്‍ ലൈനിലെയും മറ്റു സര്‍വീസുകള്‍ സാധാരണ പോലെ നടക്കും. ഉത്ഘാടനം ചെയ്തു ഇത്ര പെട്ടന്ന് പാളത്തില്‍ വിള്ളല്‍ ഉണ്ടായത് വളരെ പ്രാധാന്യത്തോടെ യാണ് ബി എം ആര്‍ സി എല്‍ കാണുന്നത്,പാളം നിര്‍മിച്ച കമ്പനിയായ VAE ആസ്ട്രിയ യില്‍ നിന്ന് സംഭവുമായി…
Read More