[smartslider3 slider=3]
കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ നിര്‍ണായാകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ന് നടക്കും. കേപ്ടൗണില്‍ ഇന്ത്യൻ സമയം രാത്രി 9.30നാണ് കളി തുടങ്ങുന്നത്. ഇരുടീമും പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ ഫൈനലിനു തുല്യമാണ് ഈ പോരാട്ടം.
ഏകദിന പരമ്പയിലെ ജയം ആവര്‍ത്തിക്കാനുറച്ച് കോലിക്കൂട്ടം ഇറങ്ങുമ്പോള്‍ അന്നത്തെ തോല്‍വിക്ക് ട്വന്റി20യില്‍ കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് ആതിഥേയര്‍.
സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ട്വന്റി20 മല്‍സരത്തിലേറ്റ പ്രഹരം ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. പര്യടനത്തില്‍ ആദ്യമായി ഇന്ത്യന്‍ സ്പിന്‍ സെന്‍സേഷന്‍ യുസ്‌വേന്ദ്ര ചഹലിനെ ദക്ഷിണാഫ്രിക്ക തല്ലിച്ചതച്ച മല്‍സരം കൂടിയാണിത്. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഒരു കൂസലുമില്ലാതെ നേരിട്ടാണ് ആതിഥേയര്‍ ആറു വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കിയത്.
ഡെത്ത് ഓവറുകളിൽ ബുമ്രയുടെ അഭാവം രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ അത്രമേൽ അലട്ടിയിരുന്നു. പകരക്കാരനായെത്തിയ ജയ്ദേവ് ഉനദ്കട് നാലോവറിൽ വഴങ്ങിയത് 75 റൺസാണ്. ചാഹൽ 64 റൺസ് വഴങ്ങുകയും ഭുവനേശ്വർ വിക്കറ്റു നേടാനാകാതെ വലയുകയും ചെയ്തതോടെ ഒരൊറ്റ മൽസരത്തോടെ ബോളിങ് ഇന്ത്യയുടെ ആശങ്കയായി മാറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.