ഗോൾമഴയ്ക്കൊടുവിൽ അവസാന നിമിഷം ഡൈനാമോസ്

ഐ എസ് എല്ലിലെ ഒട്ടും നിർണായകമല്ലാത്ത മത്സരമായിരുന്നു ഇന്ന് ഡെൽഹിയിൽ നടന്നത്. അതുകൊണ്ട് തന്നെ സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ ഡെൽഹിയും എടികെ കൊൽക്കത്തയും പന്തുതട്ടി. ഫലം ഗോൾ ഫെസ്റ്റായിരുന്നു. പിറന്നത് ഏഴു ഗോളുകൾ. ഡൈനാമോസ് ഇഞ്ച്വറി ടൈം വിന്നറും.

ഒരു ഘട്ടത്തിൽ 1-3ന് പിറകിൽ നിന്ന ശേഷമാണ് ഡെൽഹി ഡൈനാമോസ് 4-3ന് മത്സരം സ്വന്തമാക്കിയത്. അവസാന 20 മിനുട്ടിലായിരുന്നു ഡൈനാമോസിന്റെ തിരിച്ചുവരവ്. ഉറുഗ്വേ താരം മാതിയാസ് മിറബഹെയുടെ 92ആം മിനുട്ടിലെ ഗോളാണ് ഡെൽഹിയുടെ വിജയം ഉറപ്പിച്ചത്. ഡെൽഹിക്കായി കാലു ഉചെ ഇരട്ട ഗോളും സത്യസെൻ സിംഗ് ഒരു ഗോളും നേടി.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

നേരത്തെ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം റോബി കീനിന്റെ ഇരട്ട ഗോളിന്റെ ബലത്തിലാണ് 3-1ന്റെ ലീഡിലേക്ക് എടികെ എത്തിയത്. ജയത്തോടെ അവസാന സ്ഥാനം എന്ന പേടിയിൽ നിന്ന് ഡെൽഹി കരകയറി.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

നാളത്തെ ആദ്യ മത്സരത്തിൽ പൂനൈ ഗോവയേം രണ്ടാം മത്സരത്തിൽ ജംഷഡ്പൂര് ബാഗ്ലൂരിനേയും നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts