നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ വെസ് ബ്രൗണിന്റെ മികച്ച ഹെഡർ ആണ് വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ പോസ്റ്റിൽ പോൾ റഹുബ്കയുടെ രക്ഷപെടുത്തൽ ബ്ലാസ്റ്റേഴ്സിന് തുണയാവുകയായിരുന്നു. തുടർന്ന് ഒരു സെൽഫ് ഗോളിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഷ്ട്ടിച്ചു രക്ഷപെട്ടുകയായിരുന്നു. ജാക്കിചന്ദിന്റെ ക്രോസ്സ് രക്ഷപെടുത്താൻ ശ്രമിച്ച നിർമലിന്റെ ശ്രമം സ്വന്തം ഗോൾ പോസ്റ്റിലേക്ക് പോവുകയും വളരെ മനോഹരമായി നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് ആരാധകരുടെ കാത്തിരിപ്പിനു അവസാനമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ പിറന്നു. ജാക്കിചന്ദിന്റെ കോർണറിൽ നിന്ന് വെസ് ബ്രൗൺ ആണ് ഗോൾ നേടിയത്. മാർക്ക് ചെയ്യപ്പെടാതെ നിന്ന ബ്രൗൺ ഒരു ബുള്ളറ്റ് ഹെഡറിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പർ രഹനേഷിനെ മറികടക്കുകയായിരുന്നു. തുടർന്ന് ഡിഡീകയുടെ മികച്ചൊരു ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പോയതും കേരള ബ്ലാസ്റ്റേഴ്സിന് തുണയായി.
രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത്. പക്ഷെ പോൾ റഹുബ്കയുടെ രക്ഷപെടുത്തലുകൾ കേരള ബ്ലാസ്റ്റേഴ്സിന് തുണയാവുകയായിരുന്നു. 72ആം മിനുട്ടിൽ റാൾട്ടെയുടെ മികച്ചൊരു ശ്രമം ഗോൾ കീപ്പർ റഹുബ്കയെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി.
തുടർന്ന് ലീഡ് ഉയർത്താൻ ഗുഡ്‌ജോണിനു മികച്ചൊരു അവസരങ്ങൾ ലഭിച്ചെങ്കിലും ലക്‌ഷ്യം കാണാൻ താരത്തിനായില്ല. ആദ്യത്തെ ശ്രമം താരം പുറത്തടിച്ചു കളഞ്ഞപ്പോൾ രണ്ടാമത്തെ അവസരം നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു.
ജയത്തോടെ 16 മത്സരങ്ങളിൽ 24 പോയിന്റോടെ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.