നിലവിൽ കേരള ആർടിസിക്കു വടകരയിലേക്കു പകൽ സൂപ്പർഫാസ്റ്റ് സർവീസ് മാത്രമാണുള്ളത്. കർണാടക ആർടിസി കഴിഞ്ഞ കൊല്ലം ബെംഗളൂരുവിൽനിന്നു വടകരയിലേക്കു രാജഹംസ ഡീലക്സ് ബസ് സർവീസ് ആരംഭിച്ചിരുന്നു. രാത്രി 8.30നു ബെംഗളൂരുവിൽനിന്നു പുറപ്പെട്ടു മൈസൂരു, ഇരിട്ടി, തലശ്ശേരി വഴി രാവിലെ അഞ്ചിനു വടകരയിലെത്തുന്നതാണിത്. കൂടാതെ തിരക്കുള്ള ദിവസങ്ങളിൽ കോഴിക്കോടേക്കു വടകര വഴി ഐരാവത് ബസും മാഹിയിലേക്കു രാജഹംസ സർവീസും കർണാടക ആർടിസിക്കുണ്ട്.
വടക്കന്‍ കേരളക്കാര്‍ക്ക് ആശ്വാസമായി കേരള ആർടിസിയുടെ ബെംഗളൂരു-വടകര എക്സ്പ്രസ് നാളെ മുതല്‍ ഓടിത്തുടങ്ങും
