ബെംഗളൂരു∙ നമ്മ മെട്രോയിൽ ആറ് കോച്ചുകളുമായുള്ള ആദ്യ ട്രെയിൻ അടുത്ത മാസത്തോടെ ഓടിത്തുടങ്ങും. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ആറ് കോച്ചുകളുള്ള ട്രെയിൻ 14ന് ബിഎംആർസിഎല്ലിന് കൈമാറും. പരീക്ഷണഓട്ടം പൂർത്തിയാക്കി റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചതിന് ശേഷമേ സർവീസ് ആരംഭിക്കുകയുള്ളൂ.
നിലവിൽ മൂന്ന് കോച്ചുകളുള്ള ട്രെയിൻ ഉപയോഗിച്ചാണ് സർവീസ്. പ്രതിദിന യാത്രക്കാരുടെ എണ്ണം നാലു ലക്ഷം കടന്നതോടെ മൂന്ന് കോച്ചുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ആറ് കോച്ചുകൾ വരുന്നതോടെ ഒരു കോച്ച് വനിതകൾക്കായി നീക്കിവയ്ക്കും. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 50 ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related