ബെംഗളൂരു : കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ചുവടുപിടിച്ച് കർണാടക സർക്കാർ ഈ മാസം സമഗ്ര ആരോഗ്യ പദ്ധതി (യുഎച്ച്സി) തുടക്കമിടും. ഇതോടെ സർക്കാരിന്റെ എല്ലാ ആരോഗ്യപദ്ധതികളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന യുഎച്ച്സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും കർണാടക. വരുമാനം നോക്കാതെ കർണാടകയിലെ 1.43 കോടി കുടുംബങ്ങളെയും യുഎച്ച്സി പദ്ധതിയിൽ ഉൾപ്പെടുത്തും. സർക്കാർ ആശുപത്രികളിൽ ചികിൽസാ ചെലവിനു പരിധിയുണ്ടാകില്ല. പദ്ധതി നടത്തിപ്പിനു പ്രതിവർഷം 1500 കോടി രൂപയാണ് സർക്കാർ കണക്കാക്കുന്ന ചെലവ്. പദ്ധതിയിൽ അംഗങ്ങളാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും യുഎച്ച്സി കാർഡുകൾ നൽകുമെന്ന്…
Read MoreDay: 4 February 2018
അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത റൂഫ്ടോപ് ബാറുകൾക്കും ഹോട്ടലുകൾക്കുമെതിരെ നടപടി തുടരുന്നു.
ബെംഗളൂരു : അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത റൂഫ്ടോപ് ബാറുകൾക്കും ഹോട്ടലുകൾക്കുമെതിരെ നടപടി തുടരുന്നു. ഇത്തരം 60 ബാർ–ഹോട്ടലുകൾക്കു കർണാടക അഗ്നിസുരക്ഷാവകുപ്പ് നോട്ടിസ് അയച്ചു. ദേശീയ കെട്ടിട ചട്ടം അനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഒരാഴ്ചത്തെ സമയം അനുവദിച്ചു. ഇതിനുശേഷവും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. അഗ്നിസുരക്ഷാവകുപ്പിന്റെ എൻഒസി ലഭിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കാനും ആവശ്യപ്പെട്ടു ബെസ്കോമിനും ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) യ്ക്കും കത്തെഴുതുമെന്നും ഡിജിപി (ഫയർ ആൻഡ് സേഫ്റ്റി) എം.എൻ.റെഡ്ഡി പറഞ്ഞു. മുംബൈയിൽ 14 പേരുടെ ജീവനെടുത്ത കമലാമിൽസ്…
Read Moreകന്നഡ സിനിമകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും
ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ കന്നഡ സിനിമകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. മൈസൂരുവിലെ ഫിലിം സിറ്റിയുടെ നിർമാണ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടത്തും. പ്രാദേശിക സിനിമകളുടെ ചിത്രീകരണത്തിന് കുറഞ്ഞ നിരക്കിൽ ഷൂട്ടിങ് ലോക്കേഷനുകൾ നൽകുന്നതും പരിഗണനയിലാണ് കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു പറഞ്ഞു. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നുവരെ നീളുന്ന ചലച്ചിത്രമേള ബെംഗളൂരുവിലെ 15 സ്ക്രീനുകളിലായാണ് പ്രദർശിപ്പിക്കുന്നത്. 9000 ഡെലിഗേറ്റുകളെയാണ് പ്രതീക്ഷിക്കുന്നതെന്നും രാജേന്ദ്ര സിങ് പറഞ്ഞു.
Read Moreനഗരത്തില്‍ ട്രാഫിക് തിരക്ക് കുറക്കാന്‍ പുതിയ പൊടിക്കൈകള്‍;എല്ലാ മാസത്തെയും രണ്ടാമത്തെ ഞായറാഴ്ചയാണു ലെസ് ട്രാഫിക് ദിനം;സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കും.
ബെംഗളൂരു: നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കിയുള്ള ആദ്യ ലെസ് ട്രാഫിക് ദിനം 11ന് ആചരിക്കും. എല്ലാ മാസത്തെയും രണ്ടാമത്തെ ഞായറാഴ്ചയാണു ലെസ് ട്രാഫിക് ദിനം. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അതേ ദിവസം ബിഎംടിസി ബസുകളിലെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം കുറവ് വരുത്തുമെന്ന് ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. ബസ്, മെട്രോ, ട്രെയിൻ എന്നിവയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനൊപ്പം നഗരം നേരിടുന്ന ഗതാഗത കുരുക്കും വായു മലിനീകരണവും പരിഹരിക്കുകയുമാണു പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാസത്തിലൊരു ദിവസം സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ…
Read Moreഇനി തിക്കി തിരക്കി യാത്ര ചെയ്യേണ്ട;ആറ് കോച്ചുള്ള മെട്രോ ട്രെയിനുകൾ അടുത്തമാസം ഓടിത്തുടങ്ങും.
ബെംഗളൂരു∙ നമ്മ മെട്രോയിൽ ആറ് കോച്ചുകളുമായുള്ള ആദ്യ ട്രെയിൻ അടുത്ത മാസത്തോടെ ഓടിത്തുടങ്ങും. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ആറ് കോച്ചുകളുള്ള ട്രെയിൻ 14ന് ബിഎംആർസിഎല്ലിന് കൈമാറും. പരീക്ഷണഓട്ടം പൂർത്തിയാക്കി റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചതിന് ശേഷമേ സർവീസ് ആരംഭിക്കുകയുള്ളൂ. നിലവിൽ മൂന്ന് കോച്ചുകളുള്ള ട്രെയിൻ ഉപയോഗിച്ചാണ് സർവീസ്. പ്രതിദിന യാത്രക്കാരുടെ എണ്ണം നാലു ലക്ഷം കടന്നതോടെ മൂന്ന് കോച്ചുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ആറ് കോച്ചുകൾ വരുന്നതോടെ ഒരു കോച്ച് വനിതകൾക്കായി നീക്കിവയ്ക്കും. നിലവിൽ പർപ്പിൾ, ഗ്രീൻ…
Read Moreഇന്ന് പ്രധാനമന്ത്രി നഗരത്തില്‍;കർണാടക പരിവർത്തനയാത്രക്ക് ഇന്ന് സമാപനം.
ബെംഗളൂരു : മൂന്നു ഹെലിപാഡ്, 20 എൽഇഡി സ്ക്രീൻ, ലക്ഷക്കണക്കിനു പ്രവർത്തകർ… ഇന്നു പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി ഗംഭീരമാക്കാനുള്ള സർവസന്നാഹങ്ങളും ബിജെപി ഒരുക്കിക്കഴിഞ്ഞു. പാർട്ടി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന 90 ദിവസത്തെ കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണു മോദിയെത്തുന്നത്. കന്നഡ സംഘടനകൾ ഇന്നു പ്രഖ്യാപിച്ചിരുന്ന ബെംഗളൂരു ബന്ദ് പിൻവലിക്കുകകൂടി ചെയ്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിനു പ്രവർത്തകരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണു ബിജെപി. ചിത്രദുർഗയിൽനിന്നുമാത്രം 25000 പ്രവർത്തകർ എത്തുമെന്നു പാർട്ടി നേതാക്കൾ പറയുന്നു. സമ്മേളനത്തിൽ…
Read Moreപ്രധാനമന്ത്രിയെ ഘെരാവോ ചെയ്യാൻ പുറപ്പെട്ട കർഷകർ കസ്റ്റഡിയിൽ
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഹുബ്ബള്ളിയിൽ അൻപതിലേറെ കർഷകർ കരുതൽ തടങ്കലിൽ. മോദിയെ ഘെരാവോ ചെയ്യാനായി ബെംഗളൂരുവിലേക്കു പുറപ്പെട്ട കർഷകരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബസിൽ കയറ്റി ധാർവാഡിലേക്കു കൊണ്ടുപോയി. ഗോവയുമായുള്ള മഹാദായി നദീജല പ്രശ്നം പ്രധാനമന്ത്രി ഇടപെട്ടു പരിഹരിക്കണമെന്ന ആവശ്യവുമായാണ് ഇവർ ബെംഗളൂരുവിലേക്കു തിരിച്ചത്. ബിജെപിയുടെ പരിവർത്തന റാലി സമാപന സമ്മേളനം നടക്കുന്ന പാലസ് ഗ്രൗണ്ടിനു സമീപത്തും പ്രതിഷേധക്കാർ കടക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Read Moreകൊൽക്കത്തയെ തകർത്തു ബാഗ്ലൂർ എഫ്സി
എ.ടി.കെയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ലീഗിൽ ഒന്നാം സ്ഥാനം ദൃഢമാക്കി. അവസാന 20 മിനിറ്റ് 10 പേരായി കളിച്ചാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 69ആം മിനുട്ടിൽ രാഹുൽ ബേക്കേ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ പോസ്റ്റിനു മുൻമ്പിൽ അവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് എ.ടി.കെക്ക് വിനയായത്. ബെംഗളൂരു ഗോൾ പോസ്റ്റിൽ ഗുർപ്രീത് സിംഗിന്റെ പ്രകടനവും എ.ടി.കെക്ക് തിരിച്ചടിയായി. മത്സരം തുടങ്ങി മൂന്നാമത്തെ മിനുറ്റിൽ തന്നെ ബെംഗളൂരു…
Read More