മധ്യവേനലവധിക്കു ബെംഗളൂരുവിൽനിന്നു മലയാളികൾ കുടുംബത്തോടെ നാട്ടിലേക്കു പുറപ്പെടുന്ന സമയംകൂടി ആയതിനാൽ മാർച്ച് അവസാനം വലിയ തിരക്കാണു പ്രതീക്ഷിക്കുന്നത്. ഈസ്റ്ററും വിഷുവും അടുക്കുമ്പോൾ ടിക്കറ്റ് ചാർജ് 4000 രൂപവരെ എത്താമെന്നതിനാൽ ഒട്ടേറെപ്പേർ സ്വകാര്യ ബസുകളിൽ ഇപ്പോഴേ സീറ്റ് ഉറപ്പാക്കുന്നുണ്ട്. ഈസ്റ്റർ – വിഷു അവധിക്കു ബെംഗളൂരുവിൽനിന്നുള്ള രാത്രി ട്രെയിനുകളിലെ ടിക്കറ്റുകൾ ഇപ്പോഴേ വെയ്റ്റ് ലിസ്റ്റിൽ ആയതും സ്വകാര്യ ഏജൻസികൾക്കു ചാകരയാകുന്നു.
ഈസ്റ്ററിനും വിഷുവിനും സ്വകാര്യ ബസുകൾ ഭീമമായ നിരക്ക് ഈടാക്കുമ്പോൾ ഇതിലും കുറഞ്ഞ ചെവിൽ ഇപ്പോൾ വിമാന ടിക്കറ്റുകൾ ലഭ്യം. മാർച്ച് അവസാനവാരം ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്ക് 1400 രൂപയ്ക്കു മുതൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. തിരുവനന്തപുരത്തേക്ക് 1665 രൂപയും കോഴിക്കോട്ടേക്ക് 1760 രൂപയുമാണു കുറഞ്ഞ നിരക്ക് വിഷുവിനും ബെംഗളൂരുവിൽനിന്നു താഴ്ന്ന നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചിയിലേക്ക് 1400 രൂപയാണു കുറഞ്ഞ നിരക്ക്. നാട്ടിലേക്ക് ഏറ്റവുമധികം തിരക്കുള്ള ഏപ്രിൽ 13ന് 1750 രൂപയും.തിരുവനന്തപുരത്തേക്ക് 1870 രൂപയ്ക്കും കോഴിക്കോട്ടേക്ക് 1900 രൂപയ്ക്കും വിഷു ടിക്കറ്റുകൾ ലഭിക്കും.
കേരള ആർടിസിയുടെ ഈസ്റ്റർ റിസർവേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങും. തിരക്കനുസരിച്ചു സ്പെഷൽ സർവീസുകളും നേരത്തേ പ്രഖ്യാപിക്കും. ഇത്തവണ ക്രിസ്മസ് – പുതുവൽസര അവധിക്ക്, സ്വകാര്യ ബസുകളെക്കാൾ ഏറെ കുറഞ്ഞ നിരക്കിൽ നൂറോളം സ്പെഷൽ സർവീസുകളാണ് ഉണ്ടായിരുന്നത്..
∙ ഈസ്റ്റർ
തിരുവനന്തപുരം: 2000-2500 രൂപ കോട്ടയം: 1200-2100 എറണാകുളം: 1200–3000 കോഴിക്കോട്: 850-2000
∙ വിഷു
കോട്ടയം: 1500 എറണാകുളം: 1200-1750