ശ്രാവണബെലഗോളയിൽ വിദേശ ജൈനമതസ്ഥർക്കായി പ്രത്യേക അഭിഷേകം 21 മുതൽ

ഹാസൻ : വിദേശത്തുള്ള ജൈനമതസ്ഥർക്കായി ശ്രാവണബെലഗോളയിൽ 21, 22 തീയതികളിൽ പ്രത്യേക അഭിഷേക ചടങ്ങുകൾ നടക്കും. നിലവിൽ 200 പ്രവാസി ഇന്ത്യക്കാരാണു ചടങ്ങുകൾക്കു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ 25 വരെ നടക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകൾക്കു 10 ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.

Read More

മലയാളികള്‍ക്ക് എതിരെയുള്ള അക്രമ സംഭവങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുന്നു.കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മലയാളി വ്യാപാരിയെ കൊള്ളയടിച്ചു.

ബെംഗളൂരു : ഈജിപുരയിൽ മലയാളി വ്യാപാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 20,000 രൂപ കവർന്നു. കണ്ണൂർ ചക്കരക്കൽ സ്വദേശി റഫീഖിന്റെ പണമാണു ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. ഞായറാഴ്ച രാത്രി ഒൻപതിന് ആർഎ റോഡിലായിരുന്നു സംഭവം. കടയടച്ചു വീട്ടിലേക്കു ബൈക്കിൽ മടങ്ങുകയായിരുന്ന റഫീഖിനെ ഇടവഴിയിൽ തടഞ്ഞുനിർത്തി‌ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി. റഫീഖിന്റെ കയ്യിൽനിന്നു മൊബൈൽ ഫോണും തട്ടിപ്പറിച്ചു. പണം കൈവശപ്പെടുത്തിയശേഷം മൊബൈൽ ഫോൺ തിരികെ നൽകി. ബൈക്കിന്റെ താക്കോലും ഊരിയെടുത്താണു സംഘം കടന്നത്. വിവേക്നഗർ പൊലീസിൽ പരാതി നൽകി. മലയാളികൾ ഏറെ താമസിക്കുന്ന ഈജിപുര…

Read More

ഗൗരി ലങ്കേഷ് വധം ഇരുട്ടില്‍ തപ്പി എസ്.എ.ടി;സിബിഐ അന്വേഷിക്കണം എന്ന് സഹോദരന്‍;വേണ്ടെന്ന് സഹോദരി.

ബെംഗളൂരു : ഗൗരി ലങ്കേഷ് വധം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു സഹോദരൻ ഇന്ദ്രജിത് ലങ്കേഷ്. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം തൃപ്തികരം അല്ലാത്തതിനാലാണിത്. എന്നാൽ ഇന്ദ്രജിത്തിന്റെ മാത്രം തീരുമാനമാണിതെന്നും എസ്ഐടി അന്വേഷണം തുടരണമെന്നാണ് തങ്ങളുടെ താൽപര്യമെന്നും സഹോദരി കവിത ലങ്കേഷ് വ്യക്തമാക്കിയതോടെ സഹോദരങ്ങൾ തമ്മിലുള്ള ഭിന്നത മറനീക്കി. സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഇന്ദ്രജിത്, രാഷ്ട്രീയസമ്മർദം എസ്ഐടി അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഗൗരി വധത്തിന്റെ പേരിൽ ചിലർ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നതു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.എസ്ഐടി അന്വേഷണ…

Read More

പൾസ് പോളിയോ ഒന്നാംഘട്ടം പൂർത്തിയായി

ബെംഗളൂരു ∙ സംസ്ഥാനത്തു പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 32, 437 പോളിങ് സ്റ്റേഷനുകളാണ് മരുന്ന് നൽകുന്നതിനായി ഒരുക്കിയിരുന്നത്. തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാംഘട്ടം മാർച്ച് 11ന് ആണ്. ഇന്നലെ മരുന്ന് നൽകാൻ കഴിയാത്തവർക്കായി ബിബിഎംപി പരിധിയിൽ വീടുകൾ തോറും കയറിയുള്ള മരുന്നു വിതരണം ഇന്നാരംഭിക്കും.

Read More

‘ലോക കേരള സഭയും വികസന കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ ബിദറഹള്ളി കേരള സമാജത്തിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി.

ബെംഗളൂരു : ‘ലോക കേരള സഭയും വികസന കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ ബിദറഹള്ളി കേരള സമാജത്തിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. കാരുണ്യ ബെംഗളൂരു ചെയർമാൻ എ.ഗോപിനാഥ്, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമാജം ജനറൽ സെക്രട്ടറി എ.ആർ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സത്യൻ പുത്തൂർ, വിഷ്ണുമംഗലം കുമാർ, ദീപിക, കെ.ആർ.കിഷോർ, രമ പ്രസന്ന പിഷാരടി, രവികുമാർ തിരുമല, രാജീവ്, മധു, ശ്രീലത പ്രഭാകർ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Read More

അങ്ങനെ ബന്ദ് നടത്തി പൊടിയും തട്ടി പോകേണ്ട ! സർക്കാരിനും കന്നഡ സംഘടനകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി.

ബെംഗളൂരു : അടുത്തമാസം നാലിന് ആഹ്വാനം ചെയ്ത ബെംഗളൂരു ബന്ദിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി സർക്കാരിനും കന്നഡ അനുകൂല സംഘടനയ്ക്കും അടിയന്തര നോട്ടിസ് അയച്ചു. ബന്ദും പണിമുടക്കും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ശ്രദ്ധ പേരന്റ്സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. ബന്ദ് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്നാണ് ചീഫ് സെക്രട്ടറിക്കും ബന്ദിന് ആഹ്വാനം ചെയ്ത കന്നഡ ചലുവലി വട്ടാൽ പക്ഷയ്ക്കും ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി.രമേഷ്, ജസ്റ്റിസ് പി.എസ്.ദിനേഷ്കുമാർ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചത്. ബെംഗളൂരു…

Read More

ഇന്ദിരകന്റീനുകളിലെ ഭക്ഷണത്തിന്റെ അളവ് കുറവാണെന്ന പരാതിക്ക് പരിഹാരമാവുന്നു. ഫെബ്രുവരി ഒന്നു മുതൽ കൂടുതൽ അളവിൽ ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾക്കുള്ള ഒരുക്കത്തിലാണ് ബിബിഎംപി.

ബെംഗളൂരു : ഇന്ദിരകന്റീനുകളിലെ ഭക്ഷണത്തിന്റെ അളവ് കുറവാണെന്ന പരാതിക്ക് പരിഹാരമാവുന്നു. ഫെബ്രുവരി ഒന്നു മുതൽ കൂടുതൽ അളവിൽ ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾക്കുള്ള ഒരുക്കത്തിലാണ് ബിബിഎംപി. എന്നാൽ, വിലയിൽ മാറ്റമുണ്ടാകില്ല. ഇഡ്ഡലി, പുളിയോഗരെ, കാരാബാത്ത്, പൊങ്കൽ, കിച്ചടി, വാംഗി ബാത്ത്, ചൗ-ചൗ ബാത്ത് എന്നിവയുടെ അളവിലാണു വ്യത്യാസം വരിക. നിലവിൽ 150 ഗ്രാം വീതമുള്ള ഇഡ്ഡലി 225 ഗ്രാം ആയും 200 ഗ്രാമുള്ള കാരാബാത്ത് 300 ഗ്രാമായും വർധിപ്പിക്കാനാണു പദ്ധതി. പ്രഭാതഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 രൂപയുമാണ് ഇന്ദിരാ കന്റീനുകളിലെ നിരക്ക്.

Read More

നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഫ്രീഡം പാർക്ക് വിനോദ സഞ്ചാര കേന്ദ്രമാക്കാൻ സർക്കാർ; ഇതിനെതിരെ പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾ.

ബെംഗളൂരു : നൂറുകണക്കിനു സമരങ്ങൾക്കു സാക്ഷ്യം വഹിച്ച ബെംഗളൂരു ഫ്രീഡം പാർക്ക് ടൂറിസം കേന്ദ്രമാക്കാൻ നീക്കം. ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) അധീനതയിലുള്ള പാർക്ക് വിനോദസഞ്ചാരവകുപ്പിനു കൈമാറും. ഇന്നു ചേരുന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ ഇവിടം ടൂറിസം മേഖലയാക്കുന്നതിനുള്ള നടപടികളുമായി വിനോദസഞ്ചാരവകുപ്പിനു മുന്നോട്ടു പോകാനാകും. പാർക്കിനെ നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. പാർക്കിലെ ആംഫി തിയറ്ററും വാച്ച് ടവറും ആർട് ഗാലറിയുമെല്ലാം വളരെ ആകർഷകമാണ്. അതേസമയം രാഷ്ട്രീയ, സംഘടനാ ഭേദമന്യേ പ്രതിഷേധങ്ങൾ നടത്താനുള്ള…

Read More

അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിപ്പ് പെരുകുന്നു

ബെംഗളൂരു ∙ നഗരത്തിൽ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന സംഭവങ്ങൾ പെരുകുന്നു. സൈബർ ക്രൈം പൊലീസിന്റെ കണക്കനുസരിച്ച് ഈ മാസം ഒന്നിനും രണ്ടിനുമിടയിൽ ബെംഗളൂരുവിൽ 22 ബാങ്ക് അക്കൗണ്ടാണു ഹാക്ക് ചെയ്യപ്പെട്ടത്. ഇതുവഴി 5.3 ലക്ഷം രൂപ ഇടപാടുകാർക്കു നഷ്ടപ്പെട്ടു. ശമ്പളം വരുന്ന സമയമായതിനാൽ എല്ലാ മാസത്തിലെയും ആദ്യ ദിവസങ്ങളിലാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ. ഹാക്കർമാരിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നാണു സൂചന. ബാങ്ക് എക്സിക്യൂട്ടീവ് എന്ന പേരിൽ വിളിക്കുന്നവരിലൂടെയാണ് അക്കൗണ്ട് വിവരങ്ങൾ കൂടുതലും ചോർത്തപ്പെട്ടത്. ഒട്ടേറെ പോയിന്റുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന…

Read More

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടു; കണ്ടക്ടർ മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് കണ്ടക്ടർ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ സിജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 നാണു അപകടമുണ്ടായത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Read More
Click Here to Follow Us